മൂന്നാഴ്ച്ച കൊണ്ട് രണ്ടക്ക സംഖ്യയില്‍ ലാഭം തരാന്‍ കഴിവുള്ള 3 സ്റ്റോക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ രണ്ടാഴ്ച്ചയായി നിഫ്റ്റിയില്‍ ക്ഷീണം നിഴലിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമാകട്ടെ വ്യാപകമായ ലാഭമെടുപ്പും സൂചിക കണ്ടു. ഇതോടെ 20 ആഴ്ച്ചയിലെ സിംപിള്‍ മൂവിങ് ആവറേജിന് (17,200) അരികിലേക്ക് നിഫ്റ്റി താളം പിടിക്കുകയാണ്. ഇവിടെ ഭേദപ്പെട്ട പിന്തുണ സൂചിക കണ്ടെത്തുന്നുണ്ട്. ഇതേസമയം, ഹ്രസ്വകാലത്തേക്കുള്ള പ്രൈസ് ആക്ഷനില്‍ അനിശ്ചിതത്വമുണ്ട്. മുന്നോട്ടുള്ള നാളുകളില്‍ വിലകള്‍ ഒരു ശ്രേണിയില്‍ നീങ്ങാനുള്ള സാധ്യതയാണിത് പറഞ്ഞുവെയ്ക്കുന്നത്.

 

ഡെറിവേറ്റീവ് വിപണി

ഡെറിവേറ്റീവ് വിപണിയിലെ ഓപ്ഷന്‍ ഓപ്പണ്‍ ഇന്ററസ്റ്റ് വിലയിരുത്തിയാല്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണ്‍ ഇന്ററസ്റ്റ് കണ്ടത് 17,900 കോളിലാണ്; 17,000 പുട്ടില്‍ മികച്ച പങ്കാളിത്തവും ദൃശ്യമായി. അതുകൊണ്ട് നിഫ്റ്റിയുടെ വിശാല റേഞ്ച് 17,000 - 17,900 പോയിന്റ് നിലയില്‍ പ്രതീക്ഷിക്കാം. ടെക്‌നിക്കല്‍ ചാര്‍ട്ട് അടിസ്ഥാനപ്പെടുത്തുമ്പോള്‍ അടുത്ത സെഷനുകളില്‍ 20 ആഴ്ച്ചയിലെ സിംപിള്‍ മൂവിങ് ആവറേജായിരിക്കും നിര്‍ണായകം.

Also Read: 6 മാസം കൊണ്ട് 32% ശതമാനം ലാഭം; ഈ കേന്ദ്ര കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്Also Read: 6 മാസം കൊണ്ട് 32% ശതമാനം ലാഭം; ഈ കേന്ദ്ര കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്

 
ഏതൊക്കെ വാങ്ങാം

സൂചിക 17,200 മാര്‍ക്കിന് താഴേക്ക് പോയാല്‍ 17,000 പോയിന്റ് വരെയും ചലനമുണ്ടായേക്കാം. മറിച്ച് 17,900 പോയിന്റ് തൊടാന്‍ കഴിയുന്നുവെങ്കില്‍ അടുത്തവാരം 20 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജ് ഉറ്റുനോക്കണം. ഈ നില മറികടക്കുകയാണെങ്കില്‍ 18,400 മുതല്‍ 18,600 മാര്‍ക്ക് വരെയും സൂചിക ഉയരാമെന്ന് പറയുകയാണ് ബ്രോക്കറേജായ ജിഇപിഎല്‍ കാപ്പിറ്റലിലെ ഇക്വിറ്റീസ് ടെക്‌നിക്കല്‍ അനലിസ്റ്റ് കരണ്‍ പൈ.

ഇപ്പോഴത്തെ മാര്‍ക്കറ്റ് സാഹചര്യം കൂടി കണക്കിലെടുത്ത് അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ച കൊണ്ട് നേട്ടം തരാന്‍ സാധ്യതയുള്ള മൂന്നു സ്‌റ്റോക്കുകളും ഇദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. ഇവ ഏതെല്ലാമെന്ന് ചുവടെ കാണാം.

സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്

സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട മീഡിയ കമ്പനിയാണ് സീ എന്റര്‍ടെയ്ന്‍മെന്റ്. അച്ചടി, ദൃശ്യമാധ്യമ, ഇന്റര്‍നെറ്റ്, ചലച്ചിത്ര മേഖലകളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. സെന്‍സെക്‌സിലും നിഫ്റ്റിയിലും വ്യാപകമായ ലാഭമെടുപ്പ് നടക്കുമ്പോഴും സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികള്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഒരേ ശ്രേണിയിലാണ് ചലിക്കുന്നത്.

നവംബര്‍ 22 -ന് 292 രൂപയിലേക്ക് സ്റ്റോക്ക് താഴ്‌ന്നെങ്കിലും ശക്തമായ തിരിച്ചുവരവ് പിന്നാലെ കണ്ടെത്തി. ശേഷം 'ഹയര്‍ ഹൈ' (Higher High) പാറ്റേണ്‍ ഓഹരികളില്‍ കാണാം. തൊട്ടുമുന്‍പത്തെ ദിവസത്തെക്കാളും ഉയര്‍ന്ന വിലയില്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോഴാണ് 'ഹയര്‍ ഹൈ' പാറ്റേണ്‍ രൂപപ്പെടുക.

ഓഹരി വില

മറ്റു സൂചകങ്ങള്‍ പരിശോധിച്ചാല്‍, പ്രതിവാര ചാര്‍ട്ടിലുള്ള ആര്‍എസ്‌ഐ ചിത്രം അമിത വാങ്ങലിലേക്ക് അടുക്കുന്നുണ്ട്. ബുള്ളിഷ് സൂചനയാണിത്. 363 രൂപയെന്ന മുന്‍ സ്വിങ്ങ് ഉയരത്തിലേക്ക് സീ ഉടനെത്തുമെന്നാണ് പ്രതീക്ഷ. ശേഷം 405 രൂപ വരെയ്ക്കും ഓഹരികള്‍ മുന്നേറാന്‍ സാധ്യതയുണ്ടെന്ന് കരണ്‍ പൈ പറയുന്നു. സ്‌റ്റോക്കിലെ ലക്ഷ്യവിലയും ഇതുതന്നെ. അതായത് നേട്ടം 20 ശതമാനം. 300 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാം.

വ്യാഴാഴ്ച്ച 337 രൂപയിലാണ് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 362.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 166.80 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

Also Read: ഈ സ്‌മോള്‍കാപ്പ് കെമിക്കല്‍ സ്റ്റോക്കില്‍ നിന്നും 31 % നേട്ടം; മോത്തിലാല്‍ ഒസ്വാള്‍Also Read: ഈ സ്‌മോള്‍കാപ്പ് കെമിക്കല്‍ സ്റ്റോക്കില്‍ നിന്നും 31 % നേട്ടം; മോത്തിലാല്‍ ഒസ്വാള്‍

 
അദാനി എന്റര്‍പ്രൈസസ്

അദാനി എന്റര്‍പ്രൈസസ്

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. 25 ആഴ്ച്ചയോളം നീണ്ട ഏകീകരണത്തിന് ശേഷം അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ സാവധാനം മുന്നേറാന്‍ ആരംഭിച്ചിരിക്കുന്നു. 1,716 രൂപയെന്ന മുന്‍ സ്വിങ് ഉയരം സ്റ്റോക്ക് തിരുത്തിയത് കാണാം.

പ്രതിവാര ചാര്‍ട്ടില്‍ ബോളിങ്ങര്‍ ബാന്‍ഡുകള്‍ ചെറിയ സങ്കോചത്തിന് ശേഷം വികസിക്കുന്നുണ്ട്. വിലയില്‍ ചാഞ്ചാട്ടം ഒരുങ്ങുന്നതിന്റെ സൂചനയാണിത്. പ്രതിവാര ചാര്‍ട്ടിലെ ആര്‍എസ്‌ഐ ചിത്രം അമിതമായ വാങ്ങല്‍ നിലയിലേക്ക് ദിശകാട്ടുന്നുണ്ട്. വരാനിരിക്കുന്നത് ബുള്ളിഷ് ട്രെന്‍ഡാണെന്ന് ഇതും പറഞ്ഞുവെയ്ക്കുന്നു.

ലക്ഷ്യവില

ഒരുപക്ഷെ, അടുത്ത രണ്ടോ മൂന്നോ ആഴ്ച്ച കൊണ്ട് എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്ക് ചുവടുവെയ്ക്കാന്‍ അദാനി എന്റര്‍പ്രൈസിന് കഴിയുമെന്നാണ് കരണ്‍ പൈയുടെ നിരീക്ഷണം. അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ഇപ്പോള്‍ വാങ്ങാമെന്ന് ഇദ്ദേഹം പറയുന്നു. 2,000 രൂപയും 2,189 രൂപയുമാണ് സ്റ്റോക്കിലെ ലക്ഷ്യവിലകള്‍. അതായത് 14 ശതമാനം നേട്ടം. സ്‌റ്റോപ്പ് ലോസ് 1,600 രൂപയില്‍ കരുതാം.

വ്യാഴാഴ്ച്ച 1,736.05 രൂപയിലാണ് അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,788.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 393 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

Also Read: ഈ ട്രാവല്‍ കമ്പനിയുടെ ഓഹരി വാങ്ങിയാല്‍ 47 % ലാഭം നേടാമെന്ന് എഡല്‍വീസ്‌Also Read: ഈ ട്രാവല്‍ കമ്പനിയുടെ ഓഹരി വാങ്ങിയാല്‍ 47 % ലാഭം നേടാമെന്ന് എഡല്‍വീസ്‌

 
റെയ്മണ്ട് ലിമിറ്റഡ്

റെയ്മണ്ട് ലിമിറ്റഡ്

ലോകത്തെ ഏറ്റവും വലിയ വസ്ത്ര നിര്‍മാണ കമ്പനികളില്‍ ഒന്നാണ് റെയ്മണ്ട്. ഇന്ത്യന്‍ ലൈഫ്‌സ്റ്റൈല്‍ തുണിത്തരങ്ങളുടെ ഉത്പാദനത്തില്‍ കമ്പനിയേറെ പ്രശസ്തം. എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ്, എഞ്ചിനീയറിങ് രംഗങ്ങളിലും റെയ്മണ്ട് സാന്നിധ്യമറിയിക്കുന്നുണ്ട്.

2020 ഒക്ടോബര്‍ മുതല്‍ വലിയ വീഴ്ചകള്‍ കൂടാതെ ചലിക്കുകയാണ് റെയ്മണ്ട് ഓഹരികള്‍. ഈ വാരമാകട്ടെ, സ്റ്റോക്ക് അതിവേഗ കൈവരിച്ചത് കാണാം. സെപ്തംബര്‍ പാദം കമ്പനി ശക്തമായ സാമ്പത്തിക പ്രകടനം കുറിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ റെയ്മണ്ടിന്റെ ഓഹരി വില അപ്പര്‍ ട്രെന്‍ഡ്‌ലൈനും ഭേദിച്ചു. 2010 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് നടപ്പു വര്‍ഷം രണ്ടാം പാദം കമ്പനി കണ്ടെത്തിയത്.

ടെക്നിക്കൽ ചിത്രം

മൊമന്റം സൂചകങ്ങളും ടെക്‌നിക്കല്‍ ചിത്രങ്ങളും 707 രൂപ നിലവാരത്തിലേക്ക് ഓഹരി വില ഉടന്‍ കുതിക്കുമെന്ന സൂചന ഇപ്പോള്‍ നല്‍കുന്നുണ്ട്. അതായത് നേട്ടം 14 ശതമാനം. ഈ നില ഭേദിച്ചാല്‍ 838 രൂപയിലേക്കായിരിക്കും റെയ്മണ്ട് ഓഹരികളുടെ പ്രയാണം. ഇതേസമയം, 580 രൂപയ്ക്ക് താഴേക്ക് പോയാല്‍ ബുള്ളിഷ് ട്രെന്‍ഡ് മങ്ങുമെന്നും കരണ്‍ പൈ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് 580 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാം.

വ്യാഴാഴ്ച്ച 612 രൂപയിലാണ് റെയ്മണ്ട് ലിമിറ്റഡ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 636 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 298.90 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Raymond, Adani Enterprises and Zee Entertainment To Give Two-Digit Returns In 3 Weeks, Says Expert

Raymond, Adani Enterprises and Zee Entertainment To Give Two-Digit Returns In 3 Weeks, Says Expert. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X