രണ്ടു ദിവസത്തെ തിരിച്ചടികള്‍ക്കൊടുവില്‍ വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ആഗോള വിപണികള്‍ നേട്ടത്തില്‍ തുടര്‍ന്നതും ആഭ്യന്തര വിപണികളെ മുന്നോട്ട് കുതിക്കാനുള്ള പിന്തുണയേകി. എല്ലാ വിഭാഗം ഓഹരികളിലും മുന്നേറ്റം ദൃശ്യമായപ്പോള്‍ നിഫ്റ്റി വീണ്ടും 17,200 നിലവാരം തൊട്ടു. കൂടാതെ 50-ദിവസ ഇഎംഎ നിലവാരങ്ങള്‍ക്കു മുകളിലായാണ് നിഫ്റ്റി ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും അനുകൂല ഘടകമാണ്.
ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50 ചൊവ്വാഴ്ച 246 പോയിന്റ് മുന്നേറി 17,200-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 777 പോയിന്റ് കുതിച്ചുയര്‍ന്ന് 57,357-ലുമാണ് ക്ലോസ് ചെയ്തത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചിക 17,224-ല്‍ ഉയര്‍ന്ന നിലവാരവും 17,064-ല്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. ചൊവ്വാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്താണ് പ്രധാന സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി-ബാങ്ക് 322 പോയിന്റ് ഉയര്‍ന്ന് 36,405-ലും വ്യാപാരം പൂര്‍ത്തിയാക്കി.
ഇതിനിടെ, മിഡ് കാപ്-100 സൂചിക 1.62 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.17 ശതമാനവും നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് മുന്നേറ്റം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ 3.57 ശതമാനം ഉയര്‍ന്ന റിയാല്‍റ്റി വിഭാഗം സൂചിക് നേട്ടക്കണക്കില്‍ മുന്നിലെത്തി. ഓട്ടോ, പൊതുമേഖല ബാങ്ക് വിഭാഗം സൂചികകള്‍ 2 ശതമാനത്തിലേറെയും ഉയര്‍ന്നു. എഫ്എംസിജി, മീഡിയ, മെറ്റല്‍, ഫാര്‍മ, ധനകാര്യ സേവനം, ഓയില്‍ & ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം ഓഹരി സൂചികയും ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി.
അതേസമയം ചൊവ്വാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,127 ഓഹരികളില്‍ 1,258 എണ്ണവും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. 824 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. 45 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനും കഴിഞ്ഞില്ല. ഇന്ന് വ്യാപാരം നടന്ന ഓഹരികളില്‍ ഉയര്‍ന്നതും താഴ്ന്നതും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.53 നിരക്കിലാണ്. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.24 ആയിരുന്നു. എഡി റേഷ്യോ 1.50-ന് മുകളിലേക്ക് ഉയര്‍ന്നത് വിപണിയിലെ പൊതുസാഹചര്യം മെച്ചപ്പെടുകയാണെന്ന സൂചന നല്കുന്നു. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്കുകള്‍, 10 ശതമാനത്തോളം ഇടിഞ്ഞ് 19.19-ലേക്കെത്തിയത് ആശ്വാസകരമാണ്.
നേട്ടം
ചൊവ്വാഴ്്ച എന്‍എസ്ഇയിലെ വ്യാപാരത്തിനിടെ 60 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തതിലേക്ക് മുന്നേറി. ഇതിനിടെ വില്ക്കാന് ആരും തയ്യാറാകാത്തതിനാല്‍ 113 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 42 എണ്ണവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 6 ശതമാനത്തിലധികം മുന്നേറിയ അദാനി പോര്‍ട്ട്സ്, ബജാജ്-ഓട്ടോ ഓഹരികളാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്.
ഹീറോ മോട്ടോ കോര്‍പ് 4.95%, പവര്‍ഗ്രിഡ് 4.15%, ടൈറ്റന് 3.96%, എം & എം 3.94%, ബജാജ് ഫിനാന്‍സ് 3.61%, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് 3.56%, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 3.52%, റിലയന്‍സ് 3.46% വീതവും മുന്നേറ്റം രേഖപ്പെടുത്തി.
നഷ്ടം
ഇന്നത്തെ എന്‍എസ്ഇയിലെ വ്യാപാരത്തിനിടെ 19 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണു. ഇതിനിടെ വാങ്ങാന്‍ ആരും വരാത്തതിനാല്‍ 68 ഓഹരികള്‍ ചൊവ്വാഴ്ച ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി-50 സൂചികയിലെ 8 ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 2 ശതമാനത്തിലേറെ ഇടിഞ്ഞ ഒഎന്‍ജിസിയാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്.
അപ്പോളോ ഹോസ്പിറ്റല്‍ 0.96%, ആക്സിസ് ബാങ്ക് 0.69%, ഹിന്‍ഡാല്‍കോ 0.40%, മാരുതി 0.31%, ടിസിഎസ് 0.12%, വിപ്രോ 0.08% വീതവും നഷ്ടം നേരിട്ടു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
