ജംഷദ്പൂരിലെ ടാറ്റ സ്റ്റീൽ ഫാക്ടറിയിൽ നിന്ന് തുടങ്ങി ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തി, ടാറ്റ ഗ്രൂപ്പിന് ഇന്ന് കാണുന്ന ഉയരത്തിലെത്തിച്ച വ്യക്തിയാണ് രത്തൻ ടാറ്റ. മുത്തശ്ശിയുടെ തണലിലൽ വളർന്ന, പ്രണയം നഷ്ടപ്പെട്ടൊരു പ്രായത്തിന് ശേഷം അദ്ദേഹം ജീവിതം ടാറ്റ ഗ്രൂപ്പിനായി ഉഴിഞ്ഞു വെയ്ക്കുകയായിരുന്നു.
ചെയർമാൻഷിപ്പിന്റെ കാലത്ത് അദ്ദേഹം കൈകൊണ്ട പല തീരുമാനങ്ങളുമാണ് ഇന്നത്തെ ടാറ്റ ഗ്രൂപ്പിന്റെ വിജയം. ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ചുമതലകളിൽ നിന്ന് മാറി ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധേകേന്ദ്രീകരിക്കുകയാണ് രത്തൻ ടാറ്റ. ഈ ഡിസംബർ 28 ന് 86-ാം വയസിലേക്ക് കടക്കുന്ന രത്തൻ ടാറ്റയുടെ ജീവിതം ഒരു കാലഘട്ടത്തിലെ ടാറ്റയുടെ ജീവിത കഥ കൂടിയാണ്.
മുത്തശ്ശിയുടെ മകൻ
1937 ഡിസംബർ 28 നാണ് രത്തൻ നേവൽ ടാറ്റ എന്ന രത്തൻ ടാറ്റ ജനിച്ചത്. രത്തൻ ടാറ്റയുടെ പിതാവ് നേവൽ ടാറ്റ, രത്തൻജി ടാറ്റയുടെയും നവാജ്ബായ് ടാറ്റയുടെയും ദത്തുപുത്രനായിരുന്നു. സൂനി ടാറ്റയായിരുന്നു അദ്ദേഹത്തിന്റെ അമ്മ. 10 വയസുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ രത്തൻ ടാറ്റ മുത്തശ്ശി ലേഡി നവജ്‌ബായി ടാറ്റയ്ക്ക് കീഴിലാണ് വളർന്നത്.
ജീവിതത്തിൽ വഴികാട്ടിയ ശക്തമായ മൂല്യങ്ങളും ധാർമ്മികതയും വികസിപ്പിക്കാൻ മുത്തശ്ശി സഹായിച്ചതിനെ പറ്റി രത്തൻ ടാറ്റ പല വേദികളിൽ പറഞ്ഞിട്ടുണ്ട്. അച്ഛൻ നിർദ്ദേശിച്ച എൻജിനീയറിംഗ് പഠനത്തോട് വിയോജിപ്പുണ്ടായപ്പോഴും യുകെയിൽ പഠിക്കുന്നതിന് പകരം യുഎസ് ആഗ്രഹിച്ചപ്പോഴും മുത്തശ്ശിയാണ് പിന്തുണയുണ്ടായിരുന്നത്.

ലോസ്ആഞ്ചൽസും പ്രണയും
1959-ൽ ആർകിടെക്ചറിൽ ബിരുദം നേടിയ രത്തൻ ടാറ്റ തുടർ പഠനത്തിനായി യുഎസിലെ കോർണൽ യൂണിവേഴ്സിറ്റിയിലാണ് ചേർന്നത്. പഠന ശേഷം ജോലിയുമായി രണ്ട് വർഷത്തോളം ലോസ് ഏഞ്ചൽസിൽ അദ്ദേഹം തുടർന്നിരുന്നു. ജീവിതത്തിലെ മനോഹര കാലത്ത് അദ്ദേഹത്തിന് പ്രണയമുണ്ടായിരുന്നു. മുത്തശ്ശിയുടെ ആരോഗ്യനില മോശമായതിനാൽ അദ്ദേഹത്തിന് പെട്ടന്ന് തന്നെ ഇന്ത്യയിലേക്ക് മാറേണ്ട സാഹചര്യമുണ്ടായി.
പെൺകുട്ടിയും തന്നോടൊപ്പം ഇന്ത്യയിലേക്ക് മാറുമെന്ന് രത്തൻ ടാറ്റ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇന്ത്യ-ചൈന യുദ്ധത്തെത്തുടർന്ന് ഇന്ത്യയിലുണ്ടായ അസ്ഥിരത കാരണം മാതാപിതാക്കൾക്ക് ഇതിന് സമ്മതിച്ച. ഇതോടെ പ്രണയം അടഞ്ഞ അധ്യായമായതായി ഹ്യൂമൻസ് ഓഫ് ബോംബെയിലെ പോസ്റ്റിൽ രത്തൻ ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും അദ്ദേഹം അവിവാഹിതനാണ്.
ബ്ലൂകോളറിൽ നിന്ന് വെറ്റ് കോളറിലേക്ക്
1961ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമാണ് രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകുന്നത്. ജംഷഡ്പൂരിലെ ടാറ്റ സ്റ്റീൽ ലിമിറ്റഡിൽ ബ്ലൂ കോളർ ജീവനക്കാരുടെ കൂടെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ജോലി.
"എന്നെ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റി കൊണ്ടിരുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് ആരും പറഞ്ഞില്ല. ഞാൻ ടാറ്റ കുടുംബത്തിൽ നിന്നുള്ള ആയാണ് എല്ലാവരും നോക്കി കണ്ടിരുന്നത്. അതിനാൽ ആരും എന്നോട് ഒന്നും പറഞ്ഞില്ല" രത്തൻ ടാറ്റ നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ടാറ്റ സ്റ്റീലിലെ അപ്രന്റീസായി ജോലി ചെയ്തിരുന്ന അദ്ദേഹം ചൂളകളിലെ ജോലിയും ചുണ്ണാമ്പുകല്ല് കോരിയെടുക്കലും അടക്കമുള്ള ജോലിയുടെ ഭാഗമായിരുന്നു.
ജോലി പരിചയത്തിന് ശേഷം 1970തിലാണ് അദ്ദേഹത്തിന് മാനേജ്മെന്റ് തലത്തിലേക്ക് സ്ഥാന കയറ്റം നൽകുന്നത്. ഡയറക്ടർ സ്ഥാനം നൽകുകയും അദ്ദേഹത്തെ നാഷണൽ റേഡിയോ ആൻഡ് ഇലക്‌ട്രോണിക്‌സി (നെൽകോ) ന്റെ ചുമതതല നൽകുകയും ചെയ്തു.
പുതിയ ചെയർമാൻ; പുതിയ ടാറ്റ
1991-ൽ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ജെആർഡി ടാറ്റ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അപ്രതീക്ഷിതമായാണ് രത്തൻ ടാറ്റയെ നിയമിക്കുന്നത്. പല അഭിപ്രായങ്ങളും ടാറ്റ ഗ്രൂപ്പിൽ നിന്ന് ഉണ്ടായെങ്കിലും രത്തൻ ടാറ്റ പല മാറ്റങ്ങളും ടാറ്റ ഗ്രൂപ്പിലേക്ക് കൊണ്ടു വന്നു. വിരമിക്കൽ പ്രായം പരിഷ്കരിക്കലായിരുന്നു ആദ്യ നടപടി. ഡയറക്ടർമാരുടെ വിരമിക്കൽ പ്രായം 70 ആയും മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് 65 ആയും പുതുക്കി.
ബിസിനസ് രംഗത്ത് മാറ്റങ്ങൾ
ടാറ്റയുടെ ബ്രാൻഡ് നാമം ഉപയോഗിക്കുന്നതിന് ഗ്രൂപ്പ് കമ്പനികൾ ടാറ്റ സൺസിന് റോയൽറ്റി നൽകാൻ രത്തൻ ടാറ്റ നിർദ്ദേശിച്ചു. കൂടാതെ വ്യക്തിഗത കമ്പനികൾ പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി കൈമാറാനുമുള്ള തീരുമാനം കൈകൊണ്ടു. ഇതോടൊപ്പം രത്തൻ ടാറ്റയുടെ കാലത്താണ് ടാറ്റ ഗ്രൂപ്പ് സിമന്റ്, തുണിത്തരങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ തുടങ്ങിയ ബിസിനസുകളിൽ നിന്ന് പുറത്തുകടന്നത്. അതോടൊപ്പം സോഫ്റ്റ്‍വെയർ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ടെലികമ്മ്യൂണിക്കേഷൻ, ഫിനാൻസ്, റീട്ടെയിൽ എന്നിവയിലേക്ക് പ്രവേശിക്കുകയും ചെയ്തു.
രത്തൻ ടാറ്റയുടെ പ്രധാന നേട്ടങ്ങൾ
രത്തൻ ടാറ്റയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലാണ്. പലരും നാനോ കാറിനെ പറ്റി ചിന്തിക്കുമെങ്കിലും യഥാർഥ വിപ്ലവം 'ഇൻഡിക്ക' കാറായിരുന്നു. പൂർണമായും ഇന്ത്യൻ നിർമിതമായ ആദ്യ വാഹനമെന്ന രത്തൻ ടാറ്റയുടെ ആശയമാണ് ഇൻഡിക്ക കാർ. രണ്ടാം സ്ഥാനം നാനോ കാറിനാണ്. രത്തൻ ടാറ്റയുടെ ഏറ്റവും പ്രിയപ്പെട്ട പദ്ധതിയായിരുന്നു നാനോ. ശരാശരി ഇന്ത്യൻ ഉപഭോക്താവിന് എത്തിച്ചേരാവുന്ന വിലയിൽ ഒരു കാർ എന്ന ആശയമാണ് നാനോ കാറിന് പിന്നിൽ.
ഏറ്റെടുക്കലിന്റെ കാലം
രത്തൻ ടാറ്റയുടെ കാലത്ത് ടാറ്റ ഗ്രൂപ്പിൽ വലിയ ഏറ്റെടുക്കലുകൾ നടന്നു. ഇത് ടാറ്റ ഗ്രൂപ്പിനെ ആഗോളതലത്തിലേക്ക് എത്തിച്ചു. 2000-ൽ ഗ്രൂപ്പ് ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്‌ലി ടീ ഏറ്റെടുത്തു, 2004-ൽ ദക്ഷിണ കൊറിയയിലെ ഡേവൂ മോട്ടോഴ്‌സിന്റെ ട്രക്ക്-നിർമ്മാണ പ്രവർത്തനങ്ങൾ വാങ്ങുകയും ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് ന്യൂയോർക്കിലെ ദി പിയറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
2007-ൽ ആംഗ്ലോ-ഡച്ച് സ്റ്റീൽ നിർമാതാക്കളായ കോറസ് ഗ്രൂപ്പ് പിഎൽസി വാങ്ങിയതാണ് ടാറ്റയുടെ ഏറ്റവും വലിയ ഏറ്റെടുക്കൽ. കമ്പനിയെ ടാറ്റ സ്റ്റീൽ യൂറോപ്പ് എന്ന് പുനർനാമകരണം ചെയ്തു. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ കമ്പനി ഏറ്റെടുത്തതോടെ ലോകത്തിലെ ഏഴാമത്തെ വലിയ സ്റ്റീൽ ഉത്പാദകരമായി ടാറ്റ സ്റ്റീൽ മാറി.
21 വർഷമാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ചത്. 21 വർഷത്തിനിടയിൽ വരുമാനം 40 മടങ്ങും ലാഭം 50 മടങ്ങും വർധിച്ചതാണ് കമ്പനിയുടെ നേട്ടം. 2012 ഡിസംബർ 28 ന് 75-ആം വയസിൽ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ച രത്തൻ ടാറ്റ നിലവിൽ ടാറ്റ ട്രസ്റ്റ് ചെയർമാനാണ്.
അതോടൊപ്പം 2012 ഡിസംബർ 29 മുതൽ, ടാറ്റ സൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ് എന്നിവയുടെ ചെയർമാൻ എമിരിറ്റസ് എന്ന പദവിയും വഹിക്കുന്നു.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications