കൊറോണ വൈറസ് ആഗോള വ്യാപകമായി പടര്‍ന്നു പിടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും സാമ്പത്തിക മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഊര്‍ജിത നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അടുത്തയാഴ്ച 30,000 കോടി രൂപയുടെ പണലഭ്യത പൊതു വിപണി ഇടപെടലുകളിലൂടെ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി പ്രവർത്തനങ്ങൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മാര്‍ച്ചില്‍ 15,000 കോടി രൂപ വീതമുള്ള രണ്ട് ട്രാഞ്ചുകളിലായി 30,000 കോടി രൂപയ്ക്ക് പൊതു വിപണി ഇടപെടല്‍ (ഒഎംഒ) പ്രകാരം സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതായി സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 24 നും മാര്‍ച്ച് 30 നും ലേലം നടത്തുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. 'കോവിഡ്-19 അനുബന്ധ പ്രതിസന്ധികളില്‍, ചില ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് സെഗ്മെന്റുകളിലെ സമ്മര്‍ദ്ദം ഇപ്പോഴും വളരെ കൂടുതലാണ്. എല്ലാ മാര്‍ക്കറ്റ് സെഗ്മെന്റുകളും മതിയായ ദ്രവ്യതയോടും വിറ്റുവരവോടും കൂടി സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.'

ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളിലൂടെ സെന്‍ട്രല്‍ ബാങ്ക് 10,000 കോടി രൂപ വെള്ളിയാഴ്ച നല്കി. ആറ് ആഴ്ച മുമ്പ് നടന്ന പണനയ കമ്മിറ്റിയ്ക്ക് ശേഷം റിസർവ് ബാങ്ക് (ആർബിഐ) ബാങ്കിംഗ് സമ്പ്രദായത്തിൽ ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ പണലഭ്യത വരുത്തിയിട്ടുണ്ട്. ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (ഒഎംഒ) വഴി 30,000 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങാൻ റിസർവ് ബാങ്ക് വെള്ളിയാഴ്ചയാണ് തീരുമാനിച്ചത്.
കൊറോണ ആശങ്കകൾക്കിടയിലും അടിയന്തര പലിശ നിരക്ക് കുറയ്ക്കൽ ഇല്ലെന്നും വായ്പാനയ കമ്മിറ്റിയ്ക്ക് മാത്രമേ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും കഴിഞ്ഞയാഴ്ച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു ലക്ഷം കോടി രൂപയുടെ എൽടിആർഒകൾ ഉൾപ്പെടെയുള്ള നടപടികൾ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്കിന്റെ അടുത്ത ധനനയം 2020 ഏപ്രിൽ 3 നാണ് നടത്താനിരിക്കുന്നത്. പലിശ നിരക്ക് വർദ്ധനയും വെട്ടിക്കുറവും തീരുമാനിക്കാനാണ് ആർബിഐയുടെ ധനനയ സമിതി (എംപിസി) സാധാരണയായി യോഗം ചേരുന്നത്.
കൊറോണ ആശങ്ക: പ്രതീക്ഷകൾ തെറ്റി, റിസർവ് ബാങ്ക് അടിയന്തരമായി പലിശ നിരക്ക് കുറച്ചില്ല
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
