അരങ്ങേറ്റദിനം പതിഞ്ഞ തുടക്കമാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലിയഡ് ഇന്‍ഷുറന്‍സ് കമ്പനി കണ്ടത്. ഇഷ്യു വില 900 രൂപയെന്നിരിക്കെ 845 രൂപയില്‍ കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ആരംഭിച്ചു. എന്നാല്‍ സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ക്ക് ഒരുപാട് കാത്തുനില്‍ക്കേണ്ടി വന്നില്ല ഇടര്‍ച്ചയില്‍ നിന്നും വിട്ടൊഴിയാന്‍. ഒരു ഘട്ടത്തില്‍ 940 രൂപയിലേക്ക് ചുവടുവെച്ച സ്റ്റോക്ക് 900 രൂപയ്ക്ക് അരികിലാണ് ഏറിയ നേരവും ഇടപാടുകള്‍ നടത്തിയത്. ഒടുവില്‍ അവസാന മണി മുഴങ്ങിയപ്പോള്‍ 901 രൂപയില്‍ കമ്പനി തിരശ്ശീലയുമിട്ടു.
എന്തായാലും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ആദ്യദിനം പൂര്‍ത്തിയാക്കുമ്പോള്‍ വിഖ്യാത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 'വലിയ കോളാണ്' കിട്ടിയത്. സെബിക്ക് സമര്‍പ്പിച്ച ഓഫര്‍ ഡോക്യുമെന്റ് (റെഡ് ഹെറിങ് പ്രോസ്പക്ട്) പ്രകാരം സ്റ്റാര്‍ ഹെല്‍ത്തില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 14 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയിലെ പ്രധാന പ്രമോട്ടറാണ് ഇദ്ദേഹം.
ആദ്യദിനം സ്റ്റോക്ക് 940 രൂപയെന്ന ഇന്‍ട്രാഡേ ഉയരം കണ്ടെത്തിയപ്പോള്‍ ജുന്‍ജുന്‍വാല കയ്യടക്കിയത് 6,000 കോടി രൂപയുടെ ലാഭമാണ്. ഓഹരിയൊന്നിന് 156 രൂപ ശരാശരി ചിലവിലാണ് ജുന്‍ജുന്‍വാല സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ വാങ്ങിയിരുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഓ) സമയത്ത് കൈവശമുള്ള ഓഹരികള്‍ ജുന്‍ജുന്‍വാല വില്‍പ്പനയ്ക്ക് വെച്ചതുമില്ല.
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ഇന്ത്യയുടെ 'ബിഗ് ബുള്ളിന്' വലിയ പ്രതീക്ഷയുണ്ട്. സമീപകാല ഘടകങ്ങള്‍ മൂല്യനിര്‍ണയത്തെ ബാധിക്കുന്നുണ്ടെങ്കിലും സ്റ്റാര്‍ ഹെല്‍ത്തിന്റെ മാനേജ്മെന്റില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജുന്‍ജുന്‍വാല അറിയിച്ചത്. ഐപിഓ സമയത്ത് ഇദ്ദേഹം സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ വില്ക്കാന് കൂട്ടാക്കാതിരുന്നതിന് കാരണവും ഇതുതന്നെ.
റീടെയില്‍ ഹെല്‍ത്ത്, ഗ്രൂപ്പ് ഹെല്‍ത്ത്, വിദേശ യാത്രാ ഇന്‍ഷുറന്‍സ് ബിസിനസുകളിലാണ് സ്റ്റാര്‍ ഹെല്‍ത്ത് കമ്പനി പ്രധാനമായും ഏര്‍പ്പെടുന്നത്. കഴിഞ്ഞവാരം ലിസ്റ്റിങ് സബ്സ്ക്രിപ്ഷന് കാര്യമായ പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഓഫര്‍ ഫോര്‍ സെയില്‍ (ഓഎഫ്എസ്) കമ്പനി വെട്ടിക്കുറയ്ക്കുകയുണ്ടായി. ഇതോടെ മൊത്തം ഐപിഓ മൂല്യം 7,249 കോടി രൂപയില്‍ നിന്ന് 6,400 കോടി രൂപയായി ചുരുങ്ങി.
ഐപിഓയുടെ അവസാന ദിനം കമ്പനിയുടെ 79 ശതമാനം ഓഹരികള്‍ മാത്രമാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്. 2020-21 സാമ്പത്തിക വര്‍ഷം നഷ്ടം കുറിച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇഷ്യു വില കൂടുതലെന്ന അഭിപ്രായം നിക്ഷേപകര്‍ക്കുണ്ട്. 870 രൂപ മുതല്‍ 900 രൂപ വരെയുള്ള പ്രൈസ് ബാന്‍ഡിലാണ് കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടന്നത്.
രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വലിയ നിക്ഷേപമുള്ള മെട്രോ ബ്രാന്‍ഡ്സ് കമ്പനിയും വെള്ളിയാഴ്ച്ച പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങിയിട്ടുണ്ട്. 485 രൂപ മുതല്‍ 500 രൂപ പ്രൈസ് ബാന്‍ഡിലാണ് മെട്രോ ബ്രാന്‍ഡ് ഓഹരികളുടെ ഐപിഓ നടക്കുന്നത്. ഡിസംബര്‍ 14 -ന് കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പ്പന പൂര്‍ത്തിയാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications