ഓരോ മലയാളികളുടേയും അഭിമാനമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽ ശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് . 1972-ൽ സ്ഥാപിതമായ കൊച്ചിൻ ഷിപ്പ്‌യാർഡ് (സിഎസ്‌എൽ) കപ്പലുകളുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ തുടങ്ങിയ കാര്യങ്ങളിൽ മികവ് പുലർത്തുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ രാജ്യങ്ങളിലേക്ക് സിഎസ്‌എൽ ഏകദേശം 45 കപ്പലുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്.
വിപണിയിലെ പ്രകടനം
തിങ്കളാഴ്ച ഓഹരി വിപണിയുടെ ആദ്യ സെഷനിൽ തന്നെ മികച്ച നേട്ടമുണ്ടാക്കാൻ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിക്ക് സാധിച്ചു. ഏകദേശം 6 ശതമാനം വളർച്ചയാണ് പൊതുമേഖലാ ഓഹരി നേടിയത്. അതോടെ വില 1557.40 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.7 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 4.02 ശതമാനമാണ് ഒരു മാസത്തെ വളർച്ച. എന്നാൽ 2025-ൽ ഇതുവരെയുള്ള ഓഹരിയുടെ പ്രകടനം പരിശോധിച്ചാൽ കൊച്ചിൻ ഷിപ്പ്‌യാർഡിന് 4 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. ആറ് മാസത്തിനിടെ 2 ശതമാനം നഷ്ടവും ഓഹരി നേരിട്ടു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 35.37 ശതമാനം വളർച്ച നേടാൻ പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. അഞ്ച് വർഷത്തിനിടെ 1,111.34 ശതമാനം വളർച്ചയോടെ നിക്ഷേപകരുടെ കീശ നിറയ്ക്കാനും കപ്പൽ പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. 2,979.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1,093.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
കമ്പനി വിലയിരുത്തൽ
ഗുണങ്ങൾ
1. കമ്പനി ഏതാണ്ട് കടബാധ്യതയില്ലാത്ത അവസ്ഥയിലാണ്.
2. കമ്പനി മികച്ച പാദഫലം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
3. കമ്പനി 45.3% എന്ന ആരോഗ്യകരമായ ലാഭവിഹിതം നിലനിർത്തുന്നു.
പ്രതിസന്ധികൾ
1. ഓഹരികൾ അതിന്റെ പുസ്തക മൂല്യത്തേക്കാൾ 7.43 മടങ്ങ് ഉയർന്നാണ് വ്യാപാരം നടത്തുന്നത്.
2. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനിയുടെ വിൽപ്പനയിൽ 4.21% വളർച്ച മാത്രമാണ് ഉണ്ടായത്.
3. കഴിഞ്ഞ 3 വർഷമായി കമ്പനിയുടെ ഓഹരിയിൽ നിന്നുള്ള വരുമാനം 12.7% കുറവാണ്.
4. കഴിഞ്ഞ 3 വർഷമായി പ്രൊമോട്ടർ ഹോൾഡിംഗ് കുറഞ്ഞു.

ഓഹരി പങ്കാളിത്തം
നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്‍റെ 67.92 ശതമാനം ഓഹരികളാണ് പ്രൊമോട്ടമാരുടെ കയ്യിലുള്ളത്. നേരത്തെ പറഞ്ഞത് പോലെ പ്രമോട്ടർമാരുടെ പങ്കാളിത്തത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. വിദേശ സ്ഥാപന നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 2.87 ശതമാനമാണ്. റീട്ടെയിൽ നിക്ഷേപകർ 22.39 ശതമാനവും മ്യൂച്വൽ ഫണ്ടുകൾ 3.42 ശതമാനവും ഓഹരി കൈവശം വയ്ക്കുന്നു.
അറ്റാദായത്തിൽ കുറവ്
2024-2025 ലെ മൂന്നാം പാദത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെന അറ്റാദായം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 27.58 ശതമാനം കുറഞ്ഞ് 176.99 കോടിയായി. ത്രൈമാസ വളർച്ചയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ 3 മാസത്തിനിടെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ അറ്റാദായത്തിൽ 6.31 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ലാഭവിഹിതം
2024 ഡിസംബറിൽ അവസാനിച്ച പാദത്തിൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് 3.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. അതായത് 0.67 ശതമാനം ലാഭവിഹിതം.
ഓഹരി വാങ്ങണോ..?
സാങ്കേതിക വിശകലന സൂചകങ്ങൾ പ്രകാരം കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിലവിൽ ഒരു ബുള്ളിഷ് ട്രേഡിംഗ് പൊസിഷനിലാണ് എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് അവരുടെ റിസ്ക് പ്രൊഫൈലിന് അനുസരിച്ച് പൊതുമേഖലാ ഓഹരിയിലെ നിക്ഷേപം പരിഗണിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്പ്പ സാമ്പത്തിക വിദഗ്ധന്റെ നിര്ദേ്ശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്ക്ക് ഗ്രേനിയം ഇന്ഫിര്മേഷഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
