ഓഹരി സൂചികകൾ പുതിയ ഉയരങ്ങൾ കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. തുടർച്ചയായി ആറാം ദിവസമാണ് നിഫ്റ്റി പച്ചയിൽ ക്ലോസ് ചെയുന്നത്. ബാങ്കിംഗ്, ഓയിൽ, ഓട്ടോ ഓഹരികളിലെ വമ്പിച്ച വാങ്ങൽ സൂചികകൾക്ക് കരുത്തേകി. ആർബിഐയുടെ റെക്കോർഡ് ഡിവിഡൻ്റ് പേഔട്ടും വിപണിക്ക് ഉണർവേകി. വ്യാഴാഴ്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽ പ്രധാനപ്പെട്ട രണ്ട് പൊതുമേഖലാ ഓഹരികളുണ്ട്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സും. രണ്ട് ഓഹരികളും വ്യാഴാഴ്ച (മെയ് 23, 2024) ബിഎസ്ഇയിൽ ഓഹരികളുടെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി.
1. കൊച്ചിൻ ഷിപ്പ്‌യാർഡ്
വ്യാഴാഴ്ചത്തെ സെഷനിൽ 18.82 ശതമാനം ഉയന്ന് 1,939.30 രൂപയെന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്താൻ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിക്ക് സാധിച്ചു. 16.07 ശതമാനം അഥവാ 262.20 രൂപ ഉയർന്ന് 1,894.30 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
കഴിഞ്ഞ കുറേ നാളുകളായി വലിയ മുന്നേറ്റം നടത്താൻ കമ്പനിയുടെ ഓഹരിക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 40.90 ശതമാനം മുന്നേറ്റമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നേടിയത്. ഒരു മാസത്തിനിടെ 48.78 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 177.95 ശതമാനം ലാഭമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയ വളർച്ച.
ഒരു വർഷം കൊണ്ട് ഓഹരി നേടിയ മുന്നേറ്റം 676.89 ശതമാനമാണ്. ഒരുവര്‍ഷം മുമ്പ് ഒരുലക്ഷം രൂപ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് ഇന്നത് 6 ലക്ഷം രൂപയ്ക്ക് മുകളിലായി വളര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ടാമതുള്ള മാസഗോണ്‍ ഡോക്ക് ഒരുലക്ഷം രൂപ ഉയര്‍ത്തിയത് 3.8 ലക്ഷം രൂപയിലേക്ക് മാത്രം.

കേരളത്തിന്‍റെ അഭിമാനം
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
2. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്
ഒരു ദിവസം മുമ്പ് 2,880.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച മാസഗോൺ ഡോക്ക് ഓഹരി വ്യാഴാഴ്ച 2,914.00 രൂപയിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം 11.34 ശതമാനം ഉയർന്ന് 3,207.00 രൂപയിലെ എക്കാലത്തെയും ഉയർന്ന നിലയിലെത്തി.
3,125.35 എന്നതാണ് നിലവിൽ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 29.25 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 34.45 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 36.85 ശതമാനം വളർച്ചയാണ് 2024ൽ ഇതുവരെ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ഓഹരി നേടിയത്.

ഒരു വർഷത്തിനിടെ 312.70 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും കമ്പനിക്ക് സാധിച്ചു.
ആസ്ഥാനം മുംബൈ
മുംബൈ ആസ്ഥാനമായ പൊതുമേഖലാ കപ്പൽനിർമാണ, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ യാർഡ് കമ്പനിയാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണികൾ, ഓഫ്‌ഷോർ ഘടനകളുടെ നിർമ്മാണം എന്നിവയിലാണ് കമ്പനി ഏർപ്പെടുന്നത്. യുദ്ധക്കപ്പലുകൾ, വ്യാപാര കപ്പലുകൾ, അന്തർവാഹിനികൾ, സപ്പോർട്ട് വെസലുകൾ, ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകൾ, പാസഞ്ചർ കം കാർഗോ വെസലുകൾ, ട്രോളറുകൾ, മെയിൻ, ഹെലിഡെക്കുകൾ, ബാർജുകൾ എന്നിവ കമ്പനി നിർമിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ



Click it and Unblock the Notifications
