ഓഹരി വിപണിയിലൂടെ നേട്ടമുണ്ടാക്കമെന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമാണ്. എന്നാൽ അതിന് വിപണിയിലെ ചാഞ്ചാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകണമെന്ന് മാത്രം. എന്തായാലും മഹാ ശിവരാത്രി പ്രമാണിച്ച് വെള്ളിയാഴ്ച വിപണി അവധിയാണ്. അതോടൊപ്പം ശനി, ഞായർ ദിവസങ്ങളിലെ അവധി കൂടി കണക്കിലെടുക്കുമ്പോൾ തുടർച്ചയായി മൂന്ന് ദിവസം വിപണി അടഞ്ഞ് കിടക്കും.
നേട്ടത്തിന്‍റെ ആഴ്ച
ചാഞ്ചാട്ടങ്ങളുണ്ടായെങ്കിലും വ്യാഴാഴ്ച പുതിയ റെക്കോർഡ് കുറിച്ചാണ് ഓഹരി സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. 74,245 പോയിന്‍റ് വരെ ഉയർന്ന സെൻസെക്സ് പിന്നീട് ചെറുതായി താഴ്ന്ന് 74,119ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 22,525 വരെ ഉയർന്നെങ്കിലും വ്യാപാരം അവസാനിപ്പിച്ചത് 22,493 പോയിന്‍റിലുമാണ്..

ലോഹ ഓഹരികൾ 1.38 ശതമാനം ഉയർന്ന് മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ് 50 സൂചിക 0.23 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി സ്മോൾ ക്യാപ് സൂചിക 0.85 ശതമാനവും ഉയർന്നു.
അടുത്തയാഴ്ച യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പലിശ നിരക്ക് ഫലങ്ങളും വെള്ളിയാഴ്ച യുഎസ് നോൺ-ഫാം പേറോൾ ഡാറ്റയും പുറത്ത് വരാനുണ്ട്. അതുകൊണ്ടു തന്നെ വിപണിയിൽ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.
മുന്നേറ്റം വരുന്ന വാരവും തുടരും
സൂചികയുടെ റെക്കോർഡ് മുന്നേറ്റം ബുള്ളിഷ് വികാരങ്ങളെ സൂചിപ്പിക്കുന്നു എന്നാണ് വിപണി വിദഗ്ധനായ രാജേഷ് പാൽവിയയുടെ വിലയിരുത്തൽ. കഴിഞ്ഞ രണ്ടാഴ്‌ചകൾ മുതൽ, സൂചിക അതിന്‍റെ ബ്രേക്ക്ഔട്ട് സോണായ 22,200 ലെവലിന് മുകളിൽ മികച്ച നിലയിലാണ്. ഇത് വിപണിയിൽ ഒരു പോസിറ്റീവ് വികാരം കാണാമെന്നതിന്‍റെ സൂചനയാണ്. സപ്പോർട്ട് സോൺ ഏകദേശം 22,200-21,800 ലെവലാണ്. അതുകൊണ്ട് തന്നെ സൂചിക 22,600 - 22,900 ലെവലിലേക്ക് അടുത്ത ആഴ്‌ചകളിൽ മുന്നേറാനുള്ള സാധ്യതയുണ്ടെന്നും രാജേഷ് പാൽവിയ വിലയിരുത്തുന്നു.
നിഫ്റ്റി 50-യിലും പോസിറ്റീവ് വികാരം പ്രകടമാണ്. അതുകൊണ്ട് നിഫ്റ്റി അതിന്‍റെ പരിധി 22,000 നും 23,000 നും ഇടയിലാകാൻ സാധ്യതയുണ്ട്, അതേസമയം പ്രധാന നില 22,500 ആയിരിക്കുമെന്നും രാജേഷ് പാൽവിയ പറയുന്നു.
ഇപ്പോൾ വാങ്ങായാൽ നേട്ടമുണ്ടാകുമെന്ന് രാജേഷ് പാൽവിയ വിലയിരുത്തുന്ന ഓഹരികൾ ഏതൊക്കെ എന്ന് നോക്കാം
1. അവന്തി ഫീഡ്സ് ലിമിറ്റഡ്
രാജ്യത്തെ ജലക്കൃഷി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കമ്പനികളില്‍ ഒന്നാണ് അവന്തി ഫീഡ്‌സ് (എഎഫ്എല്‍). ചെമ്മീന്‍ സംസ്‌കരണവും കയറ്റുമതിയുമാണ് കമ്പനിയുടെ പ്രധാന ബിസിനസ് മേഖല.
554 രൂപയാണ് അവന്തി ഫീഡ്സ് ലിമിറ്റഡിന്‍റെ നിലവിലെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ ഏകദേശം 34 രൂപയുടെ വർധവവ് കമ്പനിയുടെ ഓഹരിയിലുണ്ടായിട്ടുണ്ട്. അടുത്തിടെ ഓഹരി 20 ദിവസത്തെ എസ്എംഎ തിരിച്ചുപിടിക്കുകയും കുത്തനെ കുതിച്ചുയരുകയും ചെയ്തു. ഇത് ബുള്ളിഷ് പ്രവണതയെ വീണ്ടും സ്ഥിരീകരിക്കുന്നു.
ടാഗെറ്റ് വില 600 രൂപ മുതൽ 685 രൂപ വരെയാണ്. അതേ സമയം സ്റ്റോപ്പ് ലോസ് 535 മുതൽ 513 രൂപ വരെയായി നിശ്ചയിക്കണമെന്നും രാജേഷ് പാൽവിയ വ്യക്തമാക്കി.

2. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കുകളിൽ ഒന്നാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. 1919-ൽ സ്ഥാപിതമായ ബാങ്കിന്‍റെ നിലവിലെ വിപണി മൂല്യം ഏകദേശം 108147.62 കോടി രൂപയാണ്.
കമ്പനിയുടെ ഓഹരി ഹ്രസ്വവും ഇടത്തരവുമായ കാലയളവിൽ ശക്തമായ ഉയർച്ചയിലാണ്. അതുകൊണ്ടു തന്നെ ഓഹരി മുന്നേറ്റത്തിൽ ഒരു പോസിറ്റീവ് വികാരത്തെ കാണാം. കഴിഞ്ഞ ഒരു മാസത്തിനിടെ 5.25 ശതമാനത്തിന്‍റെ വളർച്ചയാണ് കമ്പനിയുടെ ഓഹരി നേടിയത്.
157 രൂപയാണ് നിലവിലെ ഓഹരി വില. ടാർഗെറ്റ് വില 170 രൂപ മുതൽ 178 രൂപവരെയായി നിശ്ചയിക്കണം. അതേ സമയം സ്റ്റോപ്പ് ലോസ് 153 മുതൽ 146 രൂപ വരെയാണ്.
3. പിഡിലൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
അഡ്ഹസീവ്സ്, കൺസ്ട്രക്ഷൻ കെമിക്കൽസ് തുടങ്ങിയവ നിർമിക്കുന്ന മുൻനിര കമ്പനിയാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഫെവികോൾ, ഡോക്ടർ ഫിക്സിറ്റ്, ഫെവി ക്വിക്, എം സീൽ തുടങ്ങിയ ബ്രാൻഡുകൾ പിഡിലൈറ്റ് ഇൻഡസ്ട്രീസിനു കീഴിൽ വരുന്നു.
2,864 രൂപയാണ് നിലവിലെ ഓഹരി വില. ടാർഗെറ്റ് വില 3,000 രൂപ മുതൽ 3,150 രൂപ വരെയാണ്. സ്റ്റോപ്പ് ലോസ് 2,800-2,700 രൂപ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും



Click it and Unblock the Notifications