സാധാരണക്കാരുടെ പ്രതീക്ഷികൾക്കപ്പുറം സന്തോഷം നൽകിയ പരിഷ്കാരമാണ് ഇന്നത്തെ ആർബിഐ എംപിസി പ്രഖ്യാപനത്തിലൂടെ കാണാൻ സാധിച്ചത്. ഇന്ന് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 5.50 ശതമാനമാക്കിയിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വളർച്ചാ സാധ്യതകൾ ഉയർത്തിപ്പിടിക്കാനുമാണ് റിപ്പോ നിരക്ക് കുറക്കുന്നത്. ഇത് തുടർച്ചയായ മൂന്നാമത്തെ തവണയാണ് റിപ്പോ നിരക്ക് കുറക്കുന്നത്. അതായത് 2025ൽ ഇതുവരെ കേന്ദ്ര ബാങ്ക് 100 ബേസിസ് പോയിന്റ് കുറച്ചു.
ആർബിഐ ഗവർണർ ഉൾപ്പെടുന്ന ആറംഗ സമിതിയാണ് പണനയ ചർച്ചകൾ നടത്തുന്നത്. സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ അപ്രതീക്ഷിത പ്രഖ്യാപനം തന്നെയായിരുന്നു ഇന്ന് പ്രഖ്യാപിച്ചത്.
റിപ്പോ നിരക്ക് കുറച്ചതിന്റെ കാരണം....
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ നേരിട്ട പ്രതിസന്ധികളും ആഗോള അസ്ഥിരതയും വ്യാപാര പ്രശ്‌നങ്ങളും ആഭ്യന്തര റിയൽ എസ്റ്റേറ്റിനെ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും വായ്പാ ചെലവ് കുറയ്ക്കുന്നതിനുമായി റിപ്പോ നിരക്ക് കുറക്കാൻ ആർബിഐ തയ്യാറായത്. ആഗോള തലത്തിൽ താരിഫ് പ്രശ്നങ്ങൾ കടുക്കുമ്പോഴും രാജ്യത്തിൻ്റെ വളർച്ചക്കു ഊന്നൽ കൊടുക്കുന്നതിനു വേണ്ടിയാണ് ഇത്തവണയും പലിശ കുറച്ചത്. യുഎസിൻ്റെ താരിഫിൽ തളരില്ലെന്നും ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നു.

റിപ്പോ നിരക്കും, ഭവനവായ്പ നിരക്കുകളും
റിപ്പോ നിരക്ക് കുറക്കുമ്പോൾ അത് ഭവന വായ്പകൾക്ക് ഗുണപരമായ നേട്ടം നൽകുന്നു. കഴിഞ്ഞ രണ്ടു തവണയായി റിപ്പോ നിരക്ക് കുറച്ചതിനാൽ വായ്പാ ഇഎംഐകളും കുറഞ്ഞിരുന്നു. ഇതുവരെ പലിശ നിരക്ക് കുറച്ചപ്പോഴെല്ലാം ബാങ്കുകൾ മതിയായ ആനുകൂല്യങ്ങൾ വായ്പക്കാർക്ക് നൽകിയിട്ടുണ്ട്. ഇന്ന് ജൂൺ 6ന് റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റ് കുറച്ചപ്പോൾ ഭവനവായ്പ പലിശ നിരക്കുകളും അതിൻ്റെ ഇഎംഐകളും കുറയ്ക്കും.
റിപ്പോ നിരക്ക് കുറക്കുമ്പോൾ ഭവന വായ്പക്കാർക്ക് പലിശ നിരക്ക് ഗണ്യമായി കുറയുകയും ഇത് ഇഎംഐ തുകയിലെ കുറവിനും കാരണമാവും. ഇന്ന് റിപ്പോ നിരക്ക് കുറച്ചതിനാൽ ബാങ്കുകൾ ഉടൻ തന്നെ വായ്പകൾക്ക് കുറഞ്ഞ പലിശ നൽകും. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വായ്പക്കാർക്ക് ഏറ്റവും കുറഞ്ഞ ഭവനവായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളെക്കുറിച്ച് അറിയാം;
പ്രധാന ബാങ്കുകളുടെ പുതുക്കിയ ഭവന വായ്പ പലിശ നിരക്കുകൾ
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 7.85%
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 7.85%
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 8.00%
- എൽഐസി ഹൗസിംഗ് ഫിനാൻസ്- 8.00%
- കാനറ ബാങ്ക്- 7.90%
- ബാങ്ക് ഓഫ് മഹാരാഷ്ട്ര- 7.85%
- പഞ്ചാബ് നാഷണൽ ബാങ്ക്- 8.00%
കേരളത്തിൽ ഇന്ന് സ്വർണത്തിന് അനക്കമില്ല, രാജ്യാന്തര വില കുതിക്കുന്നു: ആഭരണപ്രേമികൾ നിരാശയിൽ
ആർക്കെല്ലാം കുറഞ്ഞ നിരക്കിൽ പലിശ നേടാം?
ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഭവന വായ്പ ലഭിക്കും. സാധാരണയായി 800 അല്ലെങ്കിൽ അതിൽ കൂടുതലുള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. സ്ഥിരമായ ജോലി, വരുമാന നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ പലിശ നിരക്ക് തീരുമാനിക്കുന്നത്. സർക്കാർ ജീവനക്കാർക്കും മറ്റു സ്ഥിരമായ വരുമാനം ലഭിക്കുന്ന ജീവനക്കാർക്കും ഈ ആനുകൂല്യം ഉറപ്പാക്കാം,
ആർബിഐ റിപ്പോ നിരക്ക് കുറച്ചതിനാൽ, നിലവിലുള്ള ഭവനവായ്പ നിരക്കുകൾ ക്രമീകരിക്കാൻ ബാങ്കുകൾക്ക് ഒരു മാസമെടുക്കും. എന്നാൽ നിലവിലുള്ള വായ്പക്കാർക്ക് ഇത് ഗുണം ചെയ്യുമെങ്കിലും, പുതിയ വായ്പക്കാർ കുറഞ്ഞ നിരക്കിൽ ഭവനവായ്പകൾ ബുക്ക് ചെയ്യാൻ അൽപം കാത്തിരിക്കുന്നതിനാണ് നല്ലത്. ഒരു വീട് വാങ്ങുന്നത് ഏതൊരു ഇന്ത്യൻ പൗരൻ്റേയും വലിയ സ്വപ്നമാണ്. പലിശ നിരക്ക് കുറയുന്നതോടെ പ്രതിമാസ ഇഎംഐ ഭാരം കുറയുന്നു എന്നതാണ് പ്രധാന കാര്യം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications