ചെറുപ്പക്കാരായ സംരഭകരെ ബിസിനസിലേക്ക് എത്തിച്ച റിയൽ ബിസിനസ് മാൻ, അതാണ് രത്തൽ നാവൽ ടാറ്റ. ഇന്ത്യയിൽ ഒട്ടനവധി മേഖലയിലാണ് അദ്ദേഹം തന്റെ ശക്തി തെളിയിച്ചിട്ടുള്ളത്. പ്രായമേറിയപ്പോൾ പോലും ഒരു ചെറുപ്പക്കാരന്റെ ഊർജത്തിലാണ് രത്തൻ ടാറ്റ പ്രവർത്തിച്ചത്. കമ്പനിയിൽ നിന്നും വിരമിച്ചതിനു ശേഷം അദ്ദേഹം നിരവധി സംരഭങ്ങൾ തുടങ്ങിയിരുന്നു. ഇന്ന് 86ാം വയസ്സിൽ തന്റെ ബിസിനസുകളോട് ടാറ്റാ പറഞ്ഞു അദ്ദേഹം വിടവാങ്ങിയിരിക്കുന്നു.
ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് ( ടിസിഎസ് ), ടാറ്റ പവർ കമ്പനി ലിമിറ്റഡ് , ടാറ്റ സ്റ്റീൽ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് , ട്രെൻ്റ് ലിമിറ്റഡ്, ടൈറ്റൻ കമ്പനി ലിമിറ്റഡ് അങ്ങനെ രത്തൻ ടാറ്റ കെട്ടിപ്പടുത്ത സാമ്രാജ്യം അത്ര ചെറുതല്ല. മറ്റുള്ളവർക്ക് ഊഹിക്കാൻ സാധിക്കുന്നതിലും അപ്പുറം ഇനിയും ബിസിനസുകൾ അദ്ദേഹത്തിനുണ്ട്. അതായത് ഒരേ മേഖലയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാതെ വിവിധ ബിസിനസുകളും സ്റ്റാർട്ടഅപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
രത്തൻ ടാറ്റയുടെ ബിസിനസുകൾ
ടെറ്റ്‌ലി, കോറസ്, ജാഗ്വാർ ലാൻഡ് റോവർ, ബ്രണ്ണർ മോണ്ട്, ജനറൽ കെമിക്കൽ ഇൻഡസ്‌ട്രിയൽ പ്രോഡക്‌ട്‌സ്, ഡേവൂ തുടങ്ങിയവ ഏറ്റെടുത്തതോടെ ടാറ്റ ഗ്രൂപ്പ് ആഗോള തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. സ്റ്റീൽ, ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ്, ഈ-കൊമേഴ്സ്, ടെലികോം, ട്രേഡിംഗ് തുടങ്ങി എത്രയെത്ര മേഖലകളാണ് വ്യാപിച്ചു കിടക്കുന്നത്. ഈയിടെയായിരുന്നു വിസ്താര എയർലൈൻസ് ടാറ്റാ ഗ്രൂപ്പ് വാങ്ങിയത്. അത്തരത്തിൽ നിരവധി കമ്പനികൾ ടാറ്റാ ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്.
രത്തൻ ടാറ്റയുടെ ആസ്തിയെത്ര?
2024ലെ കണക്ക് പ്രകാരം 3,800 കോടി രൂപയാണ് രത്തൻ ടാറ്റയുടെ മൊത്തം ആസ്തി. ടാറ്റാ ഗ്രൂപ്പ്, ടാറ്റാ സൺസ് എന്നീ കമ്പനികളിൽ നിന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന ഷെയർ വരുന്നത്. അതിൽ നിന്നും ഒരു തുക ചാരിറ്റിക്കു വേണ്ടിയും അദ്ദേഹം ചിലവാക്കാറുണ്ട്. പൊതുവേ അദ്ദേഹം ഒരു മനുഷ്യ സ്നേഹിയും മൃഗ സ്നേഹിയുമാണ്. അതിനാൽ ഇത്തരം പ്രവർത്തനങ്ങൾക്കും പണം ചിലവാക്കും.

ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചതിനു ശേഷവും അദ്ദേഹം ടാറ്റാ ഗ്രൂപ്പിനു വേണ്ടി രാപ്പകലില്ലാതെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് വർഷത്തിൽ 2.5 കോടി രൂപയോ 300,000 ഡോളർ കണക്കിലോ ആണ് പ്രതിഫലം ലഭിക്കുന്നത്. മറ്റു ബിസിനസുകാരെ താരതമ്യം ചെയ്യുമ്പോൾ ഇത് ചെറിയ തുകയാണ്. മാത്രമല്ല ടാറ്റ സൺസിലെ ചെറിയ വ്യക്തിഗത ഓഹരികളിൽ നിന്നുള്ള ലാഭവിഹിതവും അദ്ദേഹത്തിൻ്റെ ഈ വരുമാനത്തിൽ ഉൾപ്പെടുന്നു.
റിയൽ എസ്റ്റേറ്റ്
അദ്ദേഹത്തിന് നിരവധി സ്വത്തുക്കൾ ഉണ്ട്. എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുംബൈയിലെ കൊളാബയിലെ കടലിനഭിമുഖമായ ബംഗ്ലാവാണ്. 150 കോടിയിലധികം വിലമതിക്കുന്ന ഈ ബംഗ്ലാവ് ഒരൽഭുതമാണ്.
2023- 2024 ടാറ്റ കമ്പനിയുടെ വരുമാനം
165 ബില്യൺ ഡോളറിലധികം ആയിരുന്നു 2023-24 വർഷത്തെ കണക്ക് പ്രകാരം ടാറ്റ കമ്പനികളുടെ വരുമാനം. ഈ കമ്പനികൾ ഒന്നിച്ച് 10 ലക്ഷത്തിലധികം ആളുകൾക്ക് ജോലി നൽകി. 2024 മാർച്ച് 31-ലെ കണക്കനുസരിച്ച് മൊത്തം 26 ടാറ്റ എൻ്റർപ്രൈസസുകൾക്ക് 365 ബില്യൺ ഡോളറിലധികം വിപണി മൂലധനം ലഭിച്ചു.
2024 ഓഹരി വിപണിയിൽ ടാറ്റാ ഗ്രൂപ്പുകൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായി. ഇതിൽ ട്രെൻഡ് 168 ശതമാനം ഉയർന്നു. ഇതേ സമയത്ത് തന്നെ മറ്റു കമ്പനികളായ ടി.ആർഎഫ്, വോൾട്ടാസ്, ഓട്ടോമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡ്, ദി ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയ്ക്ക് 50 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ ഉയർച്ച ഉണ്ടായി.
രത്തൻ ടാറ്റയുടെ നിക്ഷേപങ്ങൾ
ടാറ്റ സൺസിൽ അദ്ദേഹത്തിന് ഒരു ചെറിയ ഓഹരിയുണ്ട്. തന്റെ സമ്പാദ്യത്തിന്റെ കൂടുതലും ടാറ്റാ ഗ്രൂപ്പിൽ നിന്നാണെങ്കിൽ ടാറ്റ സൺസിൻ്റെ ലാഭത്തിൻ്റെ 66% ചാരിറ്റബിൾ ട്രസ്റ്റുകളിലേക്കാണ് പ്രധാനമായും എത്തിക്കുന്നത്. കൂടാതെ ഒല, പേടിഎം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്റ്റാർട്ടപ്പുകളിലും ടെക്നോളജി കമ്പനികളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
ടാറ്റാ കാറുകൾ
ഓട്ടോമൊബൈൽ മേഖലയിൽ അദ്ദേഹത്തിനുള്ള താത്പര്യമാണ് വിവിധ മോഡലുകളിലുള്ള കാറുകൾ ഉണ്ടായത്. ലക്ഷ്വറി ബ്രാൻഡ് വരെ ഇതിൽ ഉൾപ്പെടുന്നു.
- ടാറ്റാ നാനോ
- ടാറ്റാ നെക്സൺ
- മെർസിഡസ് ബെൻസ് sl 500
- ലാൻഡ് റോവർ ഫ്രീലാൻഡർ
- മസെരാട്ടി ക്വാട്രോപോർട്ടെ
- കാഡിലാക്ക് XLR
- ഷെവർലെ കോർവെറ്റ്
- ഹോണ്ട സിവിക്
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications