റിപ്പോ നിരക്കിൽ വർധനവ് വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അലകോന യോഗം. പ്രതീക്ഷിച്ചിരുന്ന 25 അടിസ്ഥാന നിരക്ക് വർധനവ് പകരം റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തി. യോഗത്തിൽ 5:1 ഭൂരിപക്ഷത്തോടെയാണ് തീരുമാനം. 2024 സാമ്പത്തിക വർഷത്തിൽ ജിഡിപി 6.5 ശതമാനം വളർച്ച നേടുമെന്നാണ് പ്രവചനം. അതേസമയം ആദ്യ പാദത്തിലെ ജിഡിപി വളർച്ച 7.8 ശതമാനത്തിലും രണ്ടാം പാദത്തിലെ വളർച്ച 6.2 ശതമാനത്തിലും മൂന്നാ പാദത്തിൽ 6.1 ശതമാനത്തിലും നാലാം പാദത്തിൽ 5.9 ശതമാനവുമാണെന്നാണ് പ്രവചനം.
ആര്‍ബിഐയുടെ ക്ഷമതാ പരിധി 6 ശതമാനമാണ്. പണപ്പെരുപ്പം 4 ശതമാനത്തില്‍ നിലനിര്‍ത്തുകയെന്നതാണ് ആർബിഐ ലക്ഷ്യം. ഫെബ്രുവരിയിലെ റീട്ടെയിൽ പണപ്പെരുപ്പം 6.44 ശതമാനമാണ്. ഇത് ആർബിഐ ലക്ഷ്യത്തേക്കാൾ വളരെ കൂടുതലാണ്.
എന്നാൽ മാക്രോ ഇക്കണോമിക്, സാമ്പത്തിക അവസ്ഥകളെക്കുറിച്ചുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോ നിരക്കിൽ വർധനവ് വരുത്താത്തതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
പണപ്പെരുപ്പത്തിനെതിരായ ജോലി ഇതുവരെ പൂർത്തിയായിട്ടില്ല, പണപ്പെരുപ്പം ലക്ഷ്യത്തിനടുത്തായി കുറയുന്നത് വരെ പണപ്പെരുപ്പത്തിനെതിരായ യുദ്ധം തുടരേണ്ടതുണ്ടെന്ന് ആർബിഐ ഗവർണർ പറഞ്ഞു.
ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ തിരയാൻ പൊതുജനങ്ങൾക്കായി പുതിയ കേന്ദ്രീകൃത വെബ് പോർട്ടൽ ആരംഭിക്കും. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.7% ആണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
നാലാം പാദത്തിലും 2024 സാമ്പത്തിക വർഷത്തിലും കറണ്ട് അക്കൗണ്ട് കമ്മി മിതമായ നിലയിലായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആർബിഐ പോളിസി നിരക്കുകളിൽ തൽസ്ഥിതി നിലനിർത്തുന്നു എന്ന പ്രഖ്യാപനത്തിന് ഗവൺമെന്റ് ബോണ്ട് വരുമാനം കുറഞ്ഞു. 10 വർഷത്തെ ബെഞ്ച്മാർക്ക് ബോണ്ട് യീൽഡ് 7.14 ശതമാനമായി കുറഞ്ഞു, ഇത് സെപ്തംബർ 15 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. പോളിസി തീരുമാനത്തിന് തൊട്ടുപിന്നാലെ. തീരുമാനത്തിന് മുൻപ് ഇത് 7.28 ശതമാനമായിരുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടര്‍ച്ചയായ ഏഴാം യോഗത്തിലും റിപ്പോ നിരക്ക് ഉയർത്തുമെന്നും പണപ്പെരുപ്പം അതിന്റെ ലക്ഷ്യ പരിധിക്കുള്ളില്‍ തിരികെ കൊണ്ടുവരാന്‍ കൂടുതല്‍ വര്‍ധനവ് ആവശ്യമാണെന്നുമായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതീഷ. . 2021 പകുതി മുതൽ 6 ശതമാനത്തിന് മുകളിൽ തുടരുകയാണ് പണപ്പെരുപ്പം.

സാമ്പത്തിക വർഷത്തിലെ ആദ്യ വർധനവ്
2022 മെയ് മുതല്‍ മൊത്തത്തില്‍ 250 അടിസ്ഥാന നിരക്കാണ് റിപ്പോ നിരക്കിൽ വർധനവ് വരുത്തിയത്. ഫെബ്രുവരി ആദ്യം വാരം നടന്ന യോഗത്തിൽ ആര്‍ബിഐ 25 അടിസ്ഥാന നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതോടൊ വ്യാഴാഴ്ചത്തെ പ്രഖ്യാപനം പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ വര്‍ധനവും കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാമത്തെ വര്‍ധനവുമാകും.
10 മാസത്തിനിടെ 250 അടിസ്ഥാന നിരക്ക് വർധിപ്പിച്ചിട്ടും ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് വിലക്കയറ്റം. യുഎസ് ഫെഡറല്‍ റിസര്‍വ്, യൂറോപ്യന്‍ കേന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ സമീപകാല നടപടികള്‍ വിലയിരുത്തിയശേഷമാകും തീരുമാനമെടുക്കുക.
പണപ്പെരുപ്പം
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ 6.44 ശതമായിരുന്നു. ജനുവരിയിലെ 6.52 ശതമാനത്തിൽ നിന്നും പണപ്പെരുപ്പം കുറഞ്ഞു. എന്നാൽ കഴിഞ്ഞ 12 മാസങ്ങളിൽ 10 ലും ആർബിഐയുടെ ലക്ഷ്യ പരിധിയായ 2-6 ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പം. നിലവിലെ വളര്‍ച്ചാ മാന്ദ്യവും പണപ്പെരുപ്പത്തിലുണ്ടായ നേരിയ കുറവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ നിരക്ക് കുറയ്ക്കാന്‍ പണനയ സമതി തയ്യാറായേക്കാമെന്നും വിലയിരുത്തലുണ്ടായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications