മാര്‍ച്ചിലെ വന്ത്തകര്ച്ചയെ തുടര്‍ന്ന് സെലിബ്രിറ്റി നിക്ഷേപകരെല്ലാം ഓഹരി പോര്‍ട്ട്ഫോളിയോ അടുക്കിപെറുക്കിയിട്ടുണ്ട്. ഇന്ത്യയുടെ ബിഗ് ബുള്‍ എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ കാര്യവും മറ്റൊന്നല്ല. ടിവി18 ബ്രോഡ്കാസ്റ്റ്, വോക്ക്ഹാര്‍ട്ട്, ആപ്ടെക്ക്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടൈറ്റന്, ക്രിസില്‍ തുടങ്ങിയ ഒരുപിടി ഓഹരികള്‍ ഇദ്ദേഹം വന്‍തോതില്‍ കയ്യൊഴിഞ്ഞു.
എന്നാല്‍ നടപ്പു വര്‍ഷം ഇതുവരെ നഷ്ടം മാത്രം കാണുന്ന ഒരു ടാറ്റ ഓഹരിയില്‍ ജുന്‍ജുന്‍വാല വിശ്വാസം തുടരുകയാണ്. സംഭവം ഏതെന്നല്ലേ? ടാറ്റ മോട്ടോര്‍സ്.
2022 -ല്‍ 13 ശതമാനത്തിലേറെ വിലയിടിവ് ടാറ്റ മോട്ടോര്‍സ് നേരിടുന്നുണ്ട്. എന്നിട്ടും ഈ കമ്പനിയിലെ പങ്കാളിത്തം കുറയ്ക്കാന്‍ രാകേഷ് ജുന്‍ജുന്‍വാല കൂട്ടാക്കുന്നില്ല. നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ 1.2 ശതമാനം ഓഹരികള്‍ (39,250,000 ഓഹരികള്‍) ഇദ്ദേഹത്തിന്റെ കയ്യിലാണ്. 1,688.7 കോടി രൂപയാണ് നിക്ഷേപ മൂല്യവും.
ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ മുറുക്കെപ്പിടിക്കാനുള്ള ജുന്‍ജുന്‍വാലയുടെ തീരുമാനം ശരിയെന്നാണ് ഓഹരി വിപണി വിദഗ്ധരുടെ അഭിപ്രായം. കാരണം നിഫ്റ്റി ഓട്ടോ സൂചിക 11,000 നിലയ്ക്ക് മുകളില്‍ ബ്രേക്കൗട്ട് കണ്ടെത്തിക്കഴിഞ്ഞു. ഈ നിലയ്ക്ക് മുകളില്‍ തുടരാനും സൂചികയ്ക്ക് കഴിയുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി വിട്ടുമാറുന്നതും സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം കുറയുന്നതും ടാറ്റ മോട്ടോര്‍സ് അടക്കമുള്ള ഓട്ടോ ഓഹരികള്‍ക്ക് പുത്തനുണര്‍വ് സമ്മാനിക്കും.
കഴിഞ്ഞവര്‍ഷത്തെ മാര്‍ക്കറ്റ് റാലിയില്‍ പങ്കെടുക്കാതിരുന്ന സെക്ടറുകളില്‍ ഒന്നാണ് ഓട്ടോ. ടാറ്റ മോട്ടോര്‍സിന്റെ സാധ്യതകളെ കുറിച്ച് ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.
'നിഫ്റ്റി ഓട്ടോ സൂചിക 11,000 പോയിന്റ് നിലയ്ക്ക് മുകളില്‍ ബ്രേക്കൗട്ട് കുറിച്ചുകഴിഞ്ഞു; ഈ നിലയ്ക്ക് മുകളില്‍ സൂചിക തുടരുന്നത് ഹ്രസ്വകാലം തൊട്ട് ഇടക്കാലത്തേക്ക് ഓട്ടോ ഓഹരികള്‍ക്ക് ഗുണം ചെയ്യും', സുമീത് ബഡാഗിയ വിവരിക്കുന്നു.
'410 രൂപ റേഞ്ചില്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ക്ക് ശക്തമായ പിന്തുണയുണ്ട്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ നിന്നുള്ള വീഴ്ച്ചകളെല്ലാം സ്റ്റോക്ക് സമാഹരിക്കാനുള്ള മികച്ച അവസരമാണ്. 450 രൂപയാണ് ടാറ്റ മോട്ടോര്‍സിലെ അടിയന്തര പ്രതിരോധം. 470-480 രൂപ റേഞ്ചില്‍ നിര്‍ണായക പ്രതിരോധവും രൂപംകൊള്ളും', ഇദ്ദേഹം പറയുന്നു.
സമീപകാലത്തേക്ക് ഉയരാന്‍ ആവശ്യമായ ഫണ്ടമെന്റല്‍ കരുത്ത് ടാറ്റ മോട്ടോര്സിനുണ്ടെന്ന പക്ഷമാണ് പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്കറിന്.
'പോയവര്‍ഷത്തെ മാര്‍ക്കറ്റ് റാലിയില്‍ ഓട്ടോ ഓഹരികള്‍ മാത്രം പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാജ്യമെങ്ങും കോവിഡ് നിയന്ത്രണങ്ങള്‍ വിട്ടുമാറുകയാണ്. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമത്തിലും അയവുവരുന്നു. ഇങ്ങനെയൊരു മാര്‍ക്കറ്റ് അന്തരീക്ഷത്തില്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ വേഗം കൈവരിക്കും', അവിനാഷ് ഗോരാക്ഷ്കര്‍ വിവരിക്കുന്നു.
അടിസ്ഥാനപരമായി ടാറ്റ മോട്ടോര്‍സില്‍ കുഴപ്പങ്ങളൊന്നുമില്ല. ഓട്ടോ സെക്ടറിലെ ഗുണനിലവാരമേറിയ സ്റ്റോക്കുകളില്‍ ഒന്നാണിത്. ടാറ്റ ഗ്രൂപ്പ് സ്റ്റോക്കായതുകൊണ്ടുതന്നെ ആകര്‍ഷകമായ വാല്യുവേഷനുകളില് നിക്ഷേപകര്‍ക്ക് നിസംശയം ടാറ്റ മോട്ടോര്‍സ് സമാഹരിക്കാം', ഗോരാക്ഷ്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.
വ്യാഴാഴ്ച്ച നേട്ടത്തിലാണ് കമ്പനി ഓഹരി വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച്ച 430.25 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരികള്‍ രാവിലെ 434.80 രൂപയില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2 ശതമാനം തകര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 536.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 268.45 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ അട്ടിമറികൾക്ക് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ



Click it and Unblock the Notifications