വിപണിക്ക് 'ദുഃഖവെള്ളി', പക്ഷെ ജുന്‍ജുന്‍വാലയുടെ ഈ സ്റ്റോക്ക് ഉയര്‍ന്നത് 7 ശതമാനം!

ഓഹരി വിപണിക്ക് 'ദുഃഖവെള്ളിയായിരുന്നു' ഇന്ന്. സെന്‍സെക്‌സും നിഫ്റ്റിയും 3 ശതമാനം വീതം നഷ്ടം നേരിട്ടുകൊണ്ടാണ് വ്യാപാരം മതിയാക്കിയത്. പുതിയ കോവിഡ് വകഭേദം ഇന്ത്യന്‍ നിക്ഷേപകരില്‍ വലിയ ആശങ്ക പടര്‍ത്തി. അവസാന മണി മുഴങ്ങുമ്പോള്‍ സെന്‍സെക്‌സ് സൂചിക 1,687.94 പോയിന്റ് ഇടിഞ്ഞ് 57,107.15 പോയിന്റ് നിലയില്‍ (2.87 ശതമാനം തകര്‍ച്ച) തിരശ്ശീലയിട്ടു. നിഫ്റ്റി സൂചിക 509.80 പോയിന്റ് ഇടറി 17,026.50 പോയിന്റ് നിലയിലും (2.91 ശതമാനം തകര്‍ച്ച) വാരാന്ത്യം കുറിച്ചു.

വീഴ്ച്ച

എന്നാല്‍ ഈ ബഹളത്തിനിടെ രാകേഷ് ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്ന സ്റ്റോക്കുകളില്‍ ഒന്ന് 7 ശതമാനം നേട്ടമാണ് കണ്ടെത്തിയത്. സംഭവം ഏതെന്നല്ലേ? ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്! രാവിലെ മാര്‍ക്കറ്റ് വികാരം പിന്തുടര്‍ന്ന് നഷ്ടത്തില്‍ ഇടപാടുകള്‍ ആരംഭിച്ച ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് ഓഹരികള്‍ അതിവേഗം ടോപ് ഗിയറിലേക്ക് മാറി. ഇന്നത്തെ വ്യാപാരത്തിനിടെ 259.80 രൂപയെന്ന ഇന്‍ട്രാഡേ ഉയരം കുറിക്കാന്‍ സ്റ്റോക്കിന് സാധിച്ചു. 250 രൂപ നിലയില്‍ പുതിയ ബ്രേക്കൗട്ടും ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സില്‍ കാണാം.

ഇന്ത്യാബുൾസ്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹൗസിങ് ഫൈനാന്‍സ് കമ്പനിയാണ് ഇന്ത്യാബുള്‍സ്. പ്രമോട്ടര്‍മാര്‍ 10 ശതമാനത്തിന് താഴെയായി ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്ക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സ്റ്റോക്കിന്റെ ഇന്നത്തെ കുതിപ്പ്. പ്രമോട്ടര്‍മാര്‍ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം കുറയ്ക്കുന്നത് നല്ലതെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. കാരണം ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് കമ്പനി മുന്നോട്ടുള്ള നാളുകളില്‍ സിഇഓ കേന്ദ്രീകൃതമായി കുറച്ചുകൂടി പ്രഫഷണലാവും.

 
കാരണങ്ങൾ

ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സിന്റെ ഉയര്‍ച്ചയെ കുറിച്ച് ബ്രോക്കറേജായ പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്‌കര്‍ നിരീക്ഷണം നടത്തുന്നുണ്ട്.
'പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സിന്റെ ഓഹരി വില ഉയര്‍ന്നത്. ഒന്ന് പ്രമോട്ടര്‍മാര്‍ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം 10 ശതമാനത്തിന് താഴെയായി ചുരുക്കാന്‍ പോകുന്നു. രണ്ട് റേറ്റിങ് ഏജന്‍സിയായ ബ്രിക്ക്‌വര്‍ക്ക് റേറ്റിങ് ഇന്ത്യ ലിമിറ്റഡ് നെഗറ്റീവില്‍ നിന്നും സ്റ്റേബിളായി ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സിന്റെ റേറ്റിങ് വര്‍ധിപ്പിച്ചു', അവിനാഷ് ഗോരാക്ഷ്‌കര്‍ പറയുന്നു.

നിരീക്ഷണം

പ്രമോട്ടര്‍മാര്‍ ഓഹരി പങ്കാളിത്തം 10 ശതമാനത്തിന് താഴെയായി നിജപ്പെടുത്തുന്നത് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സിനെ എങ്ങനെ സഹായിക്കുമെന്ന് ജിസിഎല്‍ സെക്യുരിറ്റീസ് വൈസ് ചെയര്‍മാന്‍ രവി സിംഗാള്‍ വിലയിരുത്തുന്നുണ്ട്.

'പ്രമോട്ടര്‍മാര്‍ ഓഹരി പങ്കാളിത്തം 10 ശതമാനത്തിന് താഴെയായി കൊണ്ടുവരുന്നത് കമ്പനിയെ കൂടുതല്‍ പ്രഫഷണലായി മാറ്റും. മുന്നോട്ടുള്ള നാളുകളില്‍ സിഇഓ ആയിരിക്കും കമ്പനിയെ നിയന്ത്രിക്കുക. ബിസിനസുകളില്‍ സുതാര്യതയും കൈവരും', രവി സിംഗാള്‍ അഭിപ്രായപ്പെടുന്നു.

വാങ്ങാമോ?

ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് ഓഹരികള്‍ ഇപ്പോള്‍ വാങ്ങാമെന്ന പക്ഷമാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയക്ക്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് ഓഹരികള്‍ വാങ്ങാമെന്ന് ഇദ്ദേഹം നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. ഹ്രസ്വകാലത്തേക്ക് 275 രൂപ മുതല്‍ 300 രൂപ വരെ മുന്നേറ്റം സ്റ്റോക്കില്‍ പ്രതീക്ഷിക്കാം. 235 രൂപ സ്റ്റോപ്പ് ലോസും കരുതാം.

 
ഓഹരി വില

വെള്ളിയാഴ്ച്ച 242.50 രൂപ എന്ന നിലയിലാണ് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 13.88 ശതമാനവും ഒരു മാസം കൊണ്ട് 9.16 ശതമാനവും നേട്ടം സ്‌റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ആറു മാസം കൊണ്ട് 7.47 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 313.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 154.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 9.22. ഡിവിഡന്റ് യീല്‍ഡ് 3.71 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X