രാജ്യത്തെ ബാങ്കിംഗ് മേഖല ഏറ്റവും ശക്തമായ മത്സരം നടക്കുന്നൊരു തൊഴിൽ മേഖലയാണ്. ആഴ്ചയിൽ 5 ദിവസം എന്ന പുതിയ ജോലി ക്രമീകരണങ്ങളും മികച്ച ശമ്പള ആനുകൂല്യ വ്യവസ്ഥകളും ബാങ്കിംഗ് രംഗത്തെ തൊഴിലുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് പൊതുവെ ബാങ്കിംഗ് മേഖലയിലെ തുടക്കകാരുടെ ജോലിക്ക് ആവശ്യമായി വരുന്ന യോഗ്യത. ഇതിനാൽ തന്നെ ബിരുദം പൂർത്തിയാക്കിയവർക്ക് മികച്ച അവസരങ്ങളാണ് ബാങ്കിംഗ് രംഗത്ത് തുറന്നിടുന്നത്.
രാജ്യത്തെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് വന്നിരിക്കുന്നത്. ആർബിഐ ഗ്രേഡ് ബി തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് കേന്ദ്ര ബാങ്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദമായി നോക്കാം.
ഒഴിവുകൾ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രേഡ് ബി ഓഫീസര്‍മാര്‍ക്കുള്ള അപേക്ഷ ആര്‍ബിഐ ആരംഭിച്ച് കഴിഞ്ഞു. മൊത്തം 291 ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റിലൂടെ നികത്തുന്നത്. അതില്‍ 222 ഒഴിവുകള്‍ ഗ്രേഡ് 'ബി' (ഡിആര്‍)- ജനറല്‍ വിഭാഗത്തിലുള്ള തസ്തികകളിലേക്കാണ്. 38 ഒഴിവുകള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ചിൽ ഗ്രേഡ് 'ബി' (ഡിആര്‍) ഓഫീസര്‍ തസ്തികളിലും 31 ഒഴിവുകള്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റിൽ ഗ്രേഡ് 'ബി' (ഡിആര്‍) തസ്തികയിലേക്കുമാണ്.

പ്രായ പരിധി
21 വയസിന് ഇടയില്‍ പ്രായമുള്ളവരും 30 വയസ് കവിയാത്തവരുമാകണം അപേക്ഷകര്‍. സംരവരണ വിഭാഗക്കാര്‍ക്കും ബാങ്കിംഗ് രംഗത്ത് പ്രവൃത്തി പരിചയമുള്ളവര്‍ക്കും എംഫില്‍, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കും പ്രായ പരിധിയില്‍ ഇളവുണ്ട്.
യോഗ്യത
അപേക്ഷിക്കുന്നതിന് മുന്‍പ് യോഗ്യതകളെ പറ്റി അറിഞ്ഞിരിക്കണം. ബിരുദമുള്ളവര്‍ക്കോ തുല്യമായ പ്രൊഫഷണല്‍ ടെക്നിക്കല്‍ യോഗ്യതയുള്ളവര്‍ക്കോ അനുവദിക്കാം. 60 ശതമാനം മാര്‍ക്ക് വാങ്ങിയവരരാകണം. ബിരുദാനന്ത ബിരുദക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കാണ് വേണ്ടത്.
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ലുഎസ് വിഭാഗക്കാർക്ക് 850 രൂപയാണ് അപേക്ഷ ഫീസ്, എസ്സി, എസ്ടി, പിഡബ്ലുബിഡി സംരവണക്കാർക്ക് അപേക്ഷ ഫീസായി 100 രൂപ മതിയാകും.
ശ്രദ്ധിക്കേണ്ട തീയതികൾ
ആർബിഐ ഗ്രേഡ് ബി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന തീയതികൾ നോക്കാം. അപേക്ഷ ആരംഭിച്ച് കഴിഞ്ഞു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 9 തിന് വൈകീട്ട് 6 മണി വരെയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ rbi.org.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ട പരീക്ഷ നടക്കുന്ന തീയതികൾ നോക്കാം. ജൂലായ് 9 മുതല്‍ 16 വരെ ആദ്യ ഘട്ടം നടക്കും. ആദ്യ ഘട്ടം വിജയിച്ചവര്‍ക്ക് രണ്ടാം ഘട്ട പരീക്ഷയില്‍ പങ്കെടുക്കാം. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളലാണ് ഈ പരീക്ഷ നടക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ rbi.org.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. rbi.org.in എന്ന വെബ്സൈറ്റില്‍ ഓപ്പര്‍ച്യൂനിറ്റീസ് എന്ന ഭാഗത്ത് ആര്‍ബിഐ ഗ്രേഡ് ബി അപേക്ഷ ലിങ്ക് ലഭിക്കും. അപ്ലൈ ഓണ്‍ലൈന്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങളും ഫീസും അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഭാവി ആവശ്യങ്ങള്‍ക്കായി വിവരങ്ങൾ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
ശമ്പളം
ആര്‍ബിഐ ഗ്രേഡ് ബി ഓഫീസർമാർക്കുള്ള ഏകദേശ ശമ്പളം 1 ലക്ഷം രൂപ കടക്കും. അടിസ്ഥാന ശമ്പളത്തിനൊപ്പം അലവന്‍സുകളും ആനുകൂല്യങ്ങളും ആനുകൂല്യങ്ങളും ഉള്‍പ്പെടെ 1,08,404 രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ട്. 55,200 രൂപയാണ് ബി ഗ്രേഡ് ഓഫീസർക്കുള്ള അടിസ്ഥാന ശമ്പളമെന്നാണ് നോട്ടിഫിക്കേഷൻ പറയുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications