തിരിച്ചടിയുടെ കാലം കഴിഞ്ഞു; ഈ ജുന്‍ജുന്‍വാല സ്‌മോള്‍ കാപ് ഓഹരിയില്‍ ഇനി അപ്പര്‍ സര്‍ക്യൂട്ട് പരമ്പരയോ?

ഓഹരി വില്‍ക്കാന്‍ ആരുമില്ലാത്തതിനാല്‍ ഉയരങ്ങളിലേക്കുള്ള തുടര്‍ച്ചയായ കുതിപ്പ്. പിന്നീടൊരു സുപ്രഭാതത്തില്‍ കാലിടറിയുള്ള വീഴ്ച. തുടര്‍ന്നിങ്ങോട്ട് ഓഹരി വാങ്ങാന്‍ ആരുമില്ലാത്തതിനാല്‍ ലോവര്‍ സര്‍ക്യൂട്ട് പരമ്പര. ഒടുവില്‍ ശാപമോക്ഷമെന്ന പോലെ കാത്തിരുന്ന വാര്‍ത്തയെത്തി. ഇന്നു വീണ്ടും ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍. കഴിഞ്ഞ ഒരു മാസത്തിലേറെയായി സംഭവ ബഹുലമാണ് റിയല്‍റ്റി മേഖലയില്‍ നിന്നുള്ള സ്‌മോള്‍ കാപ് ഓഹരിയായ ഡിബി റിയാല്‍റ്റിയുടെ വ്യാപാര ചരിത്രം.

ജുന്‍ജുന്‍വാല

അടുത്തിടെ പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഓഹരിയായി മാറ്റിയെടുക്കാനാകുന്ന കടപ്പത്രം നല്‍കി പണം സമാഹരിച്ചതിലൂടെയാണ് ഡിബി റിയാലിറ്റി നിക്ഷേപകരുടെ ശ്രദ്ധാ കേന്ദ്രമാകുന്നത്. 10,000,000 വാറന്റുകളാണ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലുള്ള റെയര്‍ ഇന്‍വസ്റ്റ്മെന്റിന് ഡിബി റിയാല്‍റ്റി കൈമാറിയത്. തുടര്‍ന്ന് മൂന്ന് മാസത്തിനിടെ 155 ശതമാനത്തോളം ഓഹരി വില കുതിച്ചു കയറി.

ഫെബ്രുവരി

എന്നാല്‍ ഫെബ്രുവരി മൂന്നാം വാരത്തില്‍, വിപണിയിലും കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ടതോടെ ഓഹരിയും തിരിച്ചടി നേരിട്ടു. പിന്നീടുള്ള രണ്ട് ആഴ്ചക്കിടെ ഓഹരി വിലയില്‍ 28 ശതമാനത്തോളം ഇടിവുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കമ്പനിക്ക് അനുകൂലമായി ഒരു വാര്‍ത്തയെത്തിയതോടെ ഓഹരി വീണ്ടും കുതിപ്പിന്റെ പാതയിലേക്ക്. ബുധനാഴ്ച രാവിലെ ഓഹരി വില 5 ശതമാനം ഉയര്‍ന്ന് 99.65 രൂപ നിലവാരത്തില്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ്.

പുതിയ സംഭവവികാസം

പുതിയ സംഭവവികാസം

കഴിഞ്ഞ പത്തു വര്‍ഷമായി മുംബൈയിലുള്ള ഒരു ഭൂമിയുടെ പേരില്‍ നടന്ന കേസില്‍ ഡിബി റിയാല്‍റ്റിക്ക് അനുകൂലമായി സുപ്രീം കോടതി വിധി എത്തിയതാണ് അനുകൂല വാര്‍ത്ത. ഡിബി റിയാല്‍റ്റിയുടെ ഉപകമ്പനിയായ എസ്റ്റീം പ്രോപ്പര്‍ട്ടീസിന്റെ കീഴില്‍ അന്ധേരി വെസ്റ്റിലുള്ള 22,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിക്കെതിരായ പൊതുതാത്പര്യ ഹര്‍ജിയില്‍ മുംബൈ ഹൈക്കോടതി 2010-ല്‍ പുറപ്പെടുവിച്ച പ്രതികൂല വിധി സുപ്രീം കോടതി റദ്ദാക്കിയതാണ് നേട്ടമാകുന്നത്. ഇതോടെ മുടങ്ങിക്കിടന്ന ഓഫീസ് കെട്ടിട നിര്‍മാണ പദ്ധതി കമ്പനിക്ക് തുടങ്ങാനാവും. അടുത്ത 3 വര്‍ഷത്തിനകം ഈ ഭൂമിയില്‍ 20 ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം പൂര്‍ത്തിയാക്കി വാടകയ്ക്കായി നല്‍കാനാണു കമ്പനിയുടെ ശ്രമം.

ഡിബി റിയാല്‍റ്റി

ഡിബി റിയാല്‍റ്റി

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഡിബി റിയാല്‍റ്റി ലിമിറ്റഡ്. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങളും വമ്പന്‍ ടൗണ്‍ഷിപ്, റീട്ടെയില്‍ പദ്ധതികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാര്‍പ്പിട വിഭാഗത്തില്‍ എല്ലാ വിഭാഗം വരുമാനക്കാരേയും ഉദ്ദേശിച്ചുള്ള ഭവന പദ്ധതികളുണ്ട്. ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മാണവും വില്‍പനയിലും വാടകയ്ക്കു കൊടുക്കുന്നതിലുമാണ് വാണിജ്യ വിഭാഗത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ കടകള്‍ നിര്‍മിക്കുന്നതാണ് റീട്ടെയില്‍ വിഭാഗത്തില്‍ നടപ്പാക്കുന്നത്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഡിബി റിയാല്‍റ്റിയുടെ 63.03 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്. ഇത് പൂര്‍ണമായും ഈട് നല്‍കിയിരിക്കുന്നതും ശ്രദ്ധേയം. അതേസമയം, വിദേശ നിക്ഷേപകര്‍ക്ക് 3.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ് ബാക്കിയുള്ള 33 ശതമാനം ഓഹരികളും. പ്രതിയോഹരി ബുക്ക് വാല്യൂ 49.98 ആണ്. നിലവില്‍ 2,424 കോടി രൂപയാണ് വിപണി മൂലധനം. ഒരു വര്‍ഷത്തിനിടെയിലെ ഓഹരിയുടെ ഉയര്‍ന്ന വില 134.05 രൂപയും കുറഞ്ഞ വില 16.75 രൂപയുമാണ്.

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ 5 വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ ഡിബി റിയാല്‍റ്റി (BSE: 533160, NSE: DBREALTY) സ്ഥായിയായ വരുമാന വളര്‍ച്ച പ്രകടമാക്കിയിട്ടില്ല. ഇക്കാലയളവില്‍ അറ്റാദായം നേടാനും സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. ഡിസംബര്‍ പാദത്തില്‍ 8 കോടി രൂപയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനം ഇടിവാണ് വരുമാനത്തില്‍ കാണിക്കുന്നത്. അതേസമയം, മുന്‍ വര്‍ഷം 99 കോടി രൂപയായിരുന്ന അറ്റ നഷ്ടം ഈ ഡിസംബര്‍ പാദത്തില്‍ 34.49 കോടിയിലേക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X