പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പാ പലിശ നിരക്കുകളില്‍ ഇളവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവകാല സീസണ്‍ മുന്‍നിര്‍ത്തിക്കൊണ്ട് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വര്‍ണ വായ്പാ പലിശ നിരക്കുകളില്‍ കുറവ് വരുത്തി. സ്വര്‍ണാഭരണങ്ങള്‍, സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) എന്നിവ ഈടായി നല്‍കിക്കൊണ്ടുള്ള വായ്പകളുടെ പലിശ നിരക്കില്‍ 1.45 ശതമാനം കുറവ് വരുത്തിയിരിക്കുന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് മേലുള്ള വായ്പകളില്‍ 7.20 ശതമാനവും, സ്വര്‍ണാഭരണങ്ങള്‍ക്ക് മേലുള്ള വായ്പകളില്‍ 7.30 ശതമാനവുമാണ് നിലവില്‍ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്.

 
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പാ പലിശ നിരക്കുകളില്‍ ഇളവ്

അതോടൊപ്പം ഭവന വായ്പകളുടെ പലിശ നിരക്കിലും ബാങ്ക് ഇളവ് വരുത്തിയിട്ടുണ്ട്. 6.60 ശതമാനമെന്ന കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഭവന വായ്പ ലഭ്യമാകും. അതേ സമയം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കാര്‍ വായ്പ ആരംഭിക്കുന്നത് 7.15 ശതമാനം പലിശ നിരക്ക് മുതലാണ്. വ്യക്തിഗത വായ്പകള്‍ ഉപയോക്താക്കള്‍ക്ക് 8.95 ശതമാനം പലിശ നിരക്ക് മുതലും ലഭ്യമാകും.

ഭവന വായ്പകള്‍ക്കും വാഹന വായ്പകള്‍ക്കും സര്‍വീസ് ചാര്‍ജും പ്രൊസസിംഗ് ചാര്‍ജും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അതേ സമയം ഭവന വായ്പകളുടെ മാര്‍ജിനിലും പഞ്ചാബ് നാഷണല്‍ ബാങ്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രൊപ്പര്‍ട്ടി വാല്യുവിന്റെ 80 ശതമാനം വരെയാണ് ഉപയോക്താക്കള്‍ക്ക് ഭവന വായ്പയായി ലഭ്യമാവുക.

ഭവന വായ്പകള്‍ക്ക് 6.60 ശതമാനം മുതലും കാര്‍ വായ്പകള്‍ക്ക് 7.15 ശതമാനം മുതലും സോവറീന്‍ ഗോള്‍ഡ് ബോണ്ട് വായ്പകള്‍ക്ക് 7.20 ശതമാനവും, സ്വര്‍ണാഭരണ വായ്പയ്ക്ക് 7.30 ശതമാനവും, വ്യക്തിഗത വായ്പയ്ക്ക് 8.95 ശതമാനവുമാണ് ഈ ഉത്സവ കാലത്ത് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈടാക്കുന്ന വായ്പാ പലിശ നിരക്കുകള്‍

അതേ സമയം വാട്സാപ്പിലൂടെയുള്ള തത്സമയ വായ്പാ വിതരണ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് ഐഐഎഫ്എല്‍. ഈ പുതിയ പദ്ധതി പ്രകാരം ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഉപയോക്താക്കള്‍ക്ക് ഐഐഎഫ്എല്‍ നിന്നും ലഭ്യമാകും. ഇന്നത്തെ ലോകം ടെക്സ്റ്റുകളുടേയും, ചാറ്റുകളുടേയും, ട്വീറ്റുകളുടേയും ലോകമാണ്. മെര്‍ച്ചന്റുകളും അവരുടെ ബിസിനസ് ഇതേ രീതി ഉപയോഗപ്പെടുത്തിക്കൊണ്ട് വളര്‍ത്തുവാനുള്ള ശ്രമം നടത്തുന്നു. എങ്ങനെയാണോ സുഹൃത്തുക്കളോടും ബന്ധുക്കളോടും എളുപ്പത്തിലും വേഗത്തിലും ബന്ധപ്പെടുവാന്‍ സാധിക്കുന്നത് അതുപോലെ ബിസിനസ് കാര്യങ്ങളും വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യാം. വാട്സാപ്പില്‍ ചാറ്റ് ചെയ്യുന്നത് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ കാര്യമാണ്. ഇത് എളുപ്പമാണ്, സൗകര്യപ്രദമാണ് ഒപ്പം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും ലഭ്യമാകും. ഐഐഎഫ്എല്‍ ഫിനാന്‍സ് പറഞ്ഞു.

വാട്സാപ്പിലൂടെ ഇന്‍സ്റ്റന്റ് ബിസിനസ് വായ്പ സേവനം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് തങ്ങളെന്നും ചുരുങ്ങിയ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ 5 മിനുട്ടിനുള്ളില്‍ 10 ലക്ഷം രൂപ വരെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ 450 മില്യണിലേറെ വാട്്സാപ്പ് ഉപയോക്താക്കളുണ്ട്. അവര്‍ക്ക് 24x7 വായ്പാ സേവനം 10 മിനുട്ടില്‍ വായ്പ ലഭിക്കുന്നതിനായി ഉപയോഗിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഐഐഎഫ്എല്‍ ഇ സംവിധാനം നടപ്പില്‍ വരുത്തുന്നത്. ഇന്ത്യയിലെ മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഐഐഎഫ്എല്‍.

പല തരത്തിലുള്ള വായ്പകള്‍ ഐഐഎഫ്എല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഭവന വായ്പകള്‍, സ്വര്‍ണ വായ്പ, ബിസിനസ് വായ്പ, മൈക്രോ ഫിനാന്‍സ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഫിനാന്‍സ മറ്റ് സേവനങ്ങള്‍ തുടങ്ങിയ അതില്‍ ഉള്‍പ്പെടും. വാട്സാപ്പിലൂടെ ഐഐഎഫ്എല്‍ വായ്പ ലഭിക്കുന്നതിനായി 9019702184 എന്ന നമ്പറിലേക്ക് ഉപയോക്താക്കള്‍ക്ക് Hi അയക്കേണ്ടതുണ്ട്. ശേഷം അടിസ്ഥാന വിവരങ്ങള്‍ പങ്കുവയ്ക്കാം.

 

വായ്പ അപ്രൂവ് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താവ് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പൂര്‍ത്തിയാക്കണം. ഒപ്പം രജിസ്ട്രേഷനും. ബാങ്ക് ട്രാന്‍സ്ഫര്‍ വിവരങ്ങളും നല്‍കാം. ഇവയെല്ലാം വാട്സാപ്പിലൂടെ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അക്കൗണ്ടിലേക്ക് വായ്പാ തുകയെത്തും. രാജ്യത്തെ എല്ലാ ചെറുകിട, ഇടത്തര സംരഭകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ പ്രയാസങ്ങളൊന്നുമില്ലാതെ ഇതുവഴി വായ്പ കണ്ടെത്തുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

Read more about: loan
English summary

Punjab National Bank announced a cut in interest rates on all loans under the festive offer

Punjab National Bank announced a cut in interest rates on all loans under the festive offer
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X