മൂന്നാംപാദ ഫലങ്ങള്‍ക്കൊപ്പം 1:2 അനുപാതത്തില്‍ ഓഹരി വിഭജനവും 1:2 അനുപാതത്തില്‍ ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചിരിക്കയാണ് ആര് ആന്റ് ബി ഡെനിം. ഇതോടെ കമ്പനി ഓഹരി തിങ്കളാഴ്ച 2 ശതമാനം ഉയര്‍ന്ന് 181.69 രൂപയില്‍ ക്ലോസ് ചെയ്തു.

മൂന്നാംപാദ ഫലങ്ങള്‍
113.03 കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.65 ശതമാനം അധികം. തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് വരുമാനം 0.36 ശതമാനം ഉയര്‍ന്നു.
8.29 കോടി രൂപയാണ് അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.92 ശതമാനം ഇടിവും തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് 16.27 ശതമാനം ഉയര്‍ച്ചയുമാണ്. ഏര്‍ണിംഗ് പര് ഷെയര്‍ (ഇപിഎസ്) 1.86 ശതമാനം താഴ്ന്ന് 0.92 ശതമാനം.
ഓഹരി വിഭജനം
2 രൂപ മുഖവിലയുള്ള ഓഹരി ഒരു രൂപയുള്ള രണ്ട് ഓഹരികളായി വിഭജിക്കാന്‍ കമ്പനി ബോര്‍ഡ് അനുമതി നല്കി. 2 രൂപ മുഖവിലയുള്ള 1000 ഓഹരികള്‍ കൈവശമുള്ള വ്യക്തിയ്ക്ക് 1 രൂപ മുഖവിലയുള്ള 2000 ഓഹരികള്‍ ലഭ്യമാകും.
ബോണസ് ഓഹരി
1:2 അനുപാതത്തിലാണ് ബോണസ് ഇഷ്യു. രണ്ട് ഓഹരികള്‍ കൈവശമുള്ള നിക്ഷേപകര്‍ക്ക് ഒരു ഓഹരി ബോണസായി ലഭ്യമാകും.
കമ്പനി
2010 ല്‍ സൂറത്ത് ആസ്ഥാനമായി സ്ഥാപിതമായ ആര് ആന്റ് ബി ഡെനിം, ആഗോള വിപണികള്‍ക്കായി ഡെനിം തുണിത്തരങ്ങള്‍, നൂലുകള്‍, മിശ്രിതങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു.
അസംസ്കൃത പരുത്തി ഉത്പാദിപ്പിക്കുന്നത് മുതല്‍ അഡ്വാന്‍സ്ഡ് ഡൈയിംഗ്, ഫിനിഷിംഗ്, നെയ്ത്ത് എന്നിവ വരെയുള്ള മുഴുവന്‍ പ്രക്രിയയും ഇവര്‍ സൂറത്തിലാണ് നിര്‍വഹിക്കുന്നത്.
ഓപ്പണ്‍-എന്‍ഡ്, റിംഗ്-സ്പണ്‍ നൂലുകള്‍, സ്ലബ് നൂലുകള്‍, കോട്ടണ്‍-പോളിസ്റ്റര്‍ മിശ്രിതങ്ങള്‍, സ്ട്രെച്ച് തുണിത്തരങ്ങള്‍, ഓവര്‍-ഡൈയിംഗ്, കോട്ടിംഗ്, റെസിന്‍ തുടങ്ങിയവയാണ് ഉത്പന്നങ്ങള്‍.
പുനരുപയോഗ ഊര്‍ജ്ജ വിനിയോഗത്തിലൂടെ സുസ്ഥിര വികസന മാതൃക കമ്പനി പിന്തുടരുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications