ഓഹരി വിപണിയിൽ വലിയ കുതിപ്പാണ് പൊതുമേഖലാ ഓഹരികൾ നടത്തുന്നത്. അതിൽ തന്നെ റെയിൽവേ പൊതുമേഖലാ ഓഹരികളുടെ കുതിപ്പിന് ഇത്തിരി വേഗത കൂടുതലുമാണ്. ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന യൂണിയൻ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. അതോടൊപ്പം അടിസ്ഥാന മേഖലകളിലും കോടികളുടെ നിക്ഷേപത്തിന് സാധ്യതയുണ്ട്. അതാണ് പൊതുമേഖലാ ഓഹരികളുടെ കുതിപ്പിന് പിന്നിൽ.
വെള്ളിയാഴ്ച റെയിൽവേ പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ ഓഹരികൾ 15 ശതമാനത്തിന് മുകളിലാണ് ഉയർന്നത്. അതോടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഓഹരി വരും ദിവസങ്ങളിലും കുതിപ്പ് തുടരാൻ തന്നെയാണ് സാധ്യത. അതുകൊണ്ടു തന്നെ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 14.29 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 594.50 രൂപ എന്ന നിലയിലാണ് റെയിൽടെൽ കോർപ്പറേഷൻ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.18 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 39.87 ശതമാനം നേട്ടമുണ്ടാക്കാനും റെയിൽവേ ഓഹരിക്ക് സാധിച്ചു. 68.39 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 329.89 ശതമാനം ലാഭമാണ് ഓഹരി നിക്ഷേപകർക്ക് റെയിൽടെൽ കോർപ്പറേഷൻ നൽകിയത്. 132.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.

ടാർഗെറ്റ് വില
റെയിൽടെൽ കോർപ്പറേഷൻ ഓഹരി കൂടുതൽ മുകളിലേക്ക് കുതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് വിദഗ്ധനായ കുനാൽ ബോത്ര പറയുന്നത്. ബജറ്റ് ദിവസം വരെ ഓഹരി കൈവശം വയ്ക്കാം എന്നാണ് അദ്ദേഹത്തിന്‍റെ ശുപാർശ. റെയിൽവേ കൗണ്ടറുകൾക്ക് ശുഭവാർത്ത ബജറ്റിൽ വന്നേക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ ഓഹരി 640 രൂപയ്ക്ക് മുകളിലെത്താമെന്നാണ് കുനാൽ ബോത്രയുടെ വിലയിരുത്തൽ.
സാങ്കേതിക കാര്യങ്ങൾ
5-ദിവസം, 10-, 20-, 30-, 50-, 100-, 150-ദിവസം, 200-ദിവസത്തെ സിമ്പിൾ മൂവിംഗ് ആവറേജുകളേക്കാൾ (എസ്എംഎ) കൂടുതലാണ് വ്യാപാരം നടക്കുന്നത്. ഓഹരിയുടെ 14 ദിവസത്തെ ആപേക്ഷിക ശക്തി സൂചിക (ആർഎസ്ഐ) 77.83 ആണ്. പ്രൈസ്-ടു-ബുക്ക് (പി/ബി) മൂല്യമായ 9.13 എന്നതിനെതിരെ കമ്പനിയുടെ സ്റ്റോക്കിന് പ്രൈസ്-ടു-ഇക്വിറ്റി (പി/ഇ) അനുപാതം 68.03 ആണ്. ഇക്വിറ്റിയിൽ 13.42 റിട്ടേണുമായി 7.64 ആണ് ഓരോ ഷെയറിൻ്റെയും വരുമാനം (ഇപിഎസ്).

ഡിവിഡൻ്റ് ചരിത്രം
റെയിൽവേ പൊതുമേഖലാ സ്ഥാപനം 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1 രൂപ ഇടക്കാല ലാഭവിഹിതം നൽകിക്കഴിഞ്ഞു. ഓഹരി ഉടമകൾക്ക് ഡിവിഡൻ്റിനൊപ്പം സ്ഥിരമായി നൽകുന്ന ചരിത്രമുള്ള കമ്പനിയാണ് റെയിൽടെൽ കോർപ്പറേഷൻ. 2023-ൽ കമ്പനി മൂന്ന് ലാഭവിഹിതം വിതരണം ചെയ്തിരുന്നു. നവംബറിൽ ഒരു ഇക്വിറ്റിക്ക് 1 രൂപ, ഓഗസ്റ്റിൽ 1 രൂപ, ഫെബ്രുവരിയിൽ 1.5 രൂപ
റെയിൽടെൽ കോർപ്പറേഷൻ
രാജ്യത്തെ വലിയ ന്യൂട്രൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ സേവനദാതാക്കളിൽ ഉൾപ്പെടുന്ന കമ്പനിയാണ് റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ. റെയിൽവെ ട്രാക്കുകളിൽ പാൻ ഇന്ത്യ അടിസ്ഥാനത്തിൽ ഒപിറ്റിക്കൽ ഫൈബർ നെറ്റ് വർക്കുകൾ സ്ഥാപിക്കുന്നു. 2024 ജൂലൈ 12 ലെ കണക്കനുസരിച്ച് റെയിൽവേ സ്റ്റോക്കിൻ്റെ വിപണി മൂലധനം 19,317.28 കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications