"പി.വിസി ആധാർ" കാർഡ് റെഡി; വെറും 50 രൂപ മുടക്കിയാൽ വീട്ടിലിരുന്ന് തന്നെ അപേക്ഷിക്കാം

ഇന്ത്യയിലെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ഇപ്പോൾ എല്ലാ ആവശ്യങ്ങൾക്കും പ്രധാനമായും ഉപയോ​ഗിക്കുന്നതും ആധാർ രേഖ തന്നെയാണ്. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുവാനോ സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനോ അല്ലെങ്കിൽ മറ്റു പല കാര്യങ്ങൾക്കും ആധാർ ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കില്ല. ആധാർ, മൊബൈൽ നമ്പർ, പാൻ കാർഡ് ഇവയെല്ലാം ഇപ്പോൾ ലിങ്ക് ചെയ്തിട്ടാണ് ഉള്ളത്. ആധാറിന്റെ വിവിധ ഉപയോ​ഗത്തെ കുറിച്ച് അറിയുന്നവർക്ക് അവ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അറിയാം.

എന്നാൽ മറ്റു കാർഡുകളെ പോലെ ഇത് സൂക്ഷിക്കാൻ അത്ര എളുപ്പമല്ല. കാരണം നീളത്തിൽ കട്ടിയുള്ള ഒരു കടലാസിൽ രൂപം കൊണ്ട് വരുന്ന ആധാർ പലപ്പോഴും നശിച്ചു പോകാൻ സാധ്യതയുണ്ട്. വലിപ്പം കാരണം പോക്കറ്റിൽ കൊണ്ടു നടക്കാനും വലിയ ബുദ്ധിമുട്ടാണ്. ഒന്ന് നനഞ്ഞാൽ നഷ്ടപ്പെടാവുന്ന രീതിയിലാണ് ഇതിന്റെ മെറ്റീരിയൽ. ഇത് വലിയ പ്രശ്നമാണ്. എന്നാൽ ഇതിനും പരിഹാരമുണ്ട്. വെറും 50 രൂപ മുടക്കിയാൽ നിങ്ങൾക്കും ഹൈടെക് ആധാർ കാർഡ് സ്വന്തമാക്കാം.

എ.ഡി.എം കാർഡു പോലെ തോന്നിക്കുന്ന മികച്ച ക്വാളിറ്റിയുള്ള പി.വി.സി ആധാർ കാർഡ് എന്താണെന്നും അതിനായി എങ്ങനെ അപേക്ഷിക്കണെമെന്നും നോക്കാം. സാധാരണ ആധാർ കാർഡിനെ അപേക്ഷിച്ച് ഈ പി.വി.സി ആധാർ എങ്ങനെ വ്യത്യസ്തമാവുന്നു എന്നും പരിശോധിക്കാം.

പി.വി.സി ആധാർ

സാധാരണ ആധാർ കാർഡു പോലെയല്ല പി.വി.സി ആധാർ. പേപ്പർ ആധാർ വളരെ പെട്ടെന്ന് കേടിപാടുകൾ സംഭവിക്കാവുന്നതാണ്. പ്രധാനമായും അതിൽ ചുളിവ് വരികയോ, നനയുകയോ ചെയ്യാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇന്ത്യയിലെ എല്ലാ ആവശ്യങ്ങൾക്കും ആധാർ ഇപ്പോൾ സുപ്രധാനമായ രേഖയാണ്. അതിനാൽ തന്നെ ക്വാളിറ്റിയുള്ള തിരിച്ചറിയൽ രേഖ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് യു.ഐ.ഡി.എ.ഐ (യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) പി.വി.സി കാർഡിനെ കുറിച്ച് വിശദമാക്കിയത്.

അതായത് ഇത്തരം കാർഡുകൾ സ്വന്തമാക്കുവാനായി യു.ഐ.ഡി.എ.ഐ പൊതുജനങ്ങളെ ബോധവാൻമാരാക്കുന്നു. ഇത്തരം കാർഡുകൾ എ.ടി.എം അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലെ ഉറപ്പുള്ളതാണ്. അതിനാൽ നനയുകയോ നശിക്കുകയോ ചെയ്യില്ല. മാത്രമല്ല നിങ്ങളുടെ വാലറ്റിൽ കൃത്യമായി സൂക്ഷിക്കാനും സാധിക്കുന്നു. ഈ ഹൈടെക്ക് ആധാർ കാർഡിനായി 50 രൂപ മുടക്കിയാൽ മതി.

പി.വിസി ആധാർ കാർഡ് റെഡി; വെറും 50 രൂപ മുടക്കിയാൽ വീട്ടിലിരുന്ന് തന്നെ അപേക്ഷിക്കാം

"ആധാർ പിവിസി കാർഡ് ഒരു വാലറ്റ് സൈസ് കാർഡാണ്. 50 രൂപയ്ക്ക് ഓൺലൈനായി ഇത് ഓർഡർ ചെയ്യാവുന്നതാണ്. സാധാരണ ആധാറിനേക്കാൾ മികച്ച ക്വാളിറ്റി ഇതിനുണ്ട്. പി.വി.സി ആധാറിനായി ബുക്ക് ചെയ്താൽ നിങ്ങളുടെ വിലാസത്തിലേക്ക് സ്പീഡ്പോസ്റ്റ് വഴി അയയ്ക്കും. " എന്നാണ് എക്സ് പ്ലാറ്റ്ഫോമിൽ യു.ഐ.ഡി.എ.ഐ ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് എഴുതിയത്.

പി.വിസി കാർഡിനായി എങ്ങനെ അപേക്ഷിക്കാം?

മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ് ഉപയോ​ഗിച്ച് നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ പി.വി.സി കാർഡിനായി അപേക്ഷിക്കാം. എങ്ങനെയാണ് അപേക്ഷിക്കുക എന്ന് പരിശോധിക്കാം;

  • ആദ്യം യു.ഐ.ഡി.എ.ഐ. വെബ്സൈറ്റ് (https://uidai.gov.in) സന്ദർശിക്കുക
  • "മൈ ആധാർ സെക്ഷനിൽ" "ഓർഡർ ആധാർ പി.വി.സി കാർഡ്" ക്ലിക്ക് ചെയ്യുക.
  • 12 അക്ക ആധാർ നമ്പർ അല്ലെങ്കിൽ 16 അക്ക വെർച്വൽ ഐഡി നൽകുക.
  • അതിനു ശേഷം സുരക്ഷാ കോഡോ ക്യാപ്ചയോ നൽകുക. എന്നിട്ട് "സെന്റ് ഒ.ടി.പി" ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒ.ടി.പി വരും. ഒ.ടി.പി കൊടുത്ത ശേഷം "സബ്മിറ്റ് ബട്ടണിൽ" ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അടങ്ങുന്ന പുതിയ സ്ക്രീനിൽ പി.വി.സി കാർഡിൻ്റെ പ്രിവ്യൂ കാണാം.
  • സ്ക്രീനിൽ ദൃശ്യമാകുന്ന എല്ലാ വിവരങ്ങളും പരിശോധിക്കുക. എല്ലാം കൃത്യമാണെങ്കിൽ ഓർഡർ നൽകുക.
  • ശേഷം 50 രൂപ അടയ്ക്കുന്നതിനുള്ള ഓപ്ഷൻ വരും.
  • പണം അടച്ചു കഴിഞ്ഞാൽ നിങ്ങളുടെ അഡ്രസിലേക്ക് ആധാർ പി.വി.സി കാർഡ് അയക്കും.

പി.വി.സി ആധാർ ഓർഡർ ചെയ്ത ശേഷം നിങ്ങളുടെ കൈവശം എത്താൻ പരമാവധി 15 ദിവസമെങ്കിലും സമയമെടുക്കും. പുതിയ പി.വി.സി ആധാർ കാർഡ് ഉപയോഗിച്ച് ക്യുആർ കോഡ് വഴി കാർഡ് പരിശോധിക്കുന്നതും എളുപ്പമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X