പുതിയ കരാറുകൾ, 3 മാസത്തിനുള്ളിൽ 52% നേട്ടമുണ്ടാക്കി റെയിൽവേ വികാസ് നിഗം, നിങ്ങൾ ഇനിയും ഓഹരി വാങ്ങിയില്ലേ..?

ആഭ്യന്തര സൂചികകൾ ചാഞ്ചാട്ടം തുടരുകയാണ്. സെൻസെക്‌സ് 113.63 പോയിൻ്റ് താഴ്ന്ന് 76,376.45 ലും നിഫ്റ്റി 29.6 പോയിൻ്റ് താഴ്ന്ന് 23,229.60 ലുമായാണ് വ്യാപാരം ആരംഭിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികളിൽ കഴിഞ്ഞ ദിവസമുണ്ടായ കുതിപ്പിന് ശേഷം നിക്ഷേപകർ ലാഭമെടുത്തതാണ് വിപണിക്ക് വിനയായത്. എന്തായാലും ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളിൽ മുൻപന്തിയിൽ റെയിൽവേ വികാസ് നിഗം ലിമിറ്റഡുണ്ട്. ആദ്യ സെഷനിൽ തന്നെ 3 ശതമാനത്തിന് മുകളിലാണ് റെയിൽവേ ഓഹരി ഉയർന്നത്. എന്താണ് മുന്നേറ്റത്തിന് കാരണമെന്നും ഓഹരിയുടെ നിലവിലെ വികാരം എങ്ങനെയാണെന്നും നോക്കാം.

പുതിയ കരാർ, പിന്നാലെ ഓഹരിയിൽ കുതിപ്പ്

സെൻട്രൽ റെയിൽവേയുടെ നാഗ്പൂർ ഡിവിഷനിലെ അംല-നാഗ്പൂർ സെക്ഷനിൽ നിലവിലുള്ള 1 x 25 kV ഇലക്ട്രിക് ട്രാക്ഷൻ സിസ്റ്റം 2 x 25 kV AT ഫീഡിംഗ് സിസ്റ്റത്തിലേക്ക് ഉയർത്തുന്നതിനുള്ള പരിഷ്ക്കരണ പ്രവർത്തനങ്ങൾക്കായി സെൻട്രൽ റെയിൽവേയിൽ നിന്ന് ആർവിഎൻഎൽ പുതിയ കരാർ നേടിയിട്ടുണ്ട്. 138.45 കോടിയുടേതാണ് കരാർ. 24 മാസത്തിനുള്ളിൽ പൂർത്തിയാക്കും.

സീമെൻസ്-ആർവിഎൻഎൽ കൺസോർഷ്യത്തിന് 33 കെവി വിതരണം, ട്രാക്ഷൻ സബ്‌സ്റ്റേഷനുകൾ, ഓക്സിലറി സിസ്റ്റം, എസ്‌സിഎഡിഎ എന്നിവയുൾപ്പെടെ 750 വി ഡിസി മൂന്നാം റെയിൽ ട്രാക്ഷൻ ഇലക്‌ട്രിഫിക്കേഷൻ, എഞ്ചിനീയറിംഗ്, സപ്ലൈ, ഇറക്ഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും മറ്റോരു കാരറും ലഭിച്ചിട്ടുണ്ട്. 394.2 കോടി രൂപ വിലമതിക്കുന്ന പദ്ധതി 130 ആഴ്ചകൾക്കുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്, സീമെൻസ് ലിമിറ്റഡിന് 70 ശതമാനം ഓഹരിയും ബാക്കി 30 ശതമാനം ആർവിഎൻഎല്ലിനുമാണ്.

2 കരാർ, ഓഹരി വിലയിൽ കുതിപ്പുമായി ആർവിഎൻഎൽ

ഓഹരി വിപണിയിലെ മുന്നേറ്റം

എൻഎസ്ഇയിൽ 389.80 രൂപ എന്നതാണ് നിലവിൽ ആർവിഎൻഎൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 15.8 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു മാസത്തിനിടെ 52.41 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 114 ശതമാനത്തിന് മുകളിൽ വളർച്ചയാണ് റെയിൽവേ ഓഹരി കൈവരിച്ചത്.

ഒരു വർഷത്തിനിടെ 214.86 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം പിടിക്കാനും ആർവിഎൻഎൽ ഓഹരിക്ക് സാധിച്ചു. 425 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 117.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

2 കരാർ, ഓഹരി വിലയിൽ കുതിപ്പുമായി ആർവിഎൻഎൽ

കോടികളുടെ കിലുക്കം

ജൂൺ 6 ന് നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് 495 കോടി രൂപയുടെ ഓർഡർ കമ്പനി നേടി. അന്നുതന്നെ 515 കോടിയുടെ കരാർ ദക്ഷിണ ഹരിയാന ബിജിലി വിത്രൻ നിഗം ​​ലിമിറ്റഡിൽ നിന്നും ഈസ്റ്റേൺ റെയിൽവേയിൽ നിന്നും നേടാനും ആർവിഎൻഎല്ലിന് സാധിച്ചിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് വരും ദിവസങ്ങളിൽ ഓഹരി കൂടുതൽ കുതിക്കാനുള്ള സാധ്യത ഉണ്ടെന്നാണ്.

റെയിൽ വികാസ് നിഗം ലിമിറ്റഡ്

റെയിൽവേയുമായി ബന്ധപ്പെട്ട സ്പെഷ്യൽ പർപസ് ഫിനാൻസ് കമ്പനിയാണിത്. പ്രൊജക്ട് ഡെവലപ്മെന്റ്, ഫിനാൻഷ്യൽ റിസോഴ്സ് മൊബിലൈസേഷൻ തുടങ്ങിയ ബിസിനസുകൾ ചെയ്യുന്നു. മിഡ്ക്യാപ് വിഭാഗത്തിലാണ് കമ്പനി ഉൾപ്പെട്ടിരിക്കുന്നത്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X