ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള റിസർവ് ബാങ്ക് വായ്പാനയ കമ്മിറ്റി ഇന്ന് വീണ്ടും റിപ്പോ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. രണ്ടാം പാദത്തിൽ, 26 പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തിയ സാമ്പത്തിക വളർച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകും ഇത്തവണത്തെ നിരക്ക് കുറയ്ക്കൽ.
റിസർവ് ബാങ്ക് (ആർബിഐ) ഇന്ന് റിപ്പോ നിരക്ക് കുറച്ചാൽ, 2019 ലെ ഹ്രസ്വകാല വായ്പാ നിരക്കിന്റെ തുടർച്ചയായ ആറാമത്തെ നിരക്ക് കുറയ്ക്കലായിരിക്കും. 2019 ലെ അഞ്ച് നിരക്ക് കുറയ്ക്കലുകളിലായി ഇതുവരെ റിപ്പോ നിരക്ക് മൊത്തം 135 ബേസിസ് പോയിൻറുകൾ കുറച്ചിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച (ജിഡിപി) ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറഞ്ഞു. ഉൽപ്പാദന മേഖലയിലുണ്ടായ ഇടിവാണ് ഇതിന് കാരണം.

ജിഡിപി വളർച്ച ഏപ്രിൽ-ജൂൺ പാദത്തിൽ 5 ശതമാനമായിരുന്നു. 2018 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. ഇതിനുപുറമെ, വ്യാവസായിക ഉൽപാദനത്തിലും സെപ്റ്റംബറിൽ ഏഴ് വർഷത്തിനിടയിലെ ഏറ്റവും വേഗതയിലുള്ള ഇടിവ് നേരിട്ടു. ഇത് രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യം കൂടുതൽ ആഴത്തിലുള്ളതാക്കി മാറ്റി.
കഴിഞ്ഞ ഡിസംബറിൽ ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റതിനുശേഷം നടന്ന എല്ലാ വായ്പാനയ കമ്മിറ്റിയിലും പലിശ നിരക്ക് കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ദുർബലമായ സാമ്പത്തിക സാഹചര്യങ്ങളാണ് നിരക്ക് കുറയ്ക്കാൻ കാരണം. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ച് 4.90 ശതമാനമാക്കുമെന്നാണ് 70ഓളം സാമ്പത്തിക ശാസ്ത്രജ്ഞർക്കിടയിൽ റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിൽ പ്രവചിച്ചിരിക്കുന്നത്.
ഇന്ത്യ ബുള്‍സും ലക്ഷ്മി വിലാസ് ബാങ്കും ലയിപ്പിക്കേണ്ടെന്ന് റിസർവ് ബാങ്ക്
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
