വെള്ളിയാഴ്ച്ചത്തെ തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് വന്‍നഷ്ടമാണ് സംഭവിച്ചത്. കോവിഡിന്റെ പുതിയ വകഭേദം ഉണര്‍ത്തുന്ന ഭീതിയില്‍ സെന്‍സെക്സ് 1,650 പോയിന്റും നിഫ്റ്റി 510 പോയിന്റും വീതം ഇടിവ് വാരാന്ത്യം പങ്കിട്ടു. സെന്‍സെക്സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കായിരുന്നു ഏറ്റവുമധികം താഴേക്ക് പോയത്. 6.01 ശതമാനം വീഴ്ച്ച ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളില്‍ സംഭവിച്ചു.
മാരുതി, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ബജാജ് ഫൈനാന്‍സ്, എച്ച്ഡിഎഫ്സി സ്റ്റോക്കുകളും നഷ്ടം കുറിച്ചവരില്‍ പ്രമുഖരായി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിയല്‍റ്റി, മെറ്റല്‍, പൊതുമേഖലാ ബാങ്ക്, ഓട്ടോ സൂചികകള്‍ 6.26 ശതമാനം വരെയാണ് വീഴ്ച്ച കുറിച്ചത്.
ഈ ബഹളത്തില്‍ ഇന്ത്യയുടെ വാരന്‍ ബഫെറ്റെന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയ്ക്കും നഷ്ടം ഏറെയാണ്. ഈ വാരം പ്രിയ സ്റ്റോക്കായ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടൈറ്റന് കമ്പനിയില്‍ 7 ശതമാനം തകര്‍ച്ച ജുന്‍ജുന്‍വാല നേരിടുന്നുണ്ട്. ഏകദേശം 753 കോടി രൂപയാണ് ടൈറ്റനില്‍ മാത്രമുള്ള ഇദ്ദേഹത്തിന്റെ നഷ്ടം.
വെള്ളിയാഴ്ച്ച മാത്രം സ്റ്റോക്ക് 4.37 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി. 2,377.80 രൂപയില്‍ തുടങ്ങിയ വ്യാപാരം 2,293 രൂപയില്‍ അവസാനിക്കുകയായിരുന്നു. ഇന്നലെ മാത്രം ടൈറ്റന്റെ ഓഹരി വിലയില്‍ 104.80 രൂപയുടെ കുറവ് സംഭവിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തിലും കാണാം 7.05 ശതമാനം ഇടിവ്. 2,467 രൂപയില്‍ നിന്നാണ് ടൈറ്റന് കമ്പനി 2,293 രൂപയിലേക്ക് ഇറങ്ങിയത്.
സെപ്തംബര്‍ പാദത്തിലെ കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്കും ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയില്‍ വലിയ നിക്ഷേപമുണ്ട്. ടൈറ്റന് കമ്പനിയുടെ 3,37,60,395 ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്. 3.80 ശതമാനം ഓഹരി പങ്കാളിത്തം ഇതു പറഞ്ഞുവെയ്ക്കുന്നു. രേഖ ജുന്‍ജുന്‍വാലയ്ക്ക് 95,40,575 ഓഹരികളാണ് ടൈറ്റന് കമ്പനിയിലുള്ളത്. ഓഹരി പങ്കാളിത്തം 1.07 ശതമാനം.
ചുരുക്കത്തില്‍ രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ചേര്‍ന്ന് ടൈറ്റന് കമ്പനിയുടെ 4,33,00,970 ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. 4.87 ശതമാനമാണ് സംയുക്തമായ ഓഹരി പങ്കാളിത്തം. ഈ വാരം ടൈറ്റന് കമ്പനിയുടെ ഓഹരി വില 174 രൂപ ഇടിഞ്ഞ പശ്ചാത്തലത്തില്‍ 753 കോടി രൂപയുടെ തകര്‍ച്ചയാണ് ഇരുവരും ചേര്‍ന്ന് അഭിമുഖീകരിക്കുന്നത് (174 രൂപ x 4,33,00,970).
അടുത്തിടെ ബ്രോക്കറേജായ ആംബിറ്റ് കാപ്പിറ്റല്‍ ടൈറ്റന് കമ്പനിയുടെ റേറ്റിങ് താഴ്ത്തിയിരുന്നു. ഉയര്‍ന്നുവന്നിരുന്ന ഡിമാന്‍ഡ് വീണ്ടും താഴേക്ക് പോകുന്ന പശ്ചാത്തലത്തില്‍ കമ്പനിയുടെ വരുമാനവളര്‍ച്ച ഹ്രസ്വകാലത്തേക്ക് മിതമായിരിക്കുമെന്ന് ഇവര്‍ പറയുന്നു.
'സമീപകാലത്തെ വരുമാനം കരുതിയതിനെക്കാള്‍ ഉയര്‍ന്നു നില്ക്കുന്നതും 2022-24 കാലഘട്ടത്തിലേക്കുള്ള ദീര്‍ഘകാല വരുമാന എസ്റ്റിമേറ്റുകള്‍ 16 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കിലേക്ക് ചുവടുവെയ്ക്കുന്നതും അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ വാല്യുവേഷനില്‍ (77x/61x/FY23/FY24/P/E) ഡൗണ്‍സൈഡ് റിസ്ക് ഞങ്ങള്‍ കാണുന്നു', ആംബിറ്റ് കാപ്പിറ്റല്‍ അറിയിക്കുന്നു.
'സെല്‍' റേറ്റിങ്ങാണ് സ്റ്റോക്കില്‍ ഇവര്‍ നിര്‍ദേശിക്കുന്നത്. ടാര്‍ഗറ്റ് വില 2,141 രൂപ. ഇതേസമയം, റേറ്റിങ് താഴ്ത്തിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടൈറ്റന് കമ്പനിയില്‍ തകര്‍ച്ച കാണുന്നില്ലെന്ന നിരീക്ഷണം ബ്രോക്കറേജ് പങ്കുവെയ്ക്കുന്നുണ്ട്. സ്വര്‍ണ ഡിമാന്‍ഡിലെ ഉണര്‍വ്, സീസണുകള്‍, തനിഷ്ഖ് / കാരറ്റ്ലെയ്ന് / മിയ / സോയ ബ്രാന്‍ഡുകളുടെ വിപുലീകരണം എന്നിവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് വേഗം നല്‍കുമെന്നാണ് ആംബിറ്റ് കാപ്പിറ്റലിന്റെ വിലയിരുത്തല്‍.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications