2025-26 സാമ്പത്തിക വർഷം ആരംഭിച്ചുവെങ്കിലും 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ ഫലങ്ങൾ വന്നു കൊണ്ടിരിക്കുന്നു. വിവിധ കമ്പനികൾ തങ്ങളുടെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് ഏപ്രിൽ 17 വ്യാഴാഴ്ചയും ചില കമ്പനികൾക്ക് അവരുടെ വരുമാനവും നേട്ടവുമെല്ലാം പ്രഖ്യാപിക്കാനുണ്ട്. ഇന്ന് മൊത്തം 12 കമ്പനികൾ 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ വരുമാനം പ്രഖ്യാപിക്കും. നിക്ഷേപകരെല്ലാം ഈ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.
ഇൻഫോസിസ്, ജിയോ ഫിനാൻഷ്യൽ, എച്ച്ഡിഎഫ്സി എഎംസി, ടാറ്റ എൽക്സി, ഇൻഫോസിസ്, ഇൻഡോ സോളാർ തുടങ്ങിയ കമ്പനികളാണ് 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികളിൽ നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവ. ഇതിൽ ചില കമ്പനികൾ അവരുടെ ഓഹരി ഉടമകൾക്ക് ലാഭവിഹിതവും പ്രഖ്യാപിക്കും. കൂടുതൽ പരിശോധിക്കാം...
എച്ച്ഡിഎഫ്സി AMC: 2025ലെ നാലാം പാദ ഫലങ്ങൾ
കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ഏപ്രിൽ 17ന് ചേരുമെന്ന് എച്ചഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് BSE യെ അറിയിച്ചു, 2025 മാർച്ച് 31 ന് അവസാനിക്കുന്ന പാദ ഫലങ്ങളും വാർഷിക ഫലങ്ങളും ഓഡിറ്റ് ചെയ്തുവെന്നും, 2025 സാമ്പത്തിക വർഷത്തിലെ പ്രകടനത്തിന് അനുസരിച്ച് ഡിവിഡന്റ് ഉണ്ടെങ്കിൽ അതും ശുപാർശ ചെയ്യുന്നുവെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ജിയോ ഫിനാൻഷ്യൽ: 2025ലെ നാലാം പാദ ഫലങ്ങളും ലാഭവിഹിതവും....
2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെയും, അവസാനിച്ച നാലാം പാദത്തിലെയും കമ്പനിയുടെ ഓഡിറ്റ് ചെയ്തതും ഏകീകൃതവുമായ സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ഇന്ന് ഏപ്രിൽ 17 വ്യാഴാഴ്ച കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ യോഗം നടക്കുമെന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് ബിഎസ്ഇയെ അറിയിച്ചിരുന്നു. ഫലങ്ങൾക്കൊപ്പം 2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ഇക്വിറ്റി ഷെയറുകളിൽ ലാഭവിഹിതം ശുപാർശ ചെയ്യുമെന്നും പ്രഖ്യാപിച്ചു.
ടാറ്റാ Elxsi: 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങളും ഡിവിഡൻ്റ് പ്രഖ്യാപനവും..
2025 മാർച്ച് 31 ന് അവസാനിച്ച പാദത്തിലെയും ആ സാമ്പത്തിക വർഷത്തിലെയും ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനും, ഒപ്പം ഇതേ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനുമായി കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് നടക്കുമെന്ന് ടാറ്റ എൽക്സി പ്രഖ്യാപിച്ചു.
എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്: നാലാം പാദ ഫലങ്ങൾ
2025 മാർച്ച് 31 ന് അവസാനിക്കുന്ന പാദത്തിലെയും 2024-25 സാമ്പത്തിക വർഷത്തിലെയും സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ഏപ്രിൽ 17ന് പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.
ഇൻഡോസോളാർ ത്രൈമാസ ഫലങ്ങൾ
2024-25 സാമ്പത്തിക വർഷത്തെ പ്രകടനങ്ങളും ഫലങ്ങളും ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകൾ, ആസ്തികളുടെയും ബാധ്യതകളുടെയും പണമൊഴുക്കിന്റെയും പ്രസ്താവന എന്നിവ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ഏപ്രിൽ 17ന് നടക്കുമെന്ന് ഇൻഡോസോളാർ അറിയിച്ചിരുന്നു.
മഹീന്ദ്ര ഇപിസി ഇറിഗേഷൻ, നാഷണൽ സ്റ്റാൻഡേർഡ് (ഇന്ത്യ), ഓമ്‌നിടെക്‌സ് ഇൻഡസ്ട്രീസ്, അദ്‌വിക് ക്യാപിറ്റൽ, ഡെവിൻസു ട്രേഡിംഗ്, സനത്‌നഗർ എന്റർപ്രൈസസ് തുടങ്ങിയ കമ്പനികളും ഇന്ന് അവരുടെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ ഇന്നത്തെ ദിവസം നിക്ഷേപകർ ഈ ഓഹരികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications