ജുന്‍ജുന്‍വാലയുടെ ഈ സ്‌റ്റോക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 65% ഉയരുമെന്ന് ബ്രോക്കറേജുകള്‍

അടുത്തിടെയാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ഓഹരി വിപണിയില്‍ പേരുചേര്‍ത്തത്. ഇന്ത്യയുടെ 'ബിഗ് ബുള്‍' എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വലയ്ക്ക് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ വലിയ നിക്ഷേപമുണ്ട്. അരങ്ങേറ്റത്തിന് ശേഷം 870 രൂപ മുതല്‍ 900 രൂപ നിലവാരത്തിലാണ് കമ്പനി വ്യാപാരം നടത്തുന്നത്.

'ബിസിനസ്-ടു-കസ്റ്റമര്‍' മാതൃക കൈക്കൊള്ളുന്ന സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നാണ്. കോവിഡ് കാലത്ത് ക്ലെയിമുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരല്‍പ്പം സമ്മര്‍ദം നേരിട്ടെങ്കിലും അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് കമ്പനി തിരിച്ച് ട്രാക്കില്‍ കയറുമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. സാമ്പത്തിക മികവ് വീണ്ടെടുക്കുന്ന പക്ഷം സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരി വില 1,500 രൂപ നിലവാരത്തിലേക്ക് ചുവടുവെയ്ക്കാം.

പ്രതീക്ഷ

ആഭ്യന്തര ബ്രോക്കറേജായ പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്‌കര്‍ ഈ ജുന്‍ജുന്‍വാല സ്‌റ്റോക്കില്‍ പച്ചക്കൊടി വീശുന്നുണ്ട്.

'പോസിഷണല്‍ നിക്ഷേപകര്‍ക്ക് സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ ഇപ്പോള്‍ വാങ്ങാം. ഇന്ത്യന്‍ മാര്‍ക്കറ്റിലെ സുപ്രസിദ്ധ ബ്രാന്‍ഡുകളില്‍ ഒന്നാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ക്ലെയിമുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് കമ്പനിക്കുണ്ട്. പ്രധാനമായും ബിസിനസ് ടു കസ്റ്റമര്‍ അഥവാ റീടെയില്‍ സെഗ്മന്റിലാണ് ഇവര്‍ ശ്രദ്ധ പതിപ്പിക്കുന്നത്. കോവിഡിന് ശേഷം നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ വലിയ വളര്‍ച്ച റീടെയില്‍ മേഖലയില്‍ രൂപംകൊള്ളും. ഈ പശ്ചാത്തലത്തില്‍ മുന്നോട്ടുള്ള പാദങ്ങളില്‍ ശക്തമായ സാമ്പത്തിക മുന്നേറ്റമാണ് സ്റ്റാര്‍ ഹെല്‍ത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്', അവിനാഷ് ഗോരാക്ഷ്‌കര്‍ പറയുന്നു.

വളർച്ചാ സാധ്യത

എംകെ ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് അവിനാഷ് സിങ്ങിനും സ്റ്റാര്‍ ഹെല്‍ത്തിനെ കുറിച്ച് സമാന അഭിപ്രായമാണ്.

'പുതിയ ദശകം ഇന്ത്യയിലെ റീടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യവസായം 20 ശതമാനമെന്ന ശക്തമായ സംയോജിത വാര്‍ഷിക വളര്‍ച്ചയിലേക്കാണ് ഉറ്റുനോക്കുന്നത്. നിലവിലെ 400 മില്യണ്‍ ഡോളര്‍ മാര്‍ക്കറ്റില്‍ 12 ശതമാനം മാത്രമേ ഇന്‍ഷുറന്‍സ് വ്യവസായം കൈപ്പിടിയിലാക്കുന്നുള്ളൂ. മുന്നോട്ടുള്ള പാദങ്ങളില്‍ ഈ ചിത്രം മെച്ചപ്പെടും. മെഡിക്കല്‍ പണപ്പെരുപ്പം നേരിടുന്നതിനായി ഇന്‍ഷുറന്‍സ് തുകയുടെ വര്‍ധനവ്, പ്രായപരിധിയിലുള്ള വിലനിര്‍ണയ നേട്ടങ്ങള്‍ പോലുള്ള ഘടകങ്ങള്‍ പ്രീമിയം വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കും', അവിനാഷ് സിങ് അഭിപ്രായപ്പെടുന്നു.

നിർദേശം

2025 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും സ്റ്റാര്‍ ഹെല്‍ത്തിന്റെ രേഖാമൂലമുള്ള പ്രീമിയം (ജിഡബ്ല്യുപി) 25 ശതമാനം വാര്‍ഷിക വളര്‍ച്ച കണ്ടെത്തുമെന്നാണ് എംകെ ഗ്ലോബല്‍ പ്രവചിക്കുന്നത്. കോവിഡിന് ശേഷം 66-67 ശതമാനം റേഞ്ചില്‍ ക്ലെയിമുകള്‍ ക്രമപ്പെടുന്നതോടെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 18 ശതമാനത്തിലെത്തും. ഡിസിഎഫ് (ഡിസ്‌കൗണ്ടഡ് കാഷ് ഫ്‌ളോ) മോഡല്‍ അടിസ്ഥാനപ്പെടുത്തി 2023 മാര്‍ച്ച് ആകുമ്പോഴേക്കും സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരി വില 1,135 രൂപ തൊടുമെന്നാണ് ബ്രോക്കറേജിന്റെ കണക്കുകൂട്ടല്‍. മറുഭാഗത്ത് പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ അവിനാഷ് ഗോരാക്ഷ്‌കര്‍ കുറച്ചുകൂടി കാലം സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ കൈവശം വെയ്ക്കാനാണ് നിക്ഷേപകരോട് നിര്‍ദേശിക്കുന്നത്.

വീഴ്ച്ചയിൽ വാങ്ങാം

അടുത്ത 18 മുതല്‍ 24 മാസം കൊണ്ട് സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരി വില 1,500 രൂപ വരെയെത്താം. അതുകൊണ്ട് ദീര്‍ഘകാല നേട്ടം ലക്ഷ്യമിട്ടുവേണം നിക്ഷേപകര്‍ ഈ സ്റ്റോക്ക് കൈവശം വെയ്‌ക്കേണ്ടത്. ഇപ്പോഴത്തെ നിലയില്‍ ഹെല്‍ത്ത് സ്റ്റാര്‍ ഓഹരികള്‍ വാങ്ങാമെന്ന കാഴ്ച്ചപ്പാടാണ് ഇദ്ദേഹത്തിന്. 4 മുതല്‍ 5 ശതമാനം വരെയുള്ള സ്റ്റോക്കിന്റെ ഓരോ വീഴ്ച്ചയിലും ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം.

 
ക്രമപ്പെടും

ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാളും സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം സമര്‍പ്പിക്കുമെന്നാണ് അറിയിക്കുന്നത്. ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 750 രൂപ നിലവാരത്തിലേക്ക് എത്തും. 750 മുതല്‍ 800 രൂപ റേഞ്ചില്‍ സ്റ്റോക്ക് വാങ്ങുന്നതാണ് ഉത്തമമെന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നു.

 
ഉയർച്ച

ചൊവാഴ്ച്ച 4.13 ശതമാനം ഇടിവിലാണ് സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 890.10 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 860 രൂപയില്‍ തിരശ്ശീല വീണു. വെള്ളിയാഴ്ച്ച അരങ്ങേറ്റം കുറിച്ചതുമുതല്‍ ഇതുവരെ 5.17 ശതമാനം തകര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ആദ്യദിനം 940 രൂപ വരെയ്ക്കും ഉയര്‍ന്ന സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ 828 രൂപ വരെയുള്ള വീഴ്ച്ചയ്ക്കും സാക്ഷിയാണ്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X