സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒ; ഓഹരികള്‍ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ നിക്ഷേപകരുടെ പ്രചോദനവും ബിഗ് ബുള്‍ എന്നുമറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പങ്കാളിത്തമുള്ള, സ്വകാര്യ മേഖലയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്തിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ചൊവ്വാഴ്ച (നവംബര്‍ 30) തുടങ്ങും. ഡിസംബര്‍ രണ്ടു വരെയാണ് ഓഹരികള്‍ വാങ്ങുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുള്ളത്. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് വിപണിയില്‍ 16 ശതമാനത്തോളം കൈയാളുന്നത് സ്റ്റാര്‍ ഹെല്‍ത്താണ്. 2006-ലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.

 

ഐപിഒ

ഐപിഒ (IPO)

2000 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള മുഖ്യ സംരംഭകരുടെ കൈവശമുള്ള 58,324,225 ഓഹരികളുമാണ് ഐപിഒ വഴി വിതരണം ചെയ്യുക. അതായത് നിലവിലെ നിക്ഷേപകരുടെ (ഓഫര്‍ ഫോര്‍ സെയില്‍) 5,500 കോടിയുടെ ഓഹരികളാണ് വില്‍ക്കുന്നത്. ഓഹരിക്ക് 10 രൂപ മുഖവിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയിലൂടെ 7,500 കോടി രൂപ സമാഹരിക്കാനാണ് സ്റ്റാര്‍ ഹെല്‍ത്ത് ലക്ഷ്യമിടുന്നത്. ശേഖരിക്കുന്ന ഫണ്ടിന്റെ അടിസ്ഥാനത്തില്‍ 2021-ലെ മൂന്നാമത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയായിരിക്കും സ്റ്റാര്‍ ഹെല്‍ത്തിന്റേത്.

Also Read: കഴിഞ്ഞ 3 വര്‍ഷങ്ങളിലും ഡിസംബറില്‍ 10 % നേട്ടം; ആ 8 സ്റ്റോക്കുകള്‍ ഇവയാണ്‌

സംരംഭകര്‍

സംരംഭകര്‍

പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കുമായി സ്റ്റാര്‍ ഹെല്‍ത്തില്‍ 18.21 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. മുഖ്യ നിക്ഷേപകരായ സഫ്ക്രോപ് ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ എല്‍എല്‍പിക്ക് 47.77 ശതമാനം ഓഹരികളാണുള്ളത്. ഐപിഒയ്ക്ക് ശേഷം മുഖ്യ സംരംഭകരുടെ ആകെ ഓഹരി പങ്കാളിത്തം 58.30 ശതമാനമായി കുറയുകയും റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്ത്ം 41.7 ശതമാനമായി ഉയരുകയും ചെയ്യും.

Also Read: നേടണോ അധിക വരുമാനം? ഈ കമ്പനികള്‍ ഒരാഴ്ചയ്ക്കുളളില്‍ ബോണസ് ഓഹരികള്‍ നല്‍കും

സാമ്പത്തികം

സാമ്പത്തികം

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 9,349 കോടി രൂപയുടെ മൊത്ത പ്രീമിയം ആണ് കമ്പനിക്ക് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷം 272 കോടിയുടെ അറ്റാദായം ഉണ്ടായിരുന്ന സ്ഥാനത്ത് 2020-21ല്‍ 826 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കോവിഡ് കാലത്ത് പോളിസികളില്‍ ക്ലെയിം കൂടിയതാണ് കമ്പനി ന്ഷ്ടത്തിലാകാന്‍ കാരണമായത്.

Also Read: ഓഹരിയൊന്നിന് 80 രൂപ വരെ ലാഭം, ഈ ലാര്‍ജ്കാപ്പ് സ്‌റ്റോക്ക് നിക്ഷേപത്തിന് പരിഗണിക്കാം

പ്രവര്‍ത്തനം

പ്രവര്‍ത്തനം

വ്യക്തിഗത അപകടം/ വിദേശയാത്ര, റീട്ടെയില്‍ ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നീ വിഭാഗങ്ങളിലായി വിവിധ രീതിയിലുള്ള ഇന്‍ഷുറന്‍സ് സേവനങ്ങളിലാണ് കമ്പനി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ കമ്പനിയുടെ പ്രീമിയം വരുമാനത്തില്‍ 88 ശതമാനവും 10.5 ശതമാനവും യഥാക്രമം റീട്ടെയില്‍, ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നാണ്. കോവിഡി്‌ന് ശേഷം റീട്ടെയില്‍ ഇന്‍ഷുറന്‍സില്‍ നിന്നുള്ള പ്രീമിയം വരുമാനത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

Also Read: ഇടിയുമ്പോഴാണ് നിക്ഷേപിക്കേണ്ടത്; 6 മാസത്തിനുള്ളില്‍ 26 % നേട്ടം; ഈ സ്‌മോള്‍കാപ്പ് സ്‌റ്റോക്ക് വാങ്ങാം

ഓഹരി വില

ഓഹരി വില

ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട് പ്രകാരം 870- 900 രൂപയാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയഡ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡിന്റെ ഓഹരികള്‍ക്കു വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 16 ഓഹരികള്‍ക്കും തുടര്‍ന്ന് 16-ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പനിയുടെ ജീവനക്കാര്‍ക്ക് വേണ്ടി 100 കോടി രൂപയുടെ ഓഹരി നീക്കി വെച്ചിട്ടുണ്ട്. 75 ശതമാനം ഓഹരി യോഗ്യരായ ധനകാര്യ/ നിക്ഷേപ സ്ഥാപങ്ങള്‍ക്കും 15 ശതമാനം വന്‍കിട നിക്ഷേപകര്‍ക്കുമായി നീക്കി വെച്ചിരിക്കുന്നു. 10 ശതമാനം ഓഹരികള്‍ റിട്ടെയില്‍ നിക്ഷേപകര്‍ക്ക് ലഭ്യമാകും.

Also Read: ഈ വര്‍ഷം 200% നേട്ടം, ഇനിയുള്ള 3 മാസത്തില്‍ 50% ലാഭം കൂടി ഈ കുഞ്ഞന്‍ സ്റ്റോക്ക് നല്‍കും

ശ്രദ്ധിക്കേണ്ട ഘടകം

ശ്രദ്ധിക്കേണ്ട ഘടകം

കോവിഡ് കാലത്ത് പോളിസികളില്‍ ക്ലെയിം കൂടിയതാണ് 2021 സാമ്പത്തിക വര്‍ഷം കമ്പനി നഷ്ടത്തിലാകാന്‍ കാരണമായത്. അതിനാല്‍ വീണ്ടുമൊരു കോവിഡ് തരംഗം കമ്പനിയുടെ സാമ്പത്തിക നിലയെ ബാധിക്കാം. സര്‍ക്കാരിന്റെ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന നയങ്ങളും നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിക്കാം. അതേസമയം, രാജ്യത്തെ ജനങ്ങളില്‍ 10 ശതമാനം പേര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എത്തിയിട്ടുള്ളൂ എന്നത് ഭാവിയിലെ വളര്‍ച്ച സാധ്യതയെയാണ് സൂചിപ്പിക്കുന്നത്.

Also Read: വിലയിടിവില്‍ നിന്നും സംരക്ഷണം! 57 % വരെ നേട്ടം; ഈ 5 ഫാര്‍മ സ്റ്റോക്കുകള്‍ വാങ്ങാമെന്ന് ഷേര്‍ഖാന്‍

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Rakesh Jhunjhunwala Supported Star Health Insurance IPO 6 Key Points

Rakesh Jhunjhunwala Supported Star Health Insurance IPO 6 Key Points
Story first published: Sunday, November 28, 2021, 20:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X