നിങ്ങൾക്ക് യെസ്‌ ബാങ്കിൽ അക്കൗണ്ട് ഉണ്ടോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏറ്റെടുത്ത സാഹചര്യത്തിൽ അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രതിസന്ധിയിലായ യെസ്‌ ബാങ്കിനെ സാമ്പത്തികമായി രക്ഷിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) ഒരുക്കം തുടങ്ങിയിട്ടുണ്ട്. മറ്റ് ധനകാര്യ സ്ഥാപനങ്ങളേയും ഉൾപ്പെടുത്തി ഒരു കൂട്ടായ്മ രൂപീകരിച്ച ശേഷം നിശ്ചിത ഓഹരികൾ വാങ്ങാനുള്ള നടപടികൾ സ്വീകരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. നിങ്ങൾക്ക് യെസ്‌ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക;

 

നിങ്ങളുടെ സാലറി അക്കൗണ്ട് യെസ് ബാങ്കിൽ ആണോ?

30 ദിവസത്തേക്ക് യെസ്‌ ബാങ്കിൽ നിന്ന് പിൻ‌വലിക്കാൻ കഴിയുന്ന പരമാവധി തുകയുടെ പരിധി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 50,000 രൂപയായി നിയന്ത്രിച്ചിട്ടുണ്ട്. അതിനാൽ നിങ്ങളുടെ ശമ്പളം 50,000 രൂപയിൽ കൂടുതലാണെങ്കിൽ ശമ്പള തുക മുഴുവനായി ആ മാസം തന്നെ ലഭിക്കുന്നതിന് മറ്റ് മാർഗങ്ങൾ നോക്കേണ്ടതുണ്ട്.

നിങ്ങൾക്ക് യെസ്‌ ബാങ്കിൽ അക്കൗണ്ട് ഉണ്ടോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ഉപഭോക്താവിന് യെസ്‌ ബാങ്കിൽ ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടെങ്കിലോ?

ഒരു നിക്ഷേപകന് യെസ്‌ ബാങ്കിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെങ്കിലും, എല്ലാ അക്കൗണ്ടുകളിൽ നിന്നും പിൻവലിക്കാവുന്ന മൊത്തം തുക 50,000 രൂപയാണ്.

നിക്ഷേപത്തിന് ഇൻഷുറൻസ് ലഭിക്കില്ലേ?

ഒരു ബാങ്ക് പൊളിയുകയാണെങ്കിൽ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപവരെ ഇൻഷൂറൻസ് ലഭിക്കും, എന്നാൽ ബാങ്കിനെ രക്ഷപ്പെടുത്താനുള്ള എല്ലാ വഴികളും പരാജയപ്പെടുമ്പോൾ മാത്രമേ ഇത് അനുവദിക്കൂ. യെസ് ബാങ്കിന്റെ കാര്യത്തിലാണെങ്കിൽ ബാങ്കി​​ന്റെ പുനരുദ്ധാരണത്തിനായി പദ്ധതി തയാറാക്കാനുള്ള ശ്രമത്തിലാണ്​ റിസർവ്​ ബാങ്ക്.

ഇഎംഐ-ഉം ഫണ്ട് കൈമാറ്റങ്ങളും

നിങ്ങളുടെ ബാങ്കിംഗ് ഇടപാടുകൾ, ഉദാഹരണത്തിന് ഫണ്ട് കൈമാറ്റം, ചെക്ക് ക്ലിയറൻസുകൾ, ഇഎംഐകൾ (പ്രതിമാസ ഇൻസ്‌റ്റാൾമെന്റുകൾ), എന്നിവയുടെ പരിധി പ്രതിമാസം 50,000 രൂപ ബ്രാക്കറ്റിനുള്ളിൽ നിൽക്കുകയാണെങ്കിൽ പുതിയ നിയന്ത്രണം നിങ്ങളെ ബാധിക്കുന്നതല്ല.

English summary

നിങ്ങൾക്ക് യെസ്‌ ബാങ്കിൽ അക്കൗണ്ട് ഉണ്ടോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

yes bank accounters need to know things
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X