രാജ്യത്തെ കമ്പനികളെല്ലാം അവരുടെ നാലാം പാദഫലങ്ങൾ പ്രഖ്യാപിക്കുന്ന സമയമാണ്. അതുകൊണ്ടു തന്നെ ഓഹരി വിപണിയിലും അതിന്‍റെ അലയൊലികൾ കാണാം. വിപണി പ്രതീക്ഷിച്ച രീതിയിലല്ല ഒരു കമ്പനിയുടെ പ്രവർത്തനമെങ്കിൽ ഓഹരി വില താഴേക്ക് വീഴും. എന്നാൽ നാലാം പാദത്തിൽ മികച്ച പ്രകടനം നടത്തിയ കമ്പനികളുടെ ഓഹരികൾ മുകളിലേക്ക് കുതിച്ചുയരുകയും ചെയ്യുന്നുണ്ട്. പൊതുമേഖലയിലെ ഏറ്റവും വലിയ മാംഗനീസ് അയിര് ഉത്പാദകരായ മോയിൽ ലിമിറ്റഡ്( MOIL) കഴിഞ്ഞ ദിവസം നാലാം പാദ ഫലങ്ങൾ പുറത്ത് വിട്ടിരുന്നു.
മികച്ച പ്രവർത്തനം
സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള 'മിനിരത്‌ന' പൊതുമേഖലാ സ്ഥാപനമായ മോയിൽ ലിമിറ്റഡ് 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 115.7 കോടിയുടെ സംയോജിത അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 91.1 കോടി രൂപയായിരുന്നു അറ്റാദായം. അതായത് 27 ശതമാനം വളർച്ച നേടാൻ പൊതുമേഖലാ സ്ഥാപനത്തിന് സാധിച്ചു. നാലാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 4.2 ശതമാനം വർദ്ധിച്ച് 433.4 കോടിയായി. മുൻ വർഷം ഇത് 415.9 കോടിയായിരുന്നു. 2025 സാമ്പത്തിക വർഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറിന് 1.61 അന്തിമ ലാഭവിഹിതം നൽകാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു.
ഓഹരി വിലയിൽ കുതിപ്പ്
പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മോയിൽ ലിമിറ്റഡ് ഓഹരി വില മുകളിലേക്ക് കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച എൻഎസ്ഇയിൽ 11 ശതമാനത്തോളം മുന്നേറ്റമാണ് പൊതുമേഖലാ ഓഹരി നേടിയത്. അതോടെ ഓഹരി വില 330 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.7 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 3 ശതമാനമാണ് ഒരു മാസത്തെ വളർച്ച. ആറ് മാസത്തിനിടെ 7 ശതമാനം വളർച്ച നേടി നിക്ഷേകരുടെ ആത്മവിശ്വാസം നേടാനും മോയിൽ ലിമിറ്റഡ ഓഹരിക്ക് സാധിച്ചു.

പൊതുമേഖലാ ഓഹരി വാങ്ങണോ..?
2025-ൽ ഇതുവരെ 3 ശതമാനം നഷ്ടം മോയിൽ ലിമിറ്റഡ് ഓഹരി നേരിട്ടിട്ടുണ്ടെങ്കിലും ദീർഘകാല വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഓഹരി മികച്ച നേട്ടം സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പൊതുമേഖലാ ഓഹരി 120 ശതമാനം മൾട്ടിബാഗർ നേട്ടവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 170 ശതമാനം നേട്ടവും നേടി.
20 ആഴ്ചയ്ക്കുള്ളിൽ 51 ശതമാനം കുത്തനെ ഇടിവുണ്ടായതിന് ശേഷം കഴിഞ്ഞ 28 ആഴ്ചയായി ഓഹരി വില 360 - 280 രൂപ എന്ന വിശാലമായ ശ്രേണിയിൽ വ്യാപാരം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ലക്ഷ്മിശ്രീ ഇൻവെസ്റ്റ്‌മെന്റിലെ ഗവേഷണ മേധാവി അൻഷുൽ ജെയിൻ അഭിപ്രായപ്പെട്ടു. മോയിൽ ലിമിറ്റഡ് ഓഹരികളിലെ ഇന്നത്തെ റാലി ഗണ്യമായ താൽപ്പര്യം ജനിപ്പിക്കുന്നു. വോള്യങ്ങൾ 50 ദിവസത്തെ ശരാശരിയുടെ 400 ശതമാനം കവിയുന്നു.360 രൂപ എന്ന പാറ്റേണിന്‍റെ നെക്ക്‌ലൈനിലേക്ക് ഓഹരി അടുക്കുന്നു. ഈ ലെവലിനു മുകളിലുള്ള ഏതൊരു മുന്നേറ്റവും ബ്രോക്ക്ഔട്ടിനെ സ്ഥിരീകരിക്കുന്നതാണെന്നും അൻഷുൽ ജെയിൻ കൂട്ടിച്ചേർത്തു. അതുകൊണ്ടു തന്നെ നിക്ഷേപകർ ഓഹരിയിൽ ശ്രദ്ധപുലർത്തണം.
മോയില്‍ ലിമിറ്റഡ്
രാജ്യത്തെ ഏറ്റവും വലിയ മാംഗനീസ് അയിര് ഉത്പാദകരാണ് മോയില്‍ ലിമിറ്റഡ്. കമ്പനിക്ക് കീഴിൽ 10 ഖനികള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ആറെണ്ണം മഹാരാഷ്ട്രയിലും നാലെണ്ണം മധ്യപ്രദേശിലുമാണ്. കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദനവുമുണ്ട്. കമ്പനിക്ക് 46% വിപണി വിഹിതമുണ്ട്, കൂടാതെ വിപുലമായ കരുതൽ ശേഖരവുമുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications