മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 150 പോയിന്റ് ഉയര്‍ന്ന് 48,410 എന്ന നിലയാണ് രേഖപ്പെടുത്തിയത്. എന്‍എസ്ഇ നിഫ്റ്റി സൂചിക 14,550 മാര്‍ക്കിലേക്കും തിരിച്ചെത്തി. 3 ശതമാനം മുന്നേറുന്ന ഓഎന്ജിസിയാണ് സെന്‍സെക്സില്‍ പ്രധാനമായും നേട്ടം കൊയ്യുന്നത്. എന്‍ടിപിസി, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളും ഓഎന്‍ജിസിക്ക് തൊട്ടുപിറകിലുണ്ട്. 1 ശതമാനത്തിന് മുകളില്‍ നേട്ടം ഈ ഓഹരികളില്‍ കാണാം.

നിഫ്റ്റിയിലെ എല്ലാ വില സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.8 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനം ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.5 ശതമാനവും വീതം ചുവടുവെയ്ക്കുന്നു. ഇന്നലെ അവസാന മണി മുഴങ്ങുമ്പോള്‍ ബോംബെ സൂചിക 465 പോയിന്റ് നഷ്ടത്തില്‍ 48,253.5 എന്ന നിലയാണ് കയ്യടക്കിയത് (0.95 ശതമാനം തകര്‍ച്ച). മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,500 മാര്‍ക്ക് കൈവിട്ടു; 138 പോയിന്റ് നഷ്ടത്തില്‍ 14,496.5 എന്ന നിലയ്ക്ക് സൂചിക ഇടപാടുകള്‍ മതിയാക്കി (0.94 ശതമാനം തകര്‍ച്ച). ദിവസവ്യാപാരത്തിനിടെ 14,461 പോയിന്റ് വരെയ്ക്കും നിഫ്റ്റി ഇടറിയിരുന്നു. എന്തായാലും റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിസംബോധനയിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ന് നിക്ഷേപകര്‍.
ബുധനാഴ്ച്ച 20 കമ്പനികളാണ് കഴിഞ്ഞ പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ടാറ്റ സ്റ്റീല്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്, സിയറ്റ്, ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍, ദീപക് നൈട്രറ്റ് ഉള്‍പ്പെടയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.
ബിറ്റ്കോയിന്
വന്‍വീഴ്ച്ചയ്ക്ക് ശേഷം ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിന് പതിയെ ഉണരുകയാണ്. ഏപ്രില്‍ 13 -ന് 63,500 ഡോളര്‍ നിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് 10 ദിവസങ്ങള്‍ക്കിപ്പുറം 49,000 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്തായാലും ബിറ്റ്കോയിന്റെ ക്ഷീണം പതിയെ വിട്ടുമാറുന്നു. ബിറ്റ്കോയിന് യൂണിറ്റൊന്നിന് 54,853.60 ഡോളറാണ് ഇന്ന് നിരക്ക്; ഇന്നലെ രാവിലത്തെ നിരക്ക് 56,313.10 ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 40.52 ലക്ഷം രൂപ മുടക്കണം.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
