ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൗറ-ഗുവാഹത്തി റൂട്ടിൽ സർവീസ് ആരംഭിക്കാനിരിക്കെ, കേരളത്തിലെ യാത്രക്കാർക്കും ആവേശം പകരുന്ന വാർത്തയുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ അവതരിപ്പിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച ഔദ്യോഗികമായി വ്യക്തമാക്കി.
നിലവിൽ കേരളത്തിൽ മികച്ച രീതിയിൽ സർവീസ് നടത്തുന്ന ചെയർ കാർ വന്ദേ ഭാരത് ട്രെയിനുകൾക്ക് പുറമെയാണ് രാത്രികാല ദീർഘദൂര യാത്രകൾക്കായി സ്ലീപ്പർ പതിപ്പ് എത്തുന്നത്. ഏകദേശം 1,500 കിലോമീറ്റർ വരെയുള്ള രാത്രി യാത്രകൾക്കാണ് ഈ ട്രെയിനുകൾ മുൻഗണന നൽകുന്നത്. യാത്രക്കാർക്ക് വൈകുന്നേരം ട്രെയിനിൽ കയറി അടുത്ത ദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് സുഖകരമായി എത്തിച്ചേരാൻ കഴിയുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിക്കുക.
ഹൗറ-ഗുവാഹത്തി റൂട്ടിലെ ആദ്യ സർവീസ് വിജയകരമാകുന്നതോടെ കേരളത്തിലെ പ്രധാന നഗരങ്ങളെയും മറ്റ് അയൽ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ സ്ലീപ്പർ സർവീസുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവും ലാഭത്തിൽ ഓടുന്നത് കേരളത്തിലാണ്. അതിനാൽ തന്നെ സ്ലീപ്പർ പതിപ്പ് എത്തിയാൽ അതും വലിയ വിജയമാവുമെന്നതിൽ സംശയമില്ല. മാത്രമല്ല കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലൂടെ സാധിക്കും. നിലവിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേ ഭാരത് ഉണ്ടെങ്കിലും അത് ചെയർ കാറാണ്.

യാത്രക്കാർക്കുള്ള പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി വന്ദേ ഭാരതിൽ കവച് സംവിധാനം പ്രവർത്തിക്കുന്നു. ഇത് ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്നു. മാത്രമല്ല സിസിടിവി ക്യാമറകൾ, വൈഫൈ, സുഖപ്രദമായ ബെർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക ടോയ്‌ലറ്റുകൾ, അഗ്നിശമന സംവിധാനങ്ങൾ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളും ഈ ട്രെയിനിൽ ഉണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ സവിശേഷതകൾ
- മൊത്തം 16 കോച്ചുകളാണുള്ളത്. അതിൽ 11 ത്രീ ടയർ കോച്ചുകൾ, 4 ടൂ-ടയർ കോച്ചുകൾ, 1 ഫസ്റ്റ് എസി കോച്ച് എന്നിവയാണ് ഉൾക്കൊള്ളുന്നത്.
- 16 കോച്ചുകളിലായി മൊത്തം 823 യാത്രക്കാർക്ക് സഞ്ചരിക്കാം.
- മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ഒരു സെമി-ഹൈസ്പീഡ് ട്രെയിനാണ് ഇത്.
- മെച്ചപ്പെട്ട കുഷ്യനുള്ള എർഗണോമിക് ഡിസൈൻ ചെയ്ത ബർത്തുകൾ
- ഓട്ടോമാറ്റിക് വാതിലുകൾ
- മികച്ച സസ്‌പെൻഷനും ശബ്ദ നിയന്ത്രണവുമുള്ള യാത്രാനുഭവം.
- കവച് സംവിധാനം
- ശുചിത്വം നിലനിർത്തുന്നതിനുള്ള സാങ്കേതികവിദ്യ
- നൂതന നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളുമുള്ള ഡ്രൈവർ ക്യാബ്
- എയറോഡൈനാമിക് എക്സ്റ്റീരിയർ ലുക്കുകളും ഓട്ടോമാറ്റിക് എക്സ്റ്റീരിയർ പാസഞ്ചർ ഡോറുകളും
ആദ്യത്തെ സ്ലീപ്പർ ഉടൻ
ഹൗറ- ഗുവാഹത്തി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. വൈകുന്നേരം ട്രെയിൻ പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തും. ഈ വർഷം അവസാനത്തോടെ, 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും. ഈ ലിസ്റ്റിൽ കേരളത്തെയും പ്രതീക്ഷിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും



Click it and Unblock the Notifications