കൊറോണ ആശങ്ക: പ്രതീക്ഷകൾ തെറ്റി, റിസർവ് ബാങ്ക് അടിയന്തരമായി പലിശ നിരക്ക് കുറച്ചില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സാമ്പത്തിക മേഖല ഏറെ പ്രതീക്ഷിച്ചിരുന്ന കാര്യമാണ് വായ്പാ പലിശ നിരക്ക് കുറയ്ക്കൽ. എന്നാൽ കൊറോണ ആശങ്കകൾക്കിടയിലും അടിയന്തര പലിശ നിരക്ക് കുറയ്ക്കൽ ഇല്ലെന്നും വായ്പാനയ കമ്മിറ്റിയ്ക്ക് മാത്രമേ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. എന്നാൽ ഒരു ലക്ഷം കോടി രൂപയുടെ എൽ‌ടി‌ആർ‌ഒകൾ ഉൾപ്പെടെയുള്ള നടപടികൾ അദ്ദേഹം പ്രഖ്യാപിച്ചു.

യെസ് ബാങ്ക് പ്രതിസന്ധി

യെസ് ബാങ്ക് പ്രതിസന്ധി

2020 മാർച്ച് 18 ന് യെസ് ബാങ്കിന് മേലുള്ള ആർബിഐയുടെ മൊറട്ടോറിയം നീക്കം ചെയ്യുമെന്നും നിക്ഷേകരുടെ പണം സുരക്ഷിതമാണെന്നും പരിഭ്രാന്തരായി തിടുക്കത്തിൽ പണം പിൻവലിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം യെസ് ബാങ്ക് അക്കൗണ്ട് ഉടമകളോടായി പറഞ്ഞു. യെസ് ബാങ്കിന്റെ പുനരുജ്ജീവന പദ്ധതി പൂർണ്ണമായും വിശ്വാസയോഗ്യവും സുസ്ഥിരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധിക പണലഭ്യത ആവശ്യമെങ്കിൽ റിസർവ് ബാങ്ക് ആവശ്യമായ തുക ബാങ്കിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ധനനയം

അടുത്ത ധനനയം

യുഎസ് ഫെഡറൽ 2020 മാർച്ച് 15 ന് കോവിഡ് -19 വ്യാപനത്തിന്റെ പ്രതികൂലമായ പ്രത്യാഘാതം പരിഹരിക്കുന്നതിനായി ബെഞ്ച്മാർക്ക് പലിശ നിരക്ക് പൂജ്യമായി കുറച്ചിരുന്നു. കൂടാതെ, മറ്റ് അഞ്ച് വിദേശ സെൻട്രൽ ബാങ്കുകളായ ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ജപ്പാൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക്, സ്വിസ് നാഷണൽ ബാങ്ക് എന്നിവയും പലിശ നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തിൽ റിസർവ് ബാങ്കും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയത്. എന്നാൽ വായ്പാനയ യോഗത്തിന് ശേഷം മാത്രമേ പലിശ നിരക്ക് കുറയ്ക്കൂവെന്നും റിസർവ് ബാങ്കിന്റെ അടുത്ത ധനനയം 2020 ഏപ്രിൽ 3 നാണെന്നും ഗവർണർ വ്യക്തമാക്കി. പലിശ നിരക്ക് വർദ്ധനയും വെട്ടിക്കുറവും തീരുമാനിക്കാനാണ് ആർ‌ബി‌ഐയുടെ ധനനയ സമിതി (എം‌പി‌സി) സാധാരണയായി യോഗം ചേരുന്നത്.

ഇന്ത്യയ്ക്ക് ആഘാതം കുറവ്

ഇന്ത്യയ്ക്ക് ആഘാതം കുറവ്

കൊറോണ വൈറസിന്റെ സ്വാധീനം ഇന്ത്യയിൽ കുറവായിരിക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ആഗോള മൂല്യ ശൃംഖലയിൽ നിന്ന് ഇന്ത്യ താരതമ്യേന ഇൻസുലേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആഘാതം ഇന്ത്യയിൽ പരിമിതപ്പെടുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ പുരസ്‌കാരം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ പുരസ്‌കാരം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്

ഡിജിറ്റൽ പേയ്‌മെന്റുകൾ

ഡിജിറ്റൽ പേയ്‌മെന്റുകൾ

ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്കും ആർബിഐ നിർദ്ദേശം നൽകി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാനും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

നിങ്ങൾക്ക് യെസ്‌ ബാങ്കിൽ അക്കൗണ്ട് ഉണ്ടോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ 

English summary

Corona Concern:Reserve Bank won't immediately lower interest rates | കൊറോണ ആശങ്ക: പ്രതീക്ഷകൾ തെറ്റി, റിസർവ് ബാങ്ക് അടിയന്തരമായി പലിശ നിരക്ക് കുറയ്ക്കില്ല

RBI governor Shaktikanta Das said that despite the coronation concerns, there was no immediate interest rate cut and only the monetary policy committee could decide on the matter. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X