റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗം. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരുമെന്ന് യോഗ ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2022 മേയ് മുതൽ 2023 ഫെബ്രുവരി വരെ 250 അടിസ്ഥാന നിരക്ക് വർധിച്ചതിന് ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
അതോടൊപ്പം സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റ് നിരക്ക് 6.25 ശതമാനായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റ് നിരക്ക് 6.75 ശതമാനമായും തുടരും. ഒന്നിനെിരെ അഞ്ച് വോട്ടുകൾക്കാണ് നിരക്കുകൾ നിലനിർത്താനുള്ള തീരുമാനം.
ആഗോള തലത്തിലെ എണ്ണ വിലയിലുണ്ടായ മാറ്റം കാരണം പണപ്പെരുപ്പ അനുമാനത്തിൽ ആർബിഐ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവിടെയും തൽസ്ഥിതിര തുടരാനാണ് ആർബിഐ തീരുമാനം. ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലായിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം 7.8 ശതമാനമായി ഉയർന്നിരുന്നു. ഓഗസ്റ്റിൽ 6.8 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞു.

ജൂണിൽ നടന്ന യോഗത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ റീട്ടെയിൽ പണപ്പെരുപ്പ അനുമാനം 5.4 ശതമാനമായാണ് ആർബിഐ നിശ്ചയിച്ചത്. നേരത്തെ 5.1 ശതമാനമായിരുന്നു ഇത്. റീട്ടെയിൽ പണപ്പെരുപ്പ അനുമാനം 5.4 ശതമാനായി തുടരുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. രണ്ടാം പാദത്തിലെ റീട്ടെയിൽ പണപ്പെരുപ്പ അനുമാനം 6.2 ശതമാനത്തിൽ നിന്ന് 6.4 ശതമാനമാക്കി ഉയർത്തി.
മൂന്നാം പദത്തിലെ റീട്ടെയിൽ പണപ്പെരുപ്പ അനുമാനം 5.7 ശതമാനത്തിൽ നിന്ന് 5.6 ശതമാനമാക്കി. നാലാം പാദത്തിലെ റീട്ടെയിൽ പണപ്പെരുപ്പ അനുമാനം 5.2 ശതമാനമായി തുടരും. 2024 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ച അനുമാനത്തിലും മാറ്റമില്ല. 6.5 ശതമാനമായി തുടരും.
പണപ്പെരുപ്പം 4 ശതമാനം എന്ന ലക്ഷ്യത്തിലെത്തിക്കുന്നതിനാണ് പണനയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ആർബിഐയുടെ പണപ്പെരുപ്പ ലക്ഷ്യം 4 ശതമാനം ആണ്, 2-6 ശതമാനം അല്ലെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.
ലോകത്തിന്റെ പുതിയ വളർച്ചാ യന്ത്രമായി മാറാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ കറന്റ് അക്കൗണ്ട് കമ്മി ഒരു വർഷം മുമ്പുള്ളതിനേക്കാൾ ജിഡിപിയുടെ 1.1 ശതമാനമായി കുറഞ്ഞുവെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
സാധരണക്കാരെ ഏങ്ങനെ സ്വാധീനിക്കും?
നിക്ഷേപ പലിശ നിരക്കിനെയും വായ്പ പലിശ നിരക്കിനേയും ബാധിക്കുന്ന ഘടകമാണ് റിപ്പോ നിരക്ക്. അതിനാല്‍ ആര്‍ബിഐ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമ്പോൾ ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് കുറയ്ക്കും. പലിശ നിരക്കില്‍ തല്‍സ്ഥിതി തുടരുന്നതിനാല്‍ ഇനി വര്‍ധനവിനും സാധ്യതയില്ല. 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ മടങ്ങിയെത്തിയ നോട്ടുകൾ വഴി വലിയ തോതില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ ബാങ്കുകൾക്കായിട്ടുണ്ട്.
അതിനാൽ നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കുറയും. ഇനി പലിശ നിരക്ക് വര്‍ധനവ് മുന്നില്‍ കാണാന്‍ സാധിക്കാത്തതിനാലും പലിശ നിരക്ക് കുറയാന്‍ സാധ്യത ഏറിയതിനാലും സ്ഥിര നിക്ഷേപം ആഗ്രഹിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നതാണ് ബുദ്ധി.
റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള ആർബിഐയുടെ തീരുമാനം ഭവന വായ്പകാർക്ക് ആശ്വാസമാണ്. പലിശ നിരക്ക് വർധനവിന് സാധ്യതയില്ലാത്തതിനാലും പലിശ നിരക്ക് കുറയാനുള്ള സാധ്യതയും ഭവന വായ്പകാരെ സംബന്ധിച്ച് ആശ്വാസമാണ്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് സ്ഥിരത നൽകും. സമീപഭാവിയിൽ പലിശനിരക്കിൽ കൂടുതൽ കുറവ് വരുത്തുന്നത് മൊത്തത്തിലുള്ള വിപണി ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് കാരണമാകും.
റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരുമെന്ന തീരുമാനം വിപണി പ്രതീക്ഷിച്ചതാണ്. നിലവിൽ നേട്ടത്തിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications