റോക്കറ്റ് വേഗയിൽ കുതിച്ച് റെയിൽവേ ഓഹരികൾ, വിലയിൽ പുതിയ ഉയരം തൊട്ട് ഐആർഎഫ്‌സി, മുന്നേറ്റത്തിന് കാരണം ഇതാണ്

വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ നഷ്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണി തുടങ്ങിയത്. എന്നാൽ റെയിൽവേ ഓഹരികളെല്ലാം മികച്ച നേടത്തിലാണ്. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (ഐആർഎഫ്‌സി) ഓഹരികൾ ഓഹരി വിലയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറി. ആദ്യ സെഷനിൽ തന്നെ 8 ശതമാനം വരെയാണ് ഓഹരി നേട്ടമുണ്ടാക്കിയത്. ഇതോടെ തുടർച്ചയായ അഞ്ചാം ദിവസമാണ് ഓഹരി പോസിറ്റീവ് നേട്ടം കൈവരിക്കുന്നത്.

റെയിൽവേ ഓഹരികളുടെ കുതിപ്പിന്‍റെ കാരണവും ഐആർഎഫ്‌സി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങളും നമുക്ക് നോക്കാം.

കുതിപ്പിന് കാരണം

റെയില്‍വെയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ബജറ്റില്‍ കൂടുതല്‍ പദ്ധതികളുണ്ടാകുമെന്ന പ്രതീക്ഷയാണ് റെയിൽവേ ഓഹരിയുടെ കുതിപ്പിന് ഇന്ധനമാകുന്നത്. ട്രാക്ക് വിപുലീകരണം, വൈദ്യുതീകരണം, പുതിയ ട്രെയിനുകളുടെ നിർമാണം, സ്റ്റേഷനുകളുടെ ആധുനികവൽകരണം, പാലങ്ങളുടെ നിർമാണം എന്നിങ്ങനെ റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ ഊന്നലുണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതോടൊപ്പം 2,500 പുതിയ ജനറല്‍ പാസഞ്ചര്‍ കോച്ചുകള്‍ നിര്‍മിക്കുമെന്ന റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപവും കാരണമായി. ഇതിന് പുറമെ, 10,000 കോച്ചുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്നും പറഞ്ഞു.

ഡബിൾ സെഞ്ച്വറി കടന്ന് ഐആർഎഫ്‌സി ഓഹരി, ഇനിയും വാങ്ങിയില്ലേ..?

അതിവേഗം വളർന്ന് ഐആർഎഫ്‌സി ഓഹരി

എൻഎസ്ഇയിൽ 201 രൂപ എന്ന നിലയിലാണ് ഐആർഎഫ്‌സി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 16.62 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 16.18 ശതമാനം നേട്ടമുണ്ടാക്കാനും റെയിൽവേ ഓഹരിക്ക് സാധിച്ചു. 101.10 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 100 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.

2024 ജനുവരിയിൽ ഓഹരി 75 ശതമാനം ഉയർന്നപ്പോൾ കഴിഞ്ഞ മാസം 2 ശതമാനം ഇടിഞ്ഞു. എന്നാൽ ജൂലൈയിൽ ഇതുവരെ 13 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 510 ശതമാനം വളർച്ചയാണ് ഐആർഎഫ്‌സി ഓഹരി നേടിയത്.

ഓഹരി കൂടുതൽ ഉയരങ്ങളിലേക്ക് പറക്കും

ഐആർഎഫ്‌സി ഓഹരികൾ വിപണി മൂലധനത്തിൽ 2.6 ലക്ഷം കോടി കവിഞ്ഞു. ഇത് നിഫ്റ്റി 50 ഘടകങ്ങളുടെ മൂന്നിലൊന്നിനെക്കാളും കൂടുതലാണ്. റെയിൽവേ ഓഹരി വരും ദിവസങ്ങളിലും കുതിപ്പ് തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ ഐആർഎഫ്സി ഓഹരിയിൽ നിക്ഷേപമുള്ളവർ, ഓഹരി നിലനിർത്തണമെന്നാണ് ടെക്‌നിക്കൽ അനലിസ്റ്റ് മനസ് ജയ്‌സ്വാൾ ശുപാർശ ചെയ്യുന്നത്. നിലവിലെ മുന്നേറ്റത്തിൽ 235 രൂപ വരെ ഓഹരി വില ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

ഡബിൾ സെഞ്ച്വറി കടന്ന് ഐആർഎഫ്‌സി ഓഹരി, ഇനിയും വാങ്ങിയില്ലേ..?

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി)

ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ റെയിൽ‌വേയുടെ സമർപ്പിത ധനകാര്യ വിഭാഗമാണ് ഐ‌ആർ‌എഫ്‌സി. ഈ കമ്പനി ആരംഭിച്ചത് 1986-ലാണ്. മിനിരത്‌ന പദവിയുള്ള പൊതുമേഖലാ കമ്പനിയാണിത്. ഐആർഎഫ്‌സിയിൽ സർക്കാരിന് 86.36 ശതമാനവും വിദേശ നിക്ഷേപകർക്ക് 1.14 ശതമാനവും പങ്കാളിത്തമുണ്ട്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് 0.5 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്.

കുതിച്ച് മറ്റ് റെയിൽവേ ഓഹരികളും

ആര്‍വിഎന്‍എലിന്‍റെ ഓഹരി വിലയില്‍ 12 ശതമാനമാണ് മുന്നേറ്റമുണ്ടായത്. 550 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇര്‍കോണ്‍ ഓഹരി ഏഴ് ശതമാനത്തിലധികം ഉയര്‍ന്ന് 334 രൂപയുമായി. ഐആര്‍സിടിസിയുടെ ഓഹരി വിലയിലും രണ്ട് ശതമാനത്തോളം കുതിപ്പുണ്ടായി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X