അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ദ്വൈമാസ പണനയ അവലോകന യോഗം സമാപിച്ചു. ഇതോടെ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും റിപ്പോ നിരക്ക് 4 ശതമാനത്തിലും തുടരും. വായ്പ നിരക്കുകളെ സ്വാധീനിക്കാവുന്ന റിപ്പോ നിരക്കുകളില്‍ നിലവില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനം ധനനയ സമിതിയിലെ ആറ് അംഗങ്ങളും ഐക്യകണ്ഠേനയാണ് സ്വീകരിച്ചത്. ആവശ്യമുളളിടത്തോളം ഉദാര നയം (Accommodative Stance) തുടരുമെന്നും മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

2022- 2023 സാമ്പത്തിക വര്‍ഷം ജിഡിപിയില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം. വരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 7.2 ശതമാനവനും രണ്ടാം പാദത്തില്‍ 7 ശതമാനവും മൂന്നാം പാദത്തില്‍ 7.3 ശതമാനവും നാലാം പാദത്തില്‍ 7.5 ശതമാനം ജിഡിപി വളര്‍ച്ചയും നേടുെമന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കു്ന്നത്. വാക്സിനേഷനും ഉത്തേജക പാക്കേജുകളും സാമ്പത്തിക വളര്‍ച്ചയെ സഹായിച്ചു. കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കപ്പെട്ടതായും ശക്തികാന്ത ദാസ് വ്യക്തമാക്കി.
അതേസമയം, രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് ആശങ്കയേറ്റുുന്ന ഘടകമാണ്. 2022- 2023 സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം (സിപിഐ) 4.5 ശതമാനത്തിലേക്ക് താഴുമെന്നാണ് റിസര്‍വ് ബാങ്ക്് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4.9 ശതമാനവും രണ്ടാം പാദത്തില്‍ 5 ശതമാനവും മൂന്നാം പാദത്തില്‍ 4 ശതമാനവും അവസാന പാദത്തില്‍ 4.2 ശതമാനവുമായിരിക്കും പണപ്പെരുപ്പമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പണുപ്പെരുപ്പം 5.3 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സൂചിപ്പിച്ചു.
പലിശ നിരക്കുകളില്‍ മാറ്റം വരുത്തുന്നില്ലെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തെ വിപണിയും സ്വാഗതം ചെയ്തു. ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനത്തിന് പിന്നാലെ നിഫ്റ്റി 100-ലേറെ പോയിന്റും സെന്‍സെക്സ് 350-ലധികവും ഉയര്‍ന്നു. ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 400-ലേറെ പോയിന്റും കുതിച്ചുച്ചാടി.
അതേസമയം, പൊതു വിപണിയില്‍ നിന്നും വന്‍ തോതില്‍ കടമെടുക്കാനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിരുന്നു. പുതിയ ആര്‍ബിഐ പ്രഖ്യാപനത്തോടെ ഇതില്‍ താത്കാലികമായി ഇടിവുണ്ടായേക്കാം. മൊത്തം 14.1 ലക്ഷം കോടി രൂപ കടമെടുക്കേണ്ടി വരുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിപണി പ്രതീക്ഷിച്ചിരുന്നത് സര്‍ക്കാര്‍ 12- 12.5 ലക്ഷം കോടി രൂപ വരെ കടം എടുക്കുകയുളളൂ എന്നായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications