പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ രാജ്യത്തുണ്ട്. മൂല്യമുള്ള ഓഹരികളില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ശൈലിയുളള റീട്ടെയില്‍ നിക്ഷേപകര്‍, ഇത്തരത്തിലുള്ള പ്രമുഖര്‍ നടത്തുന്ന നിക്ഷേപത്തിന്റെ വാര്‍ത്തകളുടെയും റിപ്പോര്‍ട്ടിന്റെയുമൊക്കെ ചുവടുപിടിച്ച് ആ ഓഹരികളില്‍ നിക്ഷേപിക്കാറുമുണ്ട്. കോപ്പികാറ്റ് ഇന്‍വെസ്റ്റിങ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ വന്‍കിട ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുളള റിയാല്‍റ്റി വിഭാഗത്തിലുളള സ്മോള്‍ കാപ് സ്റ്റോക്കിനെ കുറിച്ചുള്ള ലേഖനമാണിത്.
രാകഷ് ജുന്‍ജുന്‍വാല
രാജ്യത്തെ വന്‍കിട ഓഹരി നിക്ഷേപകനും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും നേടിയിട്ടുള്ള രാകേഷിന്റെ ലാഭക്കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ രാകേഷിനെ, ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണത്തിനും അര്‍ഹനാക്കുന്നു. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്ഫോളിയോയും കൈകാര്യം ചെയ്യുന്നു.
പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടീസ്
മുംബൈ ആസ്ഥാനമായി മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടീസ്. പ്രോവോഗ് ഇന്ത്യ ലിമിറ്റഡും കാപ്പിറ്റല്‍ ഷോപ്പിങ് സെന്റര്‍സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. നിലവില്‍ കോയമ്പത്തൂര്‍, ഇന്‍ഡോര്‍, മുംബൈ, ഔറംഗബാദ് എന്നിവടങ്ങളിലായി ഷോപ്പിങ് മാളുകളും റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റ് പദ്ധതികളും കമ്പനിക്കുണ്ട്. അതേസമയം, പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടീസില്‍ 2.06 ശതമാനം (31.05 ലക്ഷം ഓഹരി) പങ്കാളിത്തമാണ് രാകേഷ് ജുന്ജുന്വാലയ്ക്കുളളത്.
ഓഹരിയുടെ പ്രകടനം
വെള്ളിയാഴ്ച 28.95 രൂപയിലാണ് പ്രോസോണ്‍ ഇന്റു പ്രോപ്പര്‍ട്ടീസിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 7.5 ശതമാനം വില വര്‍ധനയുണ്ടായിട്ടുണ്ട്. ഒരു വര്‍ഷ കാലയളവിനിടെയിലെ ഉയര്‍ന്ന ഓഹരി വില ഇക്കഴിഞ്ഞ ജൂണില്‍ രേഖപ്പെടുത്തിയ 56.35 രൂപയും കുറഞ്ഞ ഓഹരി വില ഇക്കഴിഞ്ഞ ഏപ്രിലില്‍ കുറിച്ച 14.15 രൂപയുമാണ്. കമ്പനിയുടെ വിപണി മൂലധനം 441 കോടി രൂപ മാത്രമാണ്. ഓഹരിയുടെ ബുക്ക് വാല്യു 51.11 രൂപയാണെന്നത് ശ്രദ്ധേയമാണ്.
ഇനിയെന്ത് ?
റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിലുള്ള ഓഹരികളുടെ സൂചികയായ നിഫ്റ്റി- റിയാല്‍റ്റി, പത്തു വര്‍ഷ കാലയളവിലെ ബ്രേക്ക് ഔട്ട് നടത്തിയിരുന്നു. അതിനാല്‍ പ്രത്യേകിച്ച് വില കുറവിലുള്ള ഈ ഓഹരിക്ക് അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളില്‍ വമ്പന്‍ കുതിപ്പ് നടത്താനുളള സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അടുത്ത 3 മാസത്തിനകം പ്രോസോണ്‍ ഇന്റുവിന്റെ (BSE: 534675, NSE: PROZONINTU) ഓഹരികള്‍ 40 രൂപ നിലവാരം ഭേദിച്ച് മുന്നേറാമെന്നാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗഡിയ പറഞ്ഞു.
ലക്ഷ്യവില 42
കഴിഞ്ഞ ഏതാനും നാളുകളായി 26- 30 രൂപ റേഞ്ചിലാണ് പ്രോസോണ്‍ ഇന്റു പ്രോപ്പര്ട്ടസീന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 32 രൂപ നിലവാരത്തില്‍ നിന്നും ബ്രേക്ക് ഔട്ട് നടത്തിയാല്‍ ഓഹരികള്‍ക്ക് രണ്ട് മൂന്ന് മാസത്തിനകം 42 രൂപയിലെത്താം. നിലവിലെ വിലയായ 29 രൂപയില്‍ ഓഹരികള്‍ വാങ്ങുന്നുണ്ടെങ്കില്‍ 25 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ചോയിസ് ബ്രോക്കിങ്ങിന്റെ സുമീത് ബഗഡിയ വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, മുഖ്യധാര ബ്രോക്കറേജ് സ്ഥാപനങ്ങളിലെ വിശകലന വിദഗ്ധരുടെ അഭിപ്രായത്തെ അധികരിച്ചുളളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications