ലോകത്തെ ഏറ്റവും വില കുറഞ്ഞതും വില കൂടിയതുമായി കാറുകൾ ടാറ്റ മോട്ടോഴ്‌സിന്റെ ഗ്യാരേജിലാണെന്ന് പറയാം. റേഞ്ച് റോവർ, ജാഗ്വാർ എഫ്-ടൈപ്പ് തുടങ്ങിയ പ്രശസ്ത കാറുകളുടെ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ ടാറ്റ മോട്ടോഴ്‌സിന്റെ പക്കലാണ്. രത്തൻ ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്ന കാലത്തായിരുന്നു ഫോർഡിൽ നിന്നുള്ള ആ പ്രസിദ്ധമായ ഏറ്റെടുക്കൽ നടന്നത്.
വലിയ ഏറ്റെടുക്കലുകൾക്ക് പേരു കേട്ട രത്തൻ ടാറ്റയുടെ കാലത്ത് നടന്ന ഇടപാട് സാധാരണമായൊരു ബിസിനസ് ഇടപാട് മാത്രമല്ല. ടാറ്റ ഗ്രൂപ്പിനെയും രത്തൻ ടാറ്റയെയും അപമാനിച്ചു വിട്ട ഫോർഡിനോടുള്ള ടാറ്റ ഗ്രൂപ്പിന്റെ "പ്രതികാരം" കൂടി ആ ഇടപാടിലുണ്ടായിരുന്നു.

ടാറ്റയെ അപമാനിച്ച ഫോർഡ്
ടാറ്റ സിയറ, ടാറ്റ എസ്റ്റേറ്റ്, ടാറ്റ സുമോ എന്നി പാസഞ്ചർ കാറുകൾ ടാറ്റയിൽ നിന്ന് നേരത്തെ വിപണിയിലെത്തിയിരുന്നെങ്കിലും ഇന്ത്യയില്‍ തദ്ദേശിയമായ നിര്‍മിച്ച ആദ്യ ടാറ്റ കാറായിരുന്നു ടാറ്റയുടെ ഇന്‍ഡിക്ക. 1998 ലാണ് ടാറ്റ ചെയര്‍മാനമായിരുന്ന രത്തന്‍ ടാറ്റയുടെ സ്വപ്‌ന പദ്ധതിയായായാണ് ഇൻഡിക്ക വിപണിയിലേക്ക് എത്തിയത്.
വിപണിയിൽ ക്ലെച്ച് പിടിക്കാത്തതോടെ തൊട്ടടുത്ത വർഷം കാർ നിർമാണ പ്ലാന്റ് വിൽപ്പനയ്ക്കുള്ള ശ്രമങ്ങൾ ടാറ്റ മോട്ടോഴ്സ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി യുഎസ് കമ്പനിയായ ഫോർഡുമായുള്ള ചർച്ചയിലാണ് രത്തൻ ടാറ്റയ്ക്കടക്കം മോശം അനുഭവം നേരിട്ടത്.
ഫോർഡ് പ്രതിനിധികൾ ടാറ്റയുടെ വൈദഗ്ധ്യത്തെ ചോദ്യം ചെയ്യുകയും എന്തിനാണ് പാസഞ്ചർ കാർ ഡിവിഷനിലേക്ക് കടന്നതെന്ന് ചോദ്യം ചർച്ചയിൽ ഉന്നയിക്കുകയും ചെയ്തു. കാർ ബിസിനസ് ഏറ്റെടുക്കുന്നത് ടാറ്റ ഗ്രൂപ്പിന് ഫോർഡ് ചെയ്യുന്ന "ഒരു ഉപകാരം" എന്നാണ് യോഗത്തിൽ ഫോർഡ് പ്രതിനിധികൾ ടാറ്റ ഗ്രൂപ്പ് സംഘത്തെ അറിയിച്ചത്. അന്നത്തെ ഫോർഡ് ചെയർമാനായിരുന്ന ബിൽ ഫോർഡ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ടാറ്റ ഗ്രൂപ്പിന് അപമാനം നേരിട്ടത്. ഇതോടെ ഫോർഡുമായുള്ള ഇടപാടും രത്തൻ ടാറ്റ അവസാനിപ്പിച്ചു.
ഫോർഡിന്റെ ജാഗ്വർ
1922-ൽ സ്വാലോ സൈഡ്‌കാർ കമ്പനി എന്ന പേരിൽ സ്ഥാപിതമായ ജാഗ്വാറിനെ 1989 ലാണ് ഫോർഡ് സ്വന്തമാക്കുന്നത്. 2.5 ബില്യൺ ഡോളറിന്റെ ഇടപാടായിരുന്നു അത്. അതോടൊപ്പം 2000 ത്തിൽ 2.7 ബില്യൺ ഡോളറിന് ലാൻഡ് റോവറിനെയും ഫോർഡ് ഏറ്റെടുത്തു.
വമ്പൻ തുക കടത്തിൽ കുടങ്ങിയ കമ്പനികളുടെ ഏറ്റെടുക്കലും ബ്രാൻഡുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ഫോർഡിന്റെ ഫോർഡിനെ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിച്ചു. വിപണിയിലെ കടുത്ത മത്സരം, ഗുണനിലവാര പ്രശ്നങ്ങൾ എന്നിവ തിരിച്ചടിയായി. അതോടൊപ്പം 2008-ൽ ആഗോള സാമ്പത്തിക മാന്ദ്യ ഘട്ടത്തിൽ നിലവിട്ട ഫോർഡ് പാപ്പരത്തത്തിലേക്കും എത്തി.
ടാറ്റ കാത്തിരുന്ന അവസരം
സ്വന്തം ബ്രാൻഡിനെ പുച്ഛിച്ച് തള്ളുകയും അപമാനിക്കുകയും ചെയ്ത ഫോർഡിന് മുന്നിൽ അക്കാലത്ത് എത്തിയ സഹായങ്ങളിലൊന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്ന രത്തൻ ടാറ്റയിൽ നിന്നാണ്. പാപ്പരാകുന്ന ഘട്ടത്തില്‍ ഫോര്‍ഡിന്റെ കയ്യിലുള്ള ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ ബ്രാന്‍ഡുകള്‍ ടാറ്റ മോട്ടോഴ്സ് വഴി ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കി. 2008 ജൂണില്‍ 2.3 ബില്യണ്‍ യുഎസ് ഡോളറിനാണ് ഡീല്‍ നടന്നത്. ഏറ്റെടുക്കലിലൂടെ ടാറ്റ ഫോർഡിനോട് ചെയ്തത് വലിയ ഉപകാരമാണ് എന്നായിരുന്നു ബില്‍ ഫോര്‍ഡ് അന്ന് പ്രതികരിച്ചത്.
ടാറ്റയുടെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ ജാഗ്വാർ
ജാഗ്വാറിനും ലാൻഡ് റോവറിനും പഴയ പ്രതാപം വീണ്ടെടുക്കാൻ രത്തൻ ടാറ്റ സമീപിച്ച കാഴ്ചപ്പാട് ടാറ്റയുടെ വൈദഗ്ധ്യത്തിന്റെ അടയാളമായിരുന്നു. ലിക്വിഡിറ്റി മെച്ചപ്പെടുത്തൽ, ചെലവ് നിയന്ത്രണം, പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കൽ എന്നി മൂന്ന് മേഖലകളിൽ ടാറ്റ ഗ്രൂപ്പ് ശ്രദ്ധയൂന്നി പ്രവർത്തിച്ചു. ഫണ്ടുകളുടെയും ആവശ്യമായ വിഭവങ്ങളുടെയും ബ്രാൻഡുകളെ അദ്ദേഹം പുനരുജ്ജീപ്പിച്ചു.
അക്കാലത്ത്, രണ്ട് ബ്രാൻഡുകളും കാലഹരണപ്പെട്ട ഡിസൈനുകളും കാര്യക്ഷമമല്ലാത്ത എൻജിനുകളുമാണ് ഉപയോഗിച്ചിരുന്നത്. ആഡംബര കാറുകളിൽ നിന്ന് ലക്ഷ്വറി എസ്‌യുവിയിലേക്കുള്ള മാറ്റം ടാറ്റയ്ക്ക് അനുകൂലമായി.
വിമർശനങ്ങൾക്ക് മറുപടി
ടാറ്റ ഗ്രൂപ്പിന് ബ്രാൻഡുകളുടെ നിലവാരം നിലനിർത്താനുള്ള കഴിവിനെയാണ് പല വിമർശകരും സംശയിച്ചത്. രത്തൻ ടാറ്റയുടെ നിശ്ചയദാർഢ്യവും മിടുക്കും ജാഗ്വർ ലാൻഡ് റോവറിൽ വിജയിച്ചു. പ്രവർത്തനത്തിനും പുതിയ ഉത്പ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും ടാറ്റ ഒരു ബില്യൺ ഡോളർ നൽകി.
2009 ഡിസംബർ 31-ന് അവസാനിച്ച പാദത്തിൽ 55 ദശലക്ഷം പൗണ്ട് ($90.6 ദശലക്ഷം) അറ്റാദായം നേടി കമ്പനി ലാഭത്തിലേക്ക് ചുവട് മാറ്റി. ഏറ്റെടുക്കൽ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക അന്തരീക്ഷത്തിലും ലാഭമുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് നേതൃത്വത്തിന്റെ നേട്ടം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications