കുറഞ്ഞ സമയത്തില്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കുവാന്‍ എവിടെ നിക്ഷേപം നടത്തണം എന്നാണ് നിക്ഷേപകരെല്ലാം എപ്പോഴും ആലോചിക്കുന്നത്. ഓഹരി നിക്ഷേപത്തില്‍ നഷ്ട സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും അവ നിക്ഷേപകരെ ആകര്‍ഷിക്കുന്നതും ഈ ഒരു സു
കുറഞ്ഞ സമയത്തില്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കുവാന്‍ എവിടെ നിക്ഷേപം നടത്തണം എന്നാണ് നിക്ഷേപകരെല്ലാം എപ്പോഴും ആലോചിക്കുന്നത്. ഓഹരി നിക്ഷേപത്തില്‍ നഷ്ട സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും അവ നിക്ഷേപകരെ ആകര്‍ഷിക്കുന്നതും ഈ ഒരു സുപ്രധാന സവിശേഷത കൊണ്ടു തന്നെ. വിപണിയെ ശരിയായി പഠിച്ചതിന് ശേഷം ആഴത്തിലുള്ള ഗവേഷണം നടത്തിക്കൊണ്ട് അനുയോജ്യമായ കമ്പനികള്‍ തെരഞ്ഞെടുത്ത് അവയുടെ ഓഹരികളില്‍ നിക്ഷേപിച്ചാല്‍ തീര്‍ച്ചയായും നിങ്ങളുടെ സമ്പത്ത് മികച്ച രീതിയില്‍ തന്നെ വളര്‍ത്തുവാനും ഭാവിയില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താനും സാധിക്കും.
രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ്
നിരവധി കമ്പനികളാണ് ഈ അടുത്ത കാലത്ത് മള്‍ട്ടി ബാഗര്‍ ഓഹരികളായി മാറിയിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന നേട്ടമാണ് ആ കമ്പനികള്‍ തങ്ങളുടെ നിക്ഷേപകര്‍ക്ക് നല്‍കിയത്. അത്തരമൊരു കമ്പനിയെക്കുറിച്ചാണ് ഇനി ഇവിടെ പറയുവാന്‍ പോകുന്നത്. ഈ കമ്പനിയുടെ ഓഹരികളില്‍ ആറ് മാസം മുമ്പ് നിങ്ങള്‍ നിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത് 1 കോടിയോളമായി വളര്‍ന്നിട്ടുണ്ടാകും. രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ് എന്ന ഈ കമ്പനിയുടെ ഓഹരി വില 2021 ഏപ്രില്‍ 30ന് 4.95 രൂപയായിരുന്നു. എന്നാല്‍ ഇന്ന് കമ്പനിയുടെ ഒരു ഓഹരിയുടെ വില 46.6 രൂപയാണ്.
ആറ് മാസത്തില്‍ 841 ശതമാനത്തിന്റെ നേട്ടം
അതായത് ആറ് മാസത്തില്‍ നിക്ഷേപകര്‍ക്ക് ലഭിച്ചിരിക്കുന്നത് 841 ശതമാനത്തിന്റെ നേട്ടം. ഈ ആറു മാസക്കാലയളവില്‍ സെന്‍സെക്സ് വളര്‍ച്ച 19.57 ശതമാനമാണ്. ആറ് മാസം മുമ്പ് നിങ്ങള്‍ രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസിന്റെ 1 ലക്ഷം രൂപയുടെ ഓഹരി വാങ്ങിച്ചിരുന്നുവെങ്കില്‍ ഇപ്പോഴതിന്റെ മൂല്യം 9. 41 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. അതേ സമയം സ്ഥിരതയുള്ള വളര്‍ച്ചയല്ല കമ്പനിയുടെ പ്രകടനത്തില്‍ ദൃശ്യമാകുന്നത് എന്നതും നിക്ഷേപകര്‍ ഓര്‍മിക്കേണ്ടതുണ്ട്.
വളര്‍ച്ച സ്ഥിരമല്ല
തുടര്‍ച്ചയായ നേട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം ഓഹരി വില താഴുകയാണുണ്ടായത്. 5 ദിവസ, 100 ദിവസ, 200 ദിവസ ശരാശരി പരിഗണിക്കുമ്പോള്‍ ഉയര്‍ന്ന വിലയില്‍ ഓഹരി വിനിമയം ചെയ്യപ്പെടുകയും, അതേ സമയം 20 ദിവസ, 50 ദിവസ ശരാശരി കണക്കിലെടുക്കുമ്പോള്‍ വില കുറയുകയുമാണ് ചെയ്തിരിക്കുന്നത്.
ഒരു വര്‍ഷത്തില്‍ 653.87 ശതമാനത്തിന്റെ വളര്‍ച്ച
ഒരു വര്‍ഷത്തില്‍ കമ്പനിയുടെ ഓഹരി സ്വന്തമാക്കിയിരിക്കുന്നത് 653.87 ശതമാനത്തിന്റെ വളര്‍ച്ചയാണ്. ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ 548.89 ശതമാനത്തിന്റെ വളര്‍ച്ചയും നേടി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (ബിഎസ്ഇ) രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസിന്റെ വിപണി മൂലധനം 6,054 കോടി രൂപയാണ്. ബിഎസ്ഇയില്‍ ആകെ വിനിമയം നടന്ന ഓഹരികളുടെ എണ്ണം 1.89 ലക്ഷമാണ്. അവയുടെ ആകെ മൂല്യം 85.76 കോടി രൂപയാണ്.
ഓഹരികള്‍ ഇങ്ങനെ
സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല കമ്പനിയുടെ ഓഹരി വിലയിലെ കുതിപ്പെന്ന് കാണാം. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഒരു കോടി രൂപയാണ് വിറ്റുവരവ്. 2020 ജൂണില്‍ അവസാനിച്ച പാദത്തില്‍ 0.08കോടി അറ്റാദായം നേടിയ കമ്പനി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 0.83 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2021 ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം കമ്പനിയിലെ 74.75 ശതമാനം ഓഹരിയും പ്രൊമോട്ടര്‍മാരുടെ കൈവശമാണ്. 25.25 ശതമാനമാണ് പൊതുപങ്കാളിത്തം. ഒമ്പത് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ 9.69 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നു.
ബിസിനസ് വ്യാപിപ്പിക്കുന്നു
2021 ജൂലൈ 27നാണ് കമ്പനിയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 70.65 രൂപയിലെത്തി. 2021 ഏപ്രില്‍ 6ന് കമ്പനിയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 4.48 രൂപയിലും രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ ഉപസ്ഥാപനമായ നിയോസ്കൈയുമായി സഹകരിച്ച് ഈയിടെ ഡ്രോണ്‍ ബിസിനസിലേക്ക് കടന്നിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഡ്രോണ്‍ ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായ മാറ്റെര്നെറ്റില് നിക്ഷേപം നടത്തുകയുംചെയ്തിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications