ട്രെയിൻ യാത്ര ഇഷ്ടപ്പെടാത്തവർ വിരളമാണ്. ദീർഘദൂര യാത്രകൾക്കും കൂടുതൽ പേരും ട്രെയിൻ തന്നെയാണ് തിരഞ്ഞെടുക്കാറ്. പലപ്പോഴായി ഇന്ത്യയുടെ റെയിൽവേ സംവിധാനം ഏറെ പുരോഗതിയിലേക്ക് എത്തിയിരിക്കുന്നു. വന്ദേ ഭാരത് പോലുള്ള സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവ്വീസുകളും ട്രാക്കിലെത്തി. എന്നാൽ ഇന്ത്യയിൽ ഒരു സ്വകാര്യ റെയിൽവേ സ്റ്റേഷനുണ്ടെന്ന് നിങ്ങൾക്കറിയാമോ?
സർക്കാരിൻ്റെ ഇടപെടലിൽ ഇന്ത്യൻ റെയിൽവേ ഉയരത്തിലെത്തിയെങ്കിലും സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു സ്റ്റേഷനുണ്ടെന്ന് പലർക്കും അറിവില്ല. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള റാണി കമലാപതി സ്റ്റേഷനാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റെയിൽവേ സ്റ്റേഷനായി അറിയപ്പെടുന്നത്. 2021 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഇപ്പോഴും ഈ സ്റ്റേഷൻ റെയിൽവേയുടെ ഉടമസ്ഥതയിലാണുള്ളത്. പക്ഷേ സ്റ്റേഷന്റെ പരിപാലനം സ്വകാര്യ സ്ഥാപനമായ ബൻസാൽ ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്.
2017 ജൂണിൽ ഹബീബ്ഗഞ്ച് സ്റ്റേഷൻ എന്ന പേരിൽ ഉദ്ഘാടനം ചെയ്ത സ്റ്റേഷനാണ് പിന്നീട് റാണി കമലാപതി എന്ന പേരിൽ രൂപാന്തിരം പ്രാപിച്ചത്.
എയർപോർട്ട് മാതൃകയിൽ റെയിൽവേ സ്റ്റേഷൻ
വിമാന യാത്രകൾ ഇഷ്ടപ്പെടുന്നവർ പലപ്പോഴും എയർപോർട്ടുമായി റെയിൽവേ സ്റ്റേഷനെ താരതമ്യം ചെയ്യാറുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം റെയിൽവേ സ്റ്റേഷനുകളും പഴയ മോഡലിൽ ഉള്ളവയാണ്. സമീപകാലത്തായി നിരവധി മാറ്റങ്ങൾ വന്നെങ്കിലും എയർപോർട്ട് മാതൃകയിൽ നിലവിൽ ഒരു സ്റ്റേഷനുകളുമില്ല. എന്നാൽ ഭോപ്പാലിലെ ഈ സ്റ്റേഷൻ എയർപോർട്ടിന് സമാനമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റേഷൻ്റെ പ്രധാന സവിശേഷതകൾ അറിയാം;

- യാത്രകൾ ആരംഭിക്കുന്നതിനു മുന്നേ വിശ്രമിക്കുന്നതിനായി എയർ കണ്ടീഷൻ ചെയ്ത വിശാലമായി കാത്തിരിപ്പ് കേന്ദ്രങ്ങൾ
- ഒരു പ്ലാറ്റ്ഫോമിൽ നിന്നും മറ്റൊന്നിലേക്ക് പോകുവാൻ അതിവേഗ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും.
- ഫുഡ് കോർട്ടുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഡൈനിംഗിനും വിനോദത്തിനുമായി ഒരു ഹോട്ടൽ എന്നിവ ഉൾക്കൊള്ളുന്നു
- സ്റ്റേഷൻ സമുച്ചയത്തിൽ ഒരു സൂപ്പർ-സ്പെഷ്യാലിറ്റി ആശുപത്രിയും, ഓട്ടോമൊബൈൽ ഷോറൂമുകളും ഉൾപ്പെടുന്നു
- മൾട്ടി-ലെവൽ കാർ പാർക്കിങ്, 24/7 പവർ ബാക്കപ്പ്, സിസിടിവി സുരക്ഷ എന്നിവയും സ്റ്റേഷനുലുണ്ട്.
പ്രീമിയം ട്രെയിനുകൾക്കുള്ള ഒരു ഹബ്
വന്ദേ ഭാരത് എക്സ്പ്രസ്, രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകൾക്കുള്ള ഒരു പ്രധാന സ്റ്റോപ്പാണിത്. ഇതിലൂടെ ഭോപ്പാലിനെ ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ട്രെയിൻ യാത്ര ആരംഭിക്കുന്നതിനു മുന്നേ സുഖമമായ അനുഭവം സമ്മാനിക്കാൻ ഈ സ്റ്റേഷന് സാധിക്കും. മാത്രമല്ല ഭോപ്പാലിൻ്റെ വാണിജ്യ മേഖല വളരുന്നതിനും ഈ റെയിൽവേ സ്റ്റേഷൻ സഹായിക്കും
കേരളത്തിൽ പ്രതീക്ഷിക്കാമോ?
ഭോപ്പാലിലെ ഈ നീക്കം ഒരു വിജയമായി മാറി. അതിനാൽ തന്നെ ന്യൂഡൽഹി, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും റാണി കമലാപതി സ്റ്റേഷൻ മാതൃകയിൽ സ്റ്റേഷൻ നവീകരിക്കാനുള്ള സാധ്യതയുണ്ട്. നോർത്ത് ഇന്ത്യയിൽ മാത്രമല്ല, ഇങ്ങ് കേരളത്തിലും എയർപോർട്ട് മാതൃകയിൽ സ്റ്റേഷനുകൾ എത്തുമെന്ന് പ്രതീക്ഷിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications