ഓഹരിയുടമകള്‍ക്ക് ചില അവസരങ്ങളില്‍ പണമായി (CASH DIVIDEND) ലാഭവിഹിതം നല്‍കുന്നതിന് പകരം അധിക ഓഹരികളാവുും (STOCK DIVIDEND) കൊടുക്കുന്നത്. ഇങ്ങനെ നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ നല്കുന്നതിനെയാണ് ബോണസ് ഇഷ്യൂ (BONUS ISSUE) എന്ന് പറയുന്നത്. അതായത്, ഓഹരിയുടമകള്‍ക്ക് കമ്പനി, പണം മുടക്കില്ലാതെയോ (FULLY PAID) നിശ്ചിത വിഹിതം തുക ആവശ്യപ്പെടുന്ന സമയത്ത് നല്‍കണം എന്ന വ്യവസ്ഥയോടെയോ (PARTIALLY PAID) അധികമായി നല്കുന്ന ഓഹരികളാണ് ബോണസ് ഷെയറുകള്‍ എന്ന് പറയുന്നത്. നിലവില്‍ കൈവശമുള്ള ഓഹരികളുടെ എണ്ണത്തിന്റെ നിശചിത അനുപാതത്തിലാവും ബോണസ് ഓഹരികള്‍ വിതരണം ചെയ്യപ്പെടുക.
ബോണസ് നൽകുന്നതിന്റെ ഉദ്ദേശ്യം
കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് നല്കാന് കമ്പനി നേതൃത്വത്തിന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. ഇതിലൂടെ യഥാസമയം നിക്ഷേപിച്ചവരുടെ സമ്പത്തും കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കാനും സഹായിക്കും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്.
ബോണസ് ഓഹരിയുടെ മെച്ചം
പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. അതുപോലെ, മികച്ച നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
ഇന്‍ഡോ യുഎസ് ബയോ-ടെക്
ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമാക്കി കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍ഡോ യുഎസ് ബയോ-ടെക്. പച്ചക്കറികളുടെയും പയറുവര്‍ഗങ്ങളും എണ്ണ ഉല്പാദന വിളകളുടെയും വിത്ത് ഉത്പാദിപ്പിക്കുകയാണ് കമ്പനിയുടെ മുഖ്യപ്രവര്‍ത്തനം. ഈമാസം ആദ്യം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി നല്കിയ അറിയിപ്പിലാണ് ബോണസ് ഓഹരികല്‍ നല്കുന്ന വിവരം കമ്പനി മാനേജ്മെന്റ് അറിയിച്ചത്. 10 രൂപ മുഖവിലയുള്ള 12,13,598 ഓഹരികളാണ് നല്‍കുന്നതെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്. കമ്പനിയുടെ അഞ്ച് ഷെയറുകള്‍ കയ്യില്‍ ഉള്ളവര്‍ക്ക് അധികമായി ഒരു ഷെയര്‍ നല്കുന്ന രീതിയിലാണ് ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. നവംബര്‍ 29 ആണ് എക്സ് ഡേറ്റ് ആയി കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസം വരെ ഓഹരി കെവശമുള്ളവര്ക്കാവും മുന്‍ നിശ്ചയിച്ച അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കുക.
അനുകൂല ഘടകങ്ങള്‍
കമ്പനിയുടെ ഓഹരി വിലയുടെ സാമ്പത്തികമായും സാങ്കേതികമായും ഉള്ള സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ സ്റ്റോക്ക് നിലവില്‍ വളരെ ആകര്‍ഷകമായ വിലയിലാണുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കമ്പനിയുടെ വരുമാനം 63 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. 2017ല്‍ 24 കോടി രൂപയായിരുന്ന വരുമാനം 2021 സാമ്പത്തിക വര്‍ഷത്തില്‍ 40 കോടിയിലേക്ക് എത്തി. നികുതി വിധേയമായ ലാഭവും 12 മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. 2017ലെ നികുതി വിധേയമായ ലാഭം 40 ലക്ഷമായിരുന്ന സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷത്തില്‍ അത് 5.1 കോടിയിലേക്ക് എത്തിയിട്ടുണ്ട്.
ടെക്നിക്കൽ അനാലിസിസ്
കഴിഞ്ഞ 12 മാസക്കാലയളവില്‍ കമ്പനിയുടെ ഓഹരികളില്‍ 131 ശതമാനത്തില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ഓഹരി അനുപാതം പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കമ്പനിയുടെ മുഖ്യ പ്രമോട്ടര്‍ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതായി മനസ്സിലാക്കാനാകും. ഓഹരി വിലയുടെ സാങ്കേതിക വിശകലനത്തില്‍ ആര്‍എസ്ഐ (RSI), മൊമന്റം (MOMENTUM), എക്സ്പൊണഷ്യല് മൂവിങ് ആവറേജുകളും (EMA) ഓഹരിവിലയില്‍ കുതിപ്പുണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. ഇന്‍ഡോ യുഎസ് ബയോ-ടെക്് കമ്പനിയുടെ ഓഹരികള്‍ ബോംബെ സ്റ്റോക്ക് എകസ്ചേഞ്ചില്‍ 99.25 രൂപയിലാണ് വ്യാഴാഴ്ചത്തെ വ്യാപാം അവസാപ്പിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications