സാധാരണക്കാരായ തീവണ്ടി യാത്രക്കാർക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്ര ഒരുക്കാൻ ഇന്ത്യൻ റെയിൽവെ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. സാധാരണക്കാർക്ക് മാത്രമായുള്ള നോൺ-എസി തീവണ്ടികളും കുറഞ്ഞ ചെലവിലുള്ള ഭക്ഷണങ്ങളും അവതരിപ്പിക്കാൻ റെയിൽവെ ബോർഡ് തീരുമാനിച്ചു. രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികൾ അടക്കമുള്ള താഴ്ന്ന വരുമാനക്കാർക്ക് വേണ്ടി, എയർകണ്ടീഷൻ ചെയ്യാത്ത ജനറൽ ട്രെയിനുകൾ അവതരിപ്പിക്കാനാണ് റെയിൽവേ ബോർഡ് പദ്ധതിയിടുന്നുന്നത്.
കുറഞ്ഞ വരുമാനക്കാരായ യാത്രക്കാർ കൂടുതലുള്ള സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ നീണ്ട കാലയളവ് വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് തുടരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവെ ബോർഡ് നീക്കങ്ങളെന്ന് വാർത്ത ഏജൻസികളെ ഉദ്ദരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രത്യേക ട്രെയിനുകൾ സ്ഥിരമാക്കും
നേരത്തെ ഉത്സവകാലങ്ങളിലും തിരക്കേറിയ സമയങ്ങളിലും മാത്രമാണ് ഇത്തരം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയിരുന്നത്. പാസഞ്ചർ ട്രെയിനുകളിലെ തിരക്ക് ആശങ്കാജനകമായ സാഹചര്യത്തിൽ ഈ ക്രമീകരണം സ്ഥിരമാക്കാനാണ് റെയിൽവെ ബോർഡിന്റെ നിർദ്ദേശം. പുതിയ തീവണ്ടി സർവീസുകൾ 2024 ജനുവരി മുതൽ ഓടിത്തുടങ്ങാനാണ് സാധ്യത. ഈ ട്രെയിനുകൾക്ക് റെയിൽവെ ഇതുവരെ പേര് നൽകിയിട്ടില്ല.

കോച്ചുകളുടെ ഘടന
സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകൾ മാത്രമാണ് പുതിയ തീവണ്ടി സർവീസുകളിൽ ഉണ്ടാവുക. ഇതിനായി പുതിയ എൽഎച്ച്ബി കോച്ചുകളാണ് ഉപയോഗിക്കുക. ഇനി മുതലുള്ള തീവണ്ടി സർവീസുകളിൽ എൽഎച്ച്ബി, വന്ദേഭാരത് കോച്ചുകളാണ് ഉപയോഗിക്കുക. അറ്റകുറ്റപണി കുറഞ്ഞ കോച്ചുകളാണെന്നതിനാൽ ചെലവ് കുറഞ്ഞ് ഉപയോഗിക്കാം എന്നതാണ് ഗുണം.
തീവണ്ടികൾക്ക് കുറഞ്ഞത് 22 മുതൽ പരമാവധി 26 കോച്ചുകൾ ഉണ്ടായിരിക്കും. ഇവ സീസണിൽ ഓടുന്നതിനുപകരം വർഷം മുഴുവനും സ്ഥിരമായി ഓടിക്കും. അവ സാധാരണ ടൈംടേബിളിൽ ഉൾപ്പെടുത്തി യാത്രക്കാർക്ക് മുൻകൂട്ടി റിസർവേഷൻ ചെയ്യാനുള്ള സൗകര്യമൊരുക്കും.
സർവീസുകൾ കൂടുതലും ഇവിടങ്ങളിൽ
നേരത്തെ, കൊറോണ പ്രതിസന്ധി ഘട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിച്ചിരുന്നു. കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉള്ള ഇടങ്ങളിൽ നിന്നാണ് തീവണ്ടി സർവീസുകൾ ആരംഭിക്കുക.
ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ, പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് സർവീസ് ആരംഭിക്കാൻ റെയിൽവെ ബോർഡ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്നാാണ് കൂടുതൽ തൊഴിലാളികൾ മെട്രോ നഗരങ്ങളിലേക്ക് ജോലി തേടിയെത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
ചെലവ് കുറഞ്ഞ ഭക്ഷണവും
ജനറൽ കോച്ചിൽ (അൺറിസർവ്ഡ് കോച്ച്) യാത്ര ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണവും കുപ്പി വെള്ളവും നൽകാനാണ് റെയിൽവെയുടെ മറ്റൊരു തീരുമാനം. കുറഞ്ഞ നിരക്കിൽ ഭക്ഷണം വിളമ്പുന്ന കൗണ്ടറുകൾ ജനറൽ കോച്ചുകൾ നിർത്തുന്ന ഭാഗത്തായി പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിക്കും. രണ്ട് തരം ഭക്ഷണങ്ങളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക.
ഏഴ് പൂരിയും ഉരുളകിഴങ്ങും അച്ചാറും ഉൾപ്പെടുന്ന ഭക്ഷണ പൊതി 20 രൂപ നിരക്കിൽ ലഭ്യമാക്കുന്നതാണ് ഒരു തരം. 50 രൂപ വില വരുന്ന ഊൺ ആണ് രണ്ടാമത്തെതരം ഭക്ഷണം. ഇത് കൂടാതെ രാജ്മ, ഛോലെ, ഖിച്ചി, കുൽചെ, ഭാതുരെ, പാവോ-ഭാജി, മസാല ദോശ എന്നിവയും യാത്രക്കാർക്ക് ഒരുക്കും.
ഇതിനായി അൺറിസർവ്ഡ് കോച്ചുകൾ നിർത്തുന്ന പ്ലാറ്റ്‌ഫോമിൽ കൗണ്ടറുകൾ സ്ഥാപിക്കും. ഇതുവഴിയാണ് ഇക്കോണമി മീൽസും മിതമായ നിരക്കിൽ പാക്കേജ് ചെയ്ത കുടിവെള്ളവും ലഭ്യമാക്കുക. ഇതിനായി റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications