സ്റ്റാര്‍ ഹെല്‍ത്തില്‍ ലാഭം കൊയ്ത് ജുന്‍ജുന്‍വാല; ഐപിഓ നിക്ഷേപകര്‍ക്ക് വന്‍നഷ്ടം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണിയില്‍ പുതുതായി പേരുചേര്‍ത്ത കമ്പനികളില്‍ ഒന്നാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലിയഡ് ഇന്‍ഷുറന്‍സ്. ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന വിഖ്യാത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഈ ഇന്‍ഷുറന്‍സ് കമ്പനിയില്‍ വലിയ നിക്ഷേപമുണ്ട്. ഓഹരി വിപണിയില്‍ സ്റ്റാര്‍ ഹെല്‍ത്ത് കമ്പനി അരങ്ങേറ്റം കുറിച്ച് ഒരാഴ്ച്ച ആകുമ്പോഴേക്കും നിക്ഷേപ തുകയില്‍ ജുന്‍ജുന്‍വാല കയ്യടക്കുന്ന ലാഭം 5,418 കോടി രൂപയാണ്. ശതമാനക്കണക്കെടുത്താല്‍ ലാഭം 421%!

 

പ്രമോട്ടർ

ഒരുഭാഗത്ത് ജുന്‍ജുന്‍വാലയ്ക്ക് കോളടിച്ചെങ്കിലും മറുഭാഗത്ത് ഐപിഓ നിക്ഷേപകര്‍ക്ക് സുഖമല്ലാത്ത അനുഭവമാണ് സ്റ്റാര്‍ ഹെല്‍ത്ത് സമര്‍പ്പിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ സ്റ്റാര്‍ ഹെല്‍ത്ത് വാങ്ങിയവര്‍ക്ക് ഇതിനോടകം 10 ശതമാനം നഷ്ടം സംഭവിച്ചുകഴിഞ്ഞു. സ്റ്റാര്‍ ഹെല്‍ത്തിലെ പ്രധാന പ്രമോട്ടറാണ് രാകേഷ് ജുന്‍ജുന്‍വാല. ഇദ്ദേഹത്തിന് കമ്പനിയില്‍ 14.98 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സ്റ്റാര്‍ ഹെല്‍ത്തിന്റെ 8.28 കോടി ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്.

ഓഹരി വില

ജുന്‍ജുന്‍വാലയ്ക്ക് പുറമെ സേഫ്‌ക്രോപ്പ് ഇന്‍വെസ്റ്റ്‌മെന്റ്‌സും വെസ്റ്റ്ബ്രിഡ്ജ് എഐഎഫും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയിലെ പ്രമോട്ടര്‍മാരാണ്.

Also Read: ആംഫി ഉടൻ തരംതാഴ്ത്തുന്നതും റേറ്റിങ് ഉയര്‍ത്തുന്നതുമായ സ്‌റ്റോക്കുകള്‍ ഇതാ; ഏതെങ്കിലും കയ്യിലുണ്ടോ?

900 രൂപയെന്ന ഐപിഓ വിലയ്ക്കാണ് സ്റ്റാര്‍ ഹെല്‍ത്ത് അരങ്ങേറ്റം നടത്തിയതെങ്കിലും ഒരാഴ്ച്ച ആകുമ്പോഴേക്കും 828 രൂപയിലേക്ക് സ്റ്റോക്ക് അടിപതറിയത് കാണാം. വെള്ളിയാഴ്ച്ച 829.50 രൂപയാണ് സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 8.54 ശതമാനം വിലയിടിവ് കമ്പനി നേരിടുന്നുണ്ട്. ആദ്യദിനം 940 രൂപയോളം ഉയരാന്‍ കഴിഞ്ഞെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരിവില കാര്യമായി ഇടിഞ്ഞു. 795 രൂപ വരെയുള്ള താഴ്ച്ചയ്ക്ക് കമ്പനി സാക്ഷിയാണ്.

 
ജുന്‍ജുന്‍വാലയുടെ ലാഭം

ജുന്‍ജുന്‍വാലയുടെ ലാഭം

ഓഹരി വിപണിയില്‍ പേരുചേര്‍ക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ ഹെല്‍ത്ത് സമര്‍പ്പിച്ച ഓഫര്‍ ഡോക്യുമെന്റ് (റെഡ് ഹെറിങ് പ്രോസ്പക്ടസ്) പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 14.98 ശതമാനം ഓഹരി പങ്കാളിത്തമുണ്ട് കമ്പനിയില്‍. 2019 മാര്‍ച്ച് മുതല്‍ 2021 നവംബര്‍ വരെയുള്ള കാലയളവില്‍ ഘട്ടംഘട്ടമായി ജുന്‍ജുന്‍വാല ഓഹരികള്‍ വാങ്ങുകയായിരുന്നു. ഓഹരിയൊന്നിന് 155.28 രൂപ എന്ന ശരാശരി വിലയ്ക്കാണ് ഇദ്ദേഹം സ്റ്റാര്‍ ഹെല്‍ത്തിന്റെ 8.28 കോടി ഓഹരികള്‍ സ്വന്തമാക്കിയത്. ഐപിഓ പ്രൈസ് ബാന്‍ഡിന്റെ ഉയര്‍ന്നതലം കണക്കാക്കുമ്പോള്‍ വിലക്കിഴിവ് 83 ശതമാനം! ഇങ്ങനെ വരുമ്പോള്‍ ജുന്‍ജുന്‍വാല കയ്യടക്കുന്ന ലാഭച്ചിത്രം ചുവടെ കാണാം.

Also Read: ഇലക്ട്രിക് വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യം; ഈ ഓട്ടോ സ്‌റ്റോക്ക് 23% ലാഭം തരും

 
ലാഭം
  • ജുന്‍ജുന്‍വാലയുടെ പക്കലുള്ള ഓഹരികള്‍: 8.28 കോടി
  • ഓഹരി പങ്കാളിത്തം: 14.98%
  • വാങ്ങിയ ശരാശരി വില: ഓഹരിയൊന്നിന് 155.28 രൂപ
  • ബുധനാഴ്ച്ചത്തെ ക്ലോസിങ് വില: 809 രൂപ
  • മൊത്തം ആദായം: 421%
  • വാങ്ങാനുള്ള മൊത്തം ചിലവ്: 1,287 കോടി രൂപ
  • ഇപ്പോഴത്തെ നിക്ഷേപ മൂല്യം: 6,705 കോടി രൂപ
  • മൊത്തം ലാഭം: 5,418 കോടി രൂപ
നഷ്ടം

രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പുറമെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്കും സ്റ്റാര്‍ ഹെല്‍ത്തില്‍ 3.23 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 1.78 കോടി ഓഹരികളാണ് ഇവരുടെ പക്കലുള്ളത്. മറുഭാഗത്ത് ഐപിഓ സമയത്ത് സ്റ്റാര്‍ ഹെല്‍ത്ത് വാങ്ങിയ നിക്ഷേപകര്‍ക്ക് നഷ്ടക്കണക്കുകളാണ് പറയാനുള്ളത്. ഏറ്റവും കുറഞ്ഞത് 14,400 രൂപ നിക്ഷേപിച്ചാണ് 900 രൂപ ഐപിഓ വിലയില്‍ സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ ഇവര്‍ക്ക് കിട്ടിയത്. അരങ്ങേറ്റം നടത്തി ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഐപിഓ നിക്ഷേപകര്‍ക്ക് 1,400 രൂപയോളം നഷ്ടം സംഭവിച്ചുകഴിഞ്ഞു.

Also Read: 3 മാസത്തിനകം 20% ലാഭം; 400 രൂപയുടെ ഈ ഓഹരി വിട്ടുകളയണോ?

 
പ്രതീക്ഷ

ഇപ്പോള്‍ തകര്‍ച്ച നേരിടുന്നുണ്ടെങ്കിലും ബ്രോക്കറേജുകള്‍ക്ക് സ്റ്റാര്‍ ഹെല്‍ത്തില്‍ പ്രതീക്ഷയുണ്ട്. ജുന്‍ജുന്‍വാലയുടെ ഈ സ്റ്റോക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 65 ശതമാനം വരെ നേട്ടം തരുമെന്നാണ് ബ്രോക്കറേജുകള്‍ പ്രവചിക്കുന്നത്. ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 750 രൂപ നിലവാരത്തിലേക്ക് എത്തും. 750 മുതല്‍ 800 രൂപ റേഞ്ചില്‍ സ്റ്റോക്ക് വാങ്ങുന്നതാണ് ഉത്തമമെന്ന നിരീക്ഷണം ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാള്‍ അറിയിക്കുന്നുണ്ട്.

Also Read: 2 ആഴ്ചയ്ക്കുള്ളില്‍ ഓഹരിയൊന്നിന് 40 രൂപ ലാഭം; ഈ കെമിക്കല്‍ സ്‌റ്റോക്ക് വാങ്ങുന്നോ?

 
നേട്ടം തരും

അടുത്ത 18 മുതല്‍ 24 മാസം കൊണ്ട് സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരി വില 1,500 രൂപ വരെയെത്താം. ദീര്‍ഘകാല നേട്ടം ലക്ഷ്യമിട്ടുവേണം നിക്ഷേപകര്‍ ഈ സ്റ്റോക്ക് കൈവശം വെയ്ക്കേണ്ടത്. ഇപ്പോഴത്തെ നിലയില്‍ ഹെല്‍ത്ത് സ്റ്റാര്‍ ഓഹരികള്‍ വാങ്ങാമെന്ന കാഴ്ച്ചപ്പാടാണ് പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്‌കറിന്. 4 മുതല്‍ 5 ശതമാനം വരെയുള്ള സ്റ്റോക്കിന്റെ ഓരോ വീഴ്ച്ചയിലും ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം.

Also Read: ഈ മലയാളി കമ്പനിയില്‍ 30% ലാഭം നേടാം; ഓഹരി താമസിയാതെ 250 രൂപയിലെത്തും

 
ഉയരും

2025 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും സ്റ്റാര്‍ ഹെല്‍ത്തിന്റെ രേഖാമൂലമുള്ള പ്രീമിയം (ജിഡബ്ല്യുപി) 25 ശതമാനം വാര്‍ഷിക വളര്‍ച്ച കണ്ടെത്തുമെന്നാണ് എംകെ ഗ്ലോബല്‍ പ്രവചിക്കുന്നത്. കോവിഡിന് ശേഷം 66-67 ശതമാനം റേഞ്ചില്‍ ക്ലെയിമുകള്‍ ക്രമപ്പെടുന്നതോടെ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 18 ശതമാനത്തിലെത്തും. ഡിസിഎഫ് (ഡിസ്‌കൗണ്ടഡ് കാഷ് ഫ്ളോ) മോഡല്‍ അടിസ്ഥാനപ്പെടുത്തി 2023 മാര്‍ച്ച് ആകുമ്പോഴേക്കും സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരി വില 1,135 രൂപ തൊടുമെന്നാണ് എംകെ ഗ്ലോബല്‍ പറയുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Rakesh Jhujhunwala Records Rs 5418 Crore Profit In Star Health; IPO Investors Lose 10 Per Cent

Rakesh Jhujhunwala Records Rs 5418 Crore Profit In Star Health; IPO Investors Lose 10 Per Cent. Read in Malayalam.
Story first published: Friday, December 17, 2021, 10:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X