കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം കാരണം വിതരണ ശൃംഖലയില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം ക്രൂഡ് ഓയില്‍ വില ഉയര്‍ത്തി. ഇതിനോടൊപ്പം മെറ്റല്‍ വിലയും വര്‍ധിച്ചതോടെ അസംസ്കൃത വസ്തുക്കളുടെ വിലയും 9- 48 ശതമാനം വരെ വര്‍ധിക്കുന്ന സാഹചര്യം ഉടലെടുത്തു. ഈയൊരു പശ്ചാത്തലത്തില്‍ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തിലുള്ള 15 ഓഹരികളുടെ സമീപ ഭാവിയിലേക്കുള്ള പ്രകടനവും നേരത്തെ നല്‍കിയിരുന്ന ലക്ഷ്യവിലയും വീണ്ടും വിലയിരുത്തിയതാണ് ചുവടെ ചേര്‍ക്കുന്നത്.
ഇതുപ്രകാരം പെയിന്റ്, പശ നിര്‍മാണത്തിന് വേണ്ട പ്രധാനപ്പെട്ട അസംസ്കൃത വസ്തു ടൈറ്റാനിയം ഡയോക്സൈഡ് (TiO2), വിനൈല്‍ അസറ്റേറ്റ് മോണോമര്‍ (VAM) എന്നിവയാണ്. ഇവയുടെ വിലയില്‍ യഥാക്രമം 30%, 20% വീതം വര്‍ധനയുണ്ടായിട്ടുണ്ട്. ഇതോടെ ഉത്പാദന ചെലവ് മറികടക്കാനായി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസത്തിനുള്ളില്‍ ഉത്പന്ന വില 15-20% വര്‍ധിപ്പിച്ചു. പിന്നീട് നേരിടുന്ന വിലക്കയറ്റം മറികടക്കാന്‍ ഇനിയും 5-6% ഉത്പന്ന വില വര്‍ധിപ്പിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പെയിന്റ്, പശ നിര്‍മാണ കമ്പനികള്‍ക്ക് നല്‍കിയിരുന്ന ലക്ഷ്യവിലയിലും 13-16% വരെ താഴ്ത്തി നിശ്ചയിച്ചു.
സമാനമായി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തിലെ ഇലട്രിക്കല്‍, പൈപ്പിങ് കമ്പനികളും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസത്തിനുള്ളില്‍ ഉത്പന്നങ്ങളുടെ വിലയില്‍ 15-17% വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു ശേഷവും പ്രധാന അസംസ്കൃത വസ്തുക്കളായ അലുമിനീയം, കോപ്പര്‍, എച്ച്ഡിപിഇ എന്നിവയുടെ വിലയില്‍ 9-48% വില വര്‍ധനയുണ്ടായി. ഇതിനോടകം ഉത്പന്നങ്ങളുടെ വില ഗണ്യമായി ഉയര്ത്തിക്കഴിഞ്ഞതിനാല് വീണ്ടുമൊരു വില വര്‍ധന ഉടനെ എളുപ്പമാകില്ല. അതിനാല്‍ ഇത്തരം ഓഹരികളുടെ ലക്ഷ്യവിലയില്‍ 16% വരെ താഴ്ത്തിയിട്ടുണ്ട്.
ബൈ റേറ്റിങ്
ഐസിഐസിഐ സെക്യൂരിറ്റീസ് ബൈ (Buy) റേറ്റിങ് നിലനിര്‍ത്തിയ ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്. പുതുക്കിയ ലക്ഷ്യവില ബ്രായ്ക്കറ്റിലും നല്കുന്നു. നിലവിലും ബുള്ളിഷ് ട്രെന്‍ഡിലുള്ള ഓഹരികളാണ് ഇവ.
- ഏഷ്യന്‍ പെയിന്റ്സ് (3,645 രൂപ)
- ഹാവെല്‍സ് (1,345 രൂപ)
- പോളികാബ് (2,800 രൂപ)
- വി-ഗാര്‍ഡ് (255 രൂപ)
- സുപ്രീം ഇന്‍ഡസ്ട്രീസ് (2,320 രൂപ)
- മോള്‍ഡ് ടെക് (845 രൂപ)
ഹോള്‍ഡ് റേറ്റിങ്
ഐസിഐസിഐ സെക്യൂരിറ്റീസ് ഹോള്‍ഡ് (Hold) റേറ്റിങ് നിലനിര്‍ത്തിയ ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്. പുതുക്കിയ ലക്ഷ്യവില ബ്രായ്ക്കറ്റിലും നല്കുന്നു. നിലവില്‍ ട്രെന്‍ഡ് ന്യൂട്രലായ ഓഹരികളാണ് ഇവ.
- ബെര്‍ജര്‍ പെയിന്റ്സ് (755 രൂപ)
- കന്‍സായ് നെറോ (505 രൂപ)
- പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് (2,575 രൂപ)
- ബജാജ് ഇലട്രിക്കല്സ് (1,100 രൂപ)
- ക്രോംപ്ടണ്‍ ഗ്രീവ്സ് (440 രൂപ)
- സിംഫണി (1,030 രൂപ)
- വോള്‍ട്ടാസ് (1,305 രൂപ)
- ആസ്ട്രാല്‍ (2,165 രൂപ)
- ഇപിഎല്‍ (180 രൂപ)
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications