തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണികള്‍ നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്സ് 450-ലേറെ പോയിന്റ് ഉയര്‍ന്നു. പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന ആര്‍ബിഐയുടെ പ്രഖ്യാപനവും അനുകൂല ആഗോള സൂചനകളുമാണ് സൂചികയെ ഉയര്‍ത്തിയത്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 142 പോയിന്റ് നേട്ടത്തില്‍ 17,605-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 460 പോയിന്റ് ഉയര്‍ന്ന് 58,926-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 400 പോയിന്റ് മുന്നേറി 39,010-ലും വ്യാപാരം അവസാനിപ്പിച്ചു.
4 ഘടകങ്ങള്‍
- പലിശ നിരക്കില്‍ മാറ്റമില്ലെന്ന ആര്‍ബിഐ തീരുമാനം- ഇതോടെ റിവേഴ്സ് റിപ്പോ നിരക്ക് 3.35%, റിപ്പോ നിരക്ക് 4% എന്ന നിലയിലും തുടരും. ആവശ്യമുളളിടത്തോളം ഉദാര നയം തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
- പൊതുവിലുണ്ടായ ഉണര്‍വ്- എല്ലാ പ്രധാന സൂചികകളും നേട്ടത്തിലേക്കെത്തിയത്.
- ശക്തമായ ആഗോള സൂചനകള്‍- യുഎസ്, യൂറോപ്, ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തില്‍ വ്യാപരം ചെയ്യപ്പെട്ടത്.
- ടെക്നിക്കല്‍ സൂചകങ്ങളും പോസിറ്റീവായത്.
നിഫ്റ്റി മൂവ്മെന്റ്
തുടര്‍ച്ചയായ രണ്ടാം ദിവസവും 100 പോയിന്റോളം ഗ്യാപ് അപ്പിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,554-ലാണ് തുടക്കമിട്ടത്. പിന്നാലെ തന്നെ കടുത്ത വില്പന സമ്മര്‍ദം അനുഭവപ്പെടുകയും ഇന്നത്തെ താഴ്ന്ന നിലവാരമായ 17,427-ലേക്ക് വീഴുകയും ചെയ്തു. എന്നാല്‍ 10 മണിയോടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പലിശ നിരക്കുകളില്‍ മാറ്റമില്ലെന്നും ഉദാരനയം തുടരുമെന്നും അറിയിച്ചതോടെ വിപണികള്‍ ആവേശത്തിലായി. സൂചിക വളരെ വേഗത്തില്‍ 17,550 നിലവാരം പിന്നിടുകയും വ്യാപാരം പൂര്‍ത്തിയാകും വരെ ഈ നിലവാരത്തിന് മുകളിലാണ് നിഫ്റ്റി തുടര്‍ന്നത്. 17,639-ലാണ് ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയത്.
നേട്ടവും കോട്ടവും
എന്‍എസ്ഇയിലെ സൂചികകളില്‍ ഓട്ടോ, പി.എസ്.യു ബാങ്ക് സൂചികളൊഴികെ ബാക്കി പ്രധാനപ്പെട്ട സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ് അവസാനിച്ചത്. മിഡീയ, മെറ്റല്‍ ഓഹരികള്‍ 1.25 ശതമാനത്തിനു മുകളില്‍ മുന്നേറി. സമാനമായി ധനകാര്യ, ഐടി ഓഹരി സൂചികകളും ഒരു ശതമാനത്തിലേറെ കുതിച്ചു. എന്‍എസ്ഇയിലെ മിഡ് കാപ് വിഭാഗം ഓഹരികളുടെ സൂചിക 0.3 ശതമാനവും സ്മോള്‍ കാപ് വിഭാഗം ഓഹരികളുടെ സൂചിക 0.5 ശതമാനവും ഉയര്‍ന്നു.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,080 ഓഹരികളില്‍ 1,001 എണ്ണത്തില്‍ വില വര്‍ധനവ് കാണിച്ചു. 1,027 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. ഇന്നത്തെ അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.97-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.27 ആയിരുന്നു. ഇതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 258 എണ്ണം നേട്ടത്തിലും 239 കമ്പനികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 5 ശതമാനത്തോളം ഇടിഞ്ഞ് 17.71-ലേക്കെത്തി. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിക്സ് നിരക്കില്‍ ഇടിവ് കാണിക്കുന്നത്. അതേസമയം, വിക്സ് നിരക്കുകള്‍ താഴുന്നത് വിപണിക്ക് ഗുണകരമാണ്.
മുഖ്യ ഓഹരികളുടെ പ്രകടനം
- നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 26 എണ്ണം വ്യാഴാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യപ്പെട്ട അദാനി വില്‍മര്‍ ഓഹരികള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറി. ഇന്ന് 20 ശതമാനത്തോളമാണ് ഓഹരി വില വര്‍ധിച്ചത്. ഇതിനോടൊപ്പം ഒഎന്‍ജിസി ഓഹരികള്‍ 3 ശതമാനത്തിലേറെയും ടാറ്റ സ്റ്റീല്‍ 2 ശതമാനത്തിലധികവും ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര, എച്ച്്ഡിഎഫ്സി, ഗ്രാസിം, എം & എം എന്നീ ഓഹരികള്‍ ഒന്നര ശതമാനത്തിലേറെയും നേട്ടം കൈവരിച്ചു.
- നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 24 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. മാരുതി സുസൂക്കി, ബിപിസിഎല്‍ എന്നില ഒന്നര ശതമാനത്തിലേറെ ഇടിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
