റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരും എന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണ നയ അവലോകന യോഗ തീരുമാനം പ്രതീക്ഷിച്ചതായിരുന്നു. 2022 മേയ് മുതൽ ആരംഭിച്ച റിപ്പോ നിരക്ക് വർധനവ് 2 തവണയായി മാറ്റമില്ലാതെ തുടരുകയാണ്. ഏപ്രിലിലും റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിർത്തിയിരുന്നു. 2022 മേയ് മുതൽ റിപ്പോ നിരക്കിൽ 250 അടിസ്ഥാന നിരക്കാണ് വർധിപ്പിച്ചത്.
നിലവിൽ പണപ്പെരുപ്പം കുറഞ്ഞതും മാർച്ച് പാദത്തിലെ ഇന്ത്യയുടെ വളർച്ചയും പലിശ നിരക്ക് മാറ്റമില്ലാതെ തുടരാനുള്ള തീരുമാനത്തിന് കാരണമായി. ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2023 ഏപ്രിലിൽ 4.7 ശതമാനമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹിഷ്ണുത പരിധിയായ 6 ശതമാനത്തിന് താഴെയാണിത്. റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം എങ്ങനെ സാധാരണക്കാരെ ബാധിക്കുമെന്ന് നോക്കാം.
സ്ഥിര നിക്ഷേപമിടാൻ അനുയോജ്യം
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നതിന്റെ അർഥം സമീപ ഭാവിയിൽ ആർബിഐ പലിശ നിരക്ക് താഴേക്കാണ് എന്നതാണ്. ബാങ്ക് പലിശ നിരക്കിനെ സ്വാധീനിക്കുന്നൊരു ഘടകമാണ് റിപ്പോ നിരക്ക്. പണപ്പെരുപ്പ നിരക്ക് കുറയുമ്പോൾ, ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുകയും അതുവഴി വളർച്ചയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. റിപ്പോ നിരക്ക് താഴാൻ തുടങ്ങിയാൽ ബാങ്ക് പലിശ നിരക്കും താഴേക്ക് പോകും. പലിശ നിരക്കില്‍ തല്‍സ്ഥിതി തുടരുന്നതിനാല്‍ ഇനി വര്‍ധനവിനും സാധ്യതയില്ല.

ഏപ്രിലിൽ ആർബിഐ റിപ്പോ നിരക്ക് തൽസ്ഥിതി തുടരാൻ തീരുമാനിച്ചതിന് ശേഷം ചില ബാങ്കുകൾ പലിശ നിരക്ക് കുറച്ചിരുന്നു. ആക്‌സിസ് ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ചില കാലയളവുകളിൽ കുറച്ചിട്ടുണ്ട്. അതിനാൽ സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്നവർ വേഗത്തിൽ ഉയർന്ന നിരക്കിൽ നിക്ഷേപം ലോക്ക് ചെയ്യണം.
ഭവന വായ്പകാർക്ക് ആശ്വാസം
റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള ആർബിഐയുടെ തീരുമാനം ഭവന വായ്പകാർക്ക് ആശ്വാസമാണ്. പലിശ നിരക്ക് വർധനവിന് സാധ്യതയില്ലാത്തതിനാലും പലിശ നിരക്ക് കുറയാനുള്ള സാധ്യതയും ഭവന വായ്പകാരെ സംബന്ധിച്ച് ആശ്വാസമാണ്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് സ്ഥിരത നൽകും. നിലവിൽ തന്നെ ഭവന വായ്പകളുടെ പലിശനിരക്ക് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്.
സമീപഭാവിയിൽ പലിശനിരക്കിൽ കൂടുതൽ കുറവ് വരുത്തുന്നത് മൊത്തത്തിലുള്ള വിപണി ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് കാരണമാകും. കഴിഞ്ഞ മാസങ്ങളിൽ ഐസിഐസിഐ ബാങ്ക് വായ്പാ നിരക്കുകൾ കുറച്ചിരുന്നു. ഐസിഐസിഐ ഒരു മാസത്തെ എംസിഎൽആർ 8.50 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായും മൂന്ന് മാസത്തെ എംസിഎൽആർ 8.55 ശതമാനത്തിൽ നിന്ന് 8.40 ശതമാനമായും കുറച്ചിരുന്നു.
വായ്പകാർ എന്തുചെയ്യണം
പഴയ ഭവന വായ്പ അടച്ചു കൊണ്ടിരിക്കുന്നവരാണെങ്കിൽ എംസിഎൽആർ അല്ലെങ്കിൽ ബേസ് റേറ്റ് പോലെയുള്ള മുൻ വ്യവസ്ഥകൾക്ക് കീഴിലാണ് വായ്പ അടക്കുന്നതെങ്കിൽ പുതിയ ഇബിഎൽആർ വ്യവസ്ഥയിലേക്ക് മാറാനുള്ള നല്ല സമയമാണിത്. കാരണം, പലിശനിരക്കിൽ ഇടിവുണ്ടാകുമ്പോൾ വേഗത്തിൽ പ്രയോജനം ലഭിക്കാൻ ഇത് സഹായിക്കും.
വിപണിക്ക് നേട്ടം
റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരുമെന്ന തീരുമാനം വിപണി പ്രതീക്ഷിച്ചതാണ്. ഈ പ്രതീക്ഷയുടെ പുറത്ത് ബുധനാഴ്ച മികച്ച നേട്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 63,142.96 ലും നിഫ്റ്റി 18,726.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ചയും നേട്ടം തുടർന്ന സൂചികകൾ നേട്ടം തുടർന്നു. സെൻസെക്സ് 138.42 പോയിന്റ് ഉയർന്ന് 63281.38ലും 39.40 പോയിന്റുയർന്ന് നിഫ്റ്റി 18765.80 ലുമാണ് വ്യാപാരം നടക്കുന്നത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications