പൊതുമേഖലാ കമ്പനികളെ അവയുടെ പ്രകടനത്തെയും സർക്കാരിൻ്റെ യോഗ്യതാ മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കി വിവിധ പദവിൽ നൽകാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'നവരത്‌ന'. നവരത്‌ന പദവിയിലേക്ക് ഉയരുന്നതോടെ കമ്പനികൾക്ക് പ്രവർത്തനപരവും സാമ്പത്തികവുമായ സ്വയംഭരണം ലഭിക്കുന്നു. നിക്ഷേപങ്ങൾ, സംയുക്ത സംരംഭങ്ങൾ, ലയനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മുൻ സർക്കാരിൻ്റെ അനുമതി തേടാതെ തന്നെ തീരുമാനങ്ങൾ എടുക്കാൻ അവരെ അനുവദിക്കുന്നു. ആ പട്ടികയിലേക്ക് പുതിയതായി എത്തിക സ്ഥാപനമാണ് എസ്‌ജെവിഎൻ ( സത്‌ലജ് ജൽ വികാസ് നിഗം ).
നവരത്ന പദവി ലഭിച്ചതോടെ എസ്‌ജെവിഎൻ ഓഹരി വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റാനുള്ള സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. എന്തായാലും ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 2.76 ശതമാനം നേട്ടത്തോടെ 136.11 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച എസ്ജെവിഎൻ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.50 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 11.29 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 46.51 ശതമാനം മുന്നേറ്റമുണ്ടാക്കാനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 109.40 ശതമാനം വളർച്ചയോടെ മാൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും എസ്ജെവിഎനിന് സാധിച്ചു. 161.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 61.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില
മാർക്കറ്റ് വിദഗ്ധനായ രാഘവേന്ദ്ര കേഡിയ സത്‌ലജ് ജൽ വികാസ് നിഗത്തിൻ്റെ ടാർഗെറ്റ് വില ഒരു വർഷത്തേക്ക് 180 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.
വരുമാനം വർധിച്ചു
ജൂൺ പാദത്തിൽ മികച്ച പ്രകടനമാണ് എസ്ജെവിഎൻ നടത്തിയത്. കമ്പനിയുടെ വരുമാനത്തിൽ 29 ശതമാനം വർധന രേഖപ്പെടുത്തി 870.4 കോടി രൂപയിലെത്തി. പലിശ, നികുതി , മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (EBITDA) 33 ശതമാനം വർധിച്ച് 667.5 കോടി രൂപയായി. ഇബിഐടിഡിഎ മാർജിൻ 220 ബേസിസ് പോയിൻറ് വർദ്ധിച്ച് 76.7% ആയി.
ഷെയർ ഹോൾഡിംഗ്
കമ്പനിയുടെ 55 ശതമാനം ഓഹരി കേന്ദ്രസർക്കാറിന്‍റെ കയ്യിലും 26.85 ശതമാനം ഓഹരി ഹിമാചൽ പ്രദേശ് സർക്കാറിന്‍റെ കയ്യിലാണ്. ബാക്കി 18.15% പൊതുജനങ്ങളുടേതുമാണ്.

എസ്ജെവിഎന്‍ ലിമിറ്റഡ്
കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. 1988-ലാണ് തുടക്കം. ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. താപവൈദ്യുതി, ജലവൈദ്യുതി, കാറ്റാടി ശക്തി, സൗരോർജ്ജം, പവർ ട്രാൻസ്മിഷൻ ബിസിനസ്സുകളിലും കമ്പനി പങ്കാളികളാണ്.
ഹൈവേ ടണലുകൾ, റെയിൽവേ തുരങ്കങ്ങൾ മുതലായവയിൽ കൺസൾട്ടൻസി സേവനങ്ങളും എസ്ജെവിഎന്‍ നൽകുന്നുണ്ട്. ബിഎസ്ഇ പ്രകാരം എസ്ജെവിഎൻ വിപണി മൂല്യം 53,720 കോടി രൂപയാണ്. കമ്പനി ബിഎസ്ഇ 500 ൻ്റെ ഒരു ഘടകമാണ്. ഒരു ഷെയറിൻ്റെ വരുമാനം (EPS) 0.83 രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും



Click it and Unblock the Notifications