പാലക്കാട് ബൈപാസ് റെയില്‍വേ ലൈന്‍, അമ്പലപ്പുഴ-ആലപ്പുഴ, തുറവൂര്‍-മാരാരിക്കുളം റെയില്‍പാത ഇരട്ടിപ്പിക്കലിന്് റെയില്‍വേ ബോര്‍ഡ് അനുമതി ഉടന്‍ ലഭ്യമാകും. ഇത് സംബന്ധിച്ച പ്രാഥമിക പരിശോധന പ്രൊജക്ട് ഇവാല്വേഷന്‍ കമ്മിറ്റി പൂര്‍ത്തിയാക്കി. യഥാക്രമം 313 കോടി രൂപയും 434 കോടി രൂപയുമാണ് ചെലവ് കണക്കാക്കുന്നത്.

ആലപ്പുഴ-മാരാരിക്കുളം റീച്ചിന്റെ വിശദാംശങ്ങള്‍ ബോര്‍ഡിന് ഉടന്‍ കൈമാറുമെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ ഏറണാകുളം മുതല്‍ തുറവൂര്‍ വരെ രണ്ടാംപാത നിര്‍മ്മാണം നടക്കുന്നുണ്ട്. തുറവൂര്‍ മുതല്‍ അമ്പലപ്പുഴ വരെയുള്ള 46 കിലോമീറ്ററിനാണ് അനുമതി ആവശ്യം.കായംകുളം മുതല്‍ അമ്പലപ്പുഴവരെ ഇതിനോടകം ഇരട്ടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്.
യാത്ര ദുരിതം
ഇരട്ടപ്പാതയില്ലാത്തതിനാല്‍ തീരദേശയാത്രക്കാര് ദീര്‍ഘദൂരം കാത്തുകിടക്കേണ്ടിവരുന്നു. കൂടാതെ മെമു ട്രെയ്നുകളും എക്സ്പ്രസ് ട്രെയ്നുകളും അനുവദിക്കുന്നില്ല. അമ്പലപ്പുഴ-തുറവൂര്‍ പാത ഇരട്ടിപ്പിക്കാനായി 2017 ല്‍ 1720 കോടി രൂപയുടെ സാധ്യത പഠനം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും അനുമതി ലഭ്യമായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
പാലക്കാട് ബൈപാസ് റെയില്‍വേ ലൈന്‍
1.8 കിലോമീറ്റര്‍ പാതയ്ക്ക് 160 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ പൊള്ളാച്ചിയിലേയ്ക്ക് പോകുന്ന ട്രെയ്നുകള്‍ പാലക്കാട് ജംഗ്ഷനില്‍ പോയി എഞ്ചിന് മാറ്റേണ്ടി വരില്ല. പകരം ഷൊര്‍ണ്ണൂരില്‍ നിന്നുള്ള നേരിട്ട് പൊള്ളാച്ചി പാതയിലേയ്ക്ക് പ്രവേശിക്കാനാകും. വാളയാര്‍ പാതയില്‍ കൂടുതല്‍ ട്രെയ്നുകളില്ലാത്തതിനും ബൈപാസ് പരിഹാരമാകും. പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ കൂടുതല്‍ ട്രെയ്നുകളെത്താനുള്ള സാധ്യതയും തെളിയും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
