ഇന്ത്യൻ ഓഹരി സൂചികകളായ നിഫ്റ്റി 50-യും സെൻസെക്സും റെക്കോർഡ് ഉയരത്തിലെത്തിയ ദിവസമാണ് വ്യാഴാഴ്ച. അടുത്ത ആഴ്ച യുണിയൻ ബജറ്റ് വരാനിരിക്കെ സൂചികകൾ കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തൽ. എന്നാൽ റെയിൽവേ ഓഹരികൾ ഇടിവിലാണ്. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (ഐആർഎഫ്സി), റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), ഇർകോൺ ഇൻ്റർനാഷണൽ ലിമിറ്റഡ്, റെയിൽടെൽ കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ ഓഹരികൾ 6 ശതമാനം വരെ ഇടിഞ്ഞു.
ഇടിവിന് കാരണം
കഴിഞ്ഞ 12-18 മാസമായി മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം നിക്ഷേപകർ റെയിൽവേ ഓഹരികളിൽ ലാഭം ബുക്ക് ചെയ്യാൻ ഓഹരികൾ വിറ്റഴിച്ചതോടെയാണ് വില ഇടിഞ്ഞത്. ഐആർഎഫ്‌സി ഓഹരികൾ കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഉയർന്ന നിരക്കായ 224 രൂപയിൽ നിന്ന് 9 ശതമാനം ഇടിഞ്ഞു. തുടർച്ചയായി നാലാം ദിവസവും ഇടിഞ്ഞ ആർവിഎൻഎൽ ഓഹരികൾ അവരുടെ സമീപകാല റെക്കോർഡ് ഉയർന്ന മൂല്യമായ 647 രൂപയിൽ നിന്ന് 9 ശതമാനം താഴെയാണ്. ഇൻകോൺ ഇൻ്റർനാഷണൽ ഓഹരികൾ തിങ്കളാഴ്ചത്തെ ഉയർന്ന നിരക്കായ 351 രൂപയിൽ നിന്ന് ഏകദേശം 11.5 ശതമാനം ഇടിഞ്ഞു.
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്
എൻഎസ്ഇയിൽ 205.80 രൂപ എന്നതാണ് നിലവിൽ ഐആർഎഫ്സി ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 17.12 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 40 ശതമാനം വളർച്ചയാണ് ആറ് മാസം കൊണ്ട് ഓഹരി നേടിയത്.

റെയിൽ വികാസ് നിഗം ലിമിറ്റഡ്
എൻഎസ്ഇയിൽ 585.60 രൂപയാണ് ആർവിഎൻഎൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ ഒരു മാസത്തിനിടെ 47.87 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 140 ശതമാനം വളർച്ചയാണ് ആറ് മാസം കൊണ്ട് ഓഹരി നേടിയത്.
ഇർകോൺ ഇൻ്റർനാഷണൽ ലിമിറ്റഡ്
എൻഎസ്ഇയിൽ 313.15 രൂപ എന്നതാണ് ഇർകോൺ ഇൻ്റർനാഷണൽ ലിമിറ്റഡ് ഓഹിരുടെ വില. അഞ്ച് ദിവസത്തിനിടെ 0.50 ശതമാനം ഇടിവ് ഓഹരി നേരിട്ടു. 14.31 ശതമാനമാണ് ഒരു മാസത്തെ വളർച്ച. ആറ് മാസത്തിനിടെ 53.47 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

ബജറ്റ് പ്രഖ്യാപനങ്ങൾ
ആധുനികവൽക്കരണം, സുരക്ഷ, സമർപ്പിത ചരക്ക് ഇടനാഴികൾ ത്വരിതപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കേന്ദ്ര ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. 2018 സാമ്പത്തിക വർഷത്തിനു ശേഷം റെയിൽവേ വിഹിതം 2.6 മടങ്ങ് വർധിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഇർകോൺ, ആർവിഎൻഎൽ, സീമെൻസ്, ടിംകെൻ ഇന്ത്യ, എച്ച്ബിഎൽ പവർ, എബിബി, ബിഇഎംഎൽ, ബിഎച്ച്ഇഎൽ, ജൂപ്പിറ്റർ, ടിറ്റാഗർ വാഗൺസ് തുടങ്ങിയ കമ്പനികൾക്ക് റെയിൽവേയുടെ കാപെക്‌സ് പ്ലാൻ ഗുണം ചെയ്യും. ഇത് പിന്നീട് അവരുടെ ഓഹരി വിലകളിൽ നല്ല സ്വാധീനം ചെലുത്തും. വലിയ ഓർഡർ ബുക്കുകൾ കാരണം റെയിൽവേ സ്റ്റോക്കുകൾക്ക് കാര്യമായ വളർച്ചാ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു, ഇത് ബജറ്റിന് ശേഷം കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഉയർന്ന മൂല്യനിർണ്ണയവും നിരവധി പോസിറ്റീവുകൾക്ക് ഇതിനകം വില നിശ്ചയിച്ചിരിക്കുന്നതും കാരണം ഈ ഓഹരികൾ ഹ്രസ്വകാലത്തേക്ക് അപകടസാധ്യതയുള്ളതായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
