ആഗോള ഘടകങ്ങള്‍ പ്രതികൂലമായിരുന്നെങ്കിലും ആഭ്യന്തര വിപണിയില്‍ ആവേശക്കുതിപ്പ്. നഷ്ടത്തോടെയായിരുന്നു ഈയാഴ്ചയിലെ വ്യാപാരം പുനരാരംഭിച്ചതെങ്കിലും ബാങ്കിംഗ്, ധനകാര്യ വിഭാഗം ഓഹരികളിലെ മുന്നേറ്റമാണ് പ്രധാന സൂചികകളെ നേട്ടത്തിലേക്ക് ആനയിച്ചത്. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് പ്രധാന സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചതെന്നതും ശ്രദ്ധേയം. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 126 പോയിന്റ് നേട്ടത്തോടെ 17,312-ലും സെന്‍സെക്സ് 491 പോയിന്റ് ഉയര്‍ന്ന് 58,411-ലും ക്ലോസ് ചെയ്തു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നേറിയതോടെ നിഫ്റ്റി സൂചികയിലുള്ള പ്രതിരോധം 17,430-ലും 17,590 നിലവാരത്തിലും പ്രതീക്ഷിക്കാം. 17,600 നിലവാരം മറികടക്കാനായാല്‍ സൂചികയില്‍ പ്രകടമാകുന്ന ദുര്‍ബലത മാറിക്കിട്ടും. 17,000 നിലവാരം തകര്‍ക്കപ്പെട്ടാല്‍ മാത്രമേ ബെയറുകള്‍ക്ക് ഇനി ആധിപത്യം സ്ഥാപിക്കാനാകൂ. അതേസമയം ഹ്രസ്വകാല വ്യാപാരത്തിന് നിഫ്റ്റിയില്‍ 17,150 ആയിരിക്കും നിര്‍ണായക നിലവാരം.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ 2,228 ഓഹരികളില്‍ 814 എണ്ണം നേട്ടത്തിലും 1,014 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഇതോടെ മുന്നേറ്റവും ഇടിവും കുറിച്ച ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.83-ലേക്ക് താഴ്ന്നു. വെള്ളിയാഴ്ച എഡി റേഷ്യോ 0.95 നിലവാരത്തിലായിരുന്നു. എഡി റേഷ്യോ വീണ്ടും താഴുന്നത് വിശാല വിപണിയില്‍ ബുള്ളുകള്‍ക്കു മേല്‍ ബെയറുകള്‍ നേടുന്ന ആധിപത്യത്തെ സൂചിപ്പിക്കുന്നു.
എന്‍എസ്ഇയുടെ മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകള്‍ ഇന്നു നേരിയ നേട്ടേത്താടെ വ്യാപാരം പൂര്‍ത്തിയാക്കി. ഇതിനിടെ 41 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് മുന്നേറിയപ്പോള്‍ 66 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. എന്‍എസ്ഇയിലെ 61 ഓഹരികള്‍ കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 77 ഓഹരികള്‍ ഇടിവ് നേരിട്ട് ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്കുകള്‍ ഇന്നു കാര്യമായ വ്യതിയാനം രേഖപ്പെടുത്താതെ 18.42 നിലവാരത്തില്‍ തുടര്‍ന്നു. എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 3 എണ്ണം ഒഴികെ ബാക്കിയുള്ളവയെല്ലാം തിങ്കളാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി റിയാല്‍റ്റി സൂചികകളാണ് ഇന്നു നഷ്ടം നേരിട്ടത്.
അതേസമയം 3.47 ശതമാനം മുന്നേറിയ നിഫ്റ്റി പിഎസ്യു ബാങ്ക് സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി.
അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 37 എണ്ണം നേട്ടത്തിലും 13 ഓഹരികള്‍ നഷ്ടത്തിലും തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
- നേട്ടം: എസ്ബിഐ 3.03 %, ബജാജ് ഫിന്‍സേര്‍വ് 2.10 %, ആക്സിസ് ബാങ്ക് 2 %, എന്‍ടിപിസി 1.94 %, ഐസിഐസിഐ ബാങ്ക് 1.87 %, ബജാജ് ഓട്ടോ 1.67 % വീതവും മുന്നേറ്റം കരസ്ഥമാക്കി.
- നഷ്ടം: ഹിന്‍ഡാല്‍കോ -2.18 %, എല്‍ & ടി -1.42 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -1.30 %, എച്ച്സിഎല്‍ ടെക് -0.72 %, ബ്രിട്ടാണിയ -0.43 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications