റെയിൽവേ മേഖലയിൽ വലിയ അടിസ്ഥാന സൗകര്യ വികസനം നടന്ന് കൊണ്ടിരിക്കുകയാണ്. 2,500 പുതിയ ജനറൽ പാസഞ്ചർ കോച്ചുകളും 10,000 കോച്ചുകളും കൂടി സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ട്രാക്ക് നിർമ്മാണം, വൈദ്യുതീകരണം, റോളിംഗ് സ്റ്റോക്ക് നിർമ്മാണം, പാസഞ്ചർ ചരക്ക് സേവനങ്ങൾ തുടങ്ങിയ റെയിൽവേ അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. അതുകൊണ്ടു തന്നെ റെയിൽവേ ഓഹരികളിലെ നിക്ഷേപം ആകർഷകമായേക്കാം.
ഐആർഎഫ്സി, റെയിൽടെൽ, ഐആർസിടിസി, ജൂപ്പിറ്റർ വാഗൺസ് തുടങ്ങിയ നിരവധി പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഈ മേഖലയിൽ ഉണ്ട്. അവയുടെ ഓഹരി പലതും മൾട്ടിബാഗർ റിട്ടേൺ നൽകിയവയാണ്. എന്നാൽ ഇനി പറയാൻ പോകുന്നത് 3 വർഷത്തിനുള്ളിൽ 365.16 റിട്ടേൺ നൽകിയ സ്മോൾ ക്യാപ് റെയിൽവേ ഓഹരിയെക്കുറിച്ചാണ്. ഏതാണ് ആ ഓഹരി എന്നാണോ ക്രെസണ്ട സൊല്യൂഷൻസ് ആണ് ചർച്ചയിലുള്ള ഓഹരി.
ക്രെസണ്ട സൊല്യൂഷൻസ്
ബിഎസ്ഇയിൽ 11.57 രൂപ എന്നതാണ് നിലവിൽ ക്രെസണ്ട സൊല്യൂഷൻസ് ഓഹരിയുടെ വലി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.93 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ 53 ശതമാനം നഷ്ടം ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 5873.68 ശതമാനവും ഓഹരികൾ ഉയർന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 29.28 രൂപയിലും ഒരു ഷെയറിന് 9.55 രൂപയിലുമാണ് ഈ ഓഹരി വ്യാപാരം നടക്കുന്നത്. റെയിൽവേ ഓഹരിയുടെ വിപണി മൂലധനം 489.58 കോടി രൂപയാണ്.

പുതിയ കരാർ
കൊൽക്കത്ത മെട്രോയുമായി ചേർന്ന് പുതിയ കരാറിൽ കമ്പനി ഏർപ്പെട്ടിട്ടുണ്ട്. എല്ലാ മേധാ റേക്കുകളിലും 29 ഇഞ്ച് എൽഇഡി ഡിസ്‌പ്ലേകൾ ഇൻസ്റ്റാൾ ചെയ്യുകയും അവയിൽ വാർത്തകൾ, സിനിമകൾ, പാട്ടുകൾ, ജനപ്രിയ ചാറ്റ് ഷോകൾ, നിർണായക അറിയിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുകയും ചെയ്യും. ക്രെസണ്ടയ്ക്ക് നൽകിയ കരാറിൽ, 7-8 ലക്ഷം യാത്രക്കാർക്ക് പ്രതിദിനം സേവനം നൽകുന്ന എൻഎസ് ഇടനാഴിയിലെ (ബ്ലൂ ലൈൻ) 16 മേധ എസി റേക്കുകളിലെ ഓരോ ട്രെയിനിലും 44 എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കും.
ഇതുകൂടാതെ, ക്രെസ്സൻഡ റെയിൽവേ സൊല്യൂഷൻസ് ഈസ്റ്റേൺ റെയിൽവേ നെറ്റ്‌വർക്കുമായി ഒന്നിലധികം വർഷത്തെ കരാർ നേടിയിട്ടുണ്ട്. മെയിൽ എക്‌സ്‌പ്രസ്, പ്രീമിയം, ഇൻ്റർസിറ്റി, ലോക്കൽ ട്രെയിനുകൾ എന്നിവയുൾപ്പെടെ 500-ലധികം ട്രെയിനുകളുടെ അകത്തും പുറത്തും ഉള്ള പരസ്യങ്ങൾ ഈ ഇടപാടിൽ ഉൾപ്പെടുന്നു.

വരുമാനത്തിൽ വർധനവ്
2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ക്രെസ്സണ്ട റെയിൽവേ സൊല്യൂഷൻസ് ലിമിറ്റഡ് വരുമാനത്തിൽ 23.7% വർധന രേഖപ്പെടുത്തി. 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 14.13 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ അത് 17.48 കോടി രൂപയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ അറ്റാദായം 13.80 കോടി രൂപയും പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 204.66 കോടി രൂപയുമാണ്.
ക്രെസ്സണ്ട റെയിൽവേ സൊല്യൂഷൻസ് ലിമിറ്റഡ്
നൂതന ഡിജിറ്റൽ സൊല്യൂഷനുകളിലൂടെയും കൺസേർജ് സേവനങ്ങളിലൂടെയും റെയിൽവേ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിലാണ് കമ്പനി ശ്രദ്ധ നൽകുന്നത്. ഈസ്റ്റേൺ റെയിൽവേ ട്രെയിനുകളിൽ വൈഫൈ, വീൽചെയർ സേവനങ്ങൾ അവതരിപ്പിക്കൽ, പിക്ക്-അപ്പ് & ഡ്രോപ്പ് സേവനങ്ങൾ, കാറ്ററിംഗ് ഇതര വസ്തുക്കളുടെ ഓൺ-ബോർഡ് വിൽപ്പന എന്നിവ കമ്പനി നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications