അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധന വരുത്താനുള്ള റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത തീരുമാനത്തെ തുടര്‍ന്ന് വിപണികളില്‍ നിരാശ. റിപ്പോ നിരക്കില്‍ 40 അടിസ്ഥാന പോയിന്റും കരുതല്‍ ധന അനുപാതം 50 അടിസ്ഥാന പോയിന്റും ഉയര്‍ത്തുകയാണെന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പ്രഖ്യാപിച്ചത്. പണപ്പെരുപ്പം നേരിടുന്നതിനായി ഉദാരനയത്തില്‍ നിന്നു പിന്മാറുകയാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
2018-ന് ശേഷം ആദ്യമായാണ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന വരുത്തുന്നത്. ഇതോടെ നിര്‍ണായക സപ്പോര്‍ട്ട് നിലവാരങ്ങളും തകര്‍ന്ന് പ്രധാന സൂചികകള്‍ താഴേക്ക് പതിച്ചു. ബിഎസ്ഇയിലെ 304 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ തിരിച്ചടിയില്‍ നിക്ഷേപ മൂല്യത്തില്‍ നിന്നും 7 ലക്ഷം കോടിയാണ് നഷ്ടമായത്.
ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50, 392 പോയിന്റ് നഷ്ടത്തില്‍ 16,677-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 1,307 പോയിന്റ് ഇടിഞ്ഞ് 55,669-ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 17,132-ലും താഴ്ന്ന നിലവാരം 16,632-ലും രേഖപ്പെടുത്തി.
സമാനമായി എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 2.12 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 2.35 ശതമാനവും ഇടിവോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 899 പോയിന്റ് നഷ്ടത്തോടെ 35,264-ലുമാണ് ക്ലോസ് ചെയ്തത്. അതേസമയം ഇന്ന് വൈകിട്ട് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനവും വിപണിക്ക് അതീവ നിര്‍ണയാകമാണ്.
ഇന്ന് വിപണയില്‍ കടുത്ത ചാഞ്ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. നേരിയ നേട്ടത്തോടെ രാവിലെ വ്യാപാരം പുനരാരംഭിച്ച വിപണിയില്‍ സെന്സെന്ക്സ 200-ലേറെ പോയിന്റും നിഫ്റ്റി 60 പോയിന്റും വരെ ഒരു ഘട്ടത്തില്‍ മുന്നേറിയിരുന്നു. എന്നാല്‍ വ്യാപാരം പുരോഗമിക്കുന്തോറും വില്പന സമ്മര്‍ദവും ഉയര്‍ന്നു. ഇതിനിടെയിലാണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ് വന്നത്.
ഇതിന് പിന്നാലെ നിഫ്റ്റി 200-ഓളം പോയിന്റ് താഴന്ന് 16,860 നിലവാരത്തിലും സെന്‍സെക്സ് 650 പോയിന്റ് ഇടിവോടെ 56,300 നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് പത്രസമ്മേളനത്തില്‍ റിപ്പോ നിരക്ക് ഉയര്‍ത്തുകയാണെന്നും പണപ്പെരുപ്പം സമീപ കാലയളവിലേക്ക് നിലനിന്നേക്കാമെന്നും സൂചിപ്പിച്ചതോടെ നിഫ്റ്റി നിര്‍ണായകമായ 16,800 നിലവാരവും തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 1,300-ഓളം പോയിന്റാണ് ബാങ്ക് നിഫ്റ്റി നഷ്ടപ്പെടുത്തിയത്.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളും നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. 4.29 ശതമാനം ഇടിഞ്ഞ മീഡിയ വിഭാഗം സൂചികയാണ് നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. മെറ്റല്‍, റിയാല്‍റ്റി, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ സൂചികകള്‍ മൂന്ന് ശതമാനത്തിലേറെ താഴ്ന്നു. പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഫാര്‍മ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓട്ടോ, നിഫ്റ്റി-ബാങ്ക് ഓഹരി സൂചികകള്‍ രണ്ട് ശതമാനത്തിലേറെ നഷ്ടം നേരിട്ടാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,153 ഓഹരികളില്‍ 401 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. 1,706 ഓഹരികളും നഷ്ടം കുറിച്ചു. ഇതോടെ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.24-ലേക്ക് കൂപ്പുകുത്തി. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ 8 ശതമാനത്തേളം ഉയര്‍ന്ന് 21.88-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 20 നിലവാരത്തിന് മുകളില്‍ തുടരുന്നത് ശുഭകരമല്ല.
നേട്ടം
ബുധനാഴ്ച എന്‍എസ്ഇയില്‍ നടന്ന വ്യാപാരത്തിനിടെ 46 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. വില്ക്കാന് ആരും സന്നദ്ധരാകാത്തതിനാല്‍ 73 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 5 എണ്ണം മാത്രമാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്.
ഇതില്‍ 3.84 ശതമാനം മുന്നേറിയ ഒഎന്‍ജിസിയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ബ്രിട്ടാണിയ 3.29 %, പവര്‍ഗ്രിഡ് കോര്പറേഷന് 2.57 %, എന്‍ടിപിസി 0.73 %, കൊട്ടക് മഹീന്ദ്ര ബാങ്ക് 0.09 % വീതവും നേട്ടം രേഖപ്പെടുത്തി.
നഷ്ടം
ഇന്ന് എന്‍എസ്ഇയിലെ വ്യാപാരത്തില്‍ 52 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണു. ആരും വാങ്ങാന്‍ തയ്യാറാകാത്തതിനാല്‍ 153 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 45 ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
ഇതില്‍ 6.59 % ഇടിഞ്ഞ അപ്പോളോ ഹോസ്പിറ്റലാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. അദാനി പോര്‍ട്ട്സ് -5.21 %, ഹിന്‍ഡാല്‍കോ -4.78 %, ടൈറ്റന് -4.46 %, ബജാജ് ഫിനാന്‍സ് -4.18 %, ബജാജ് ഫിന്‍സേര്‍വ് -4.14 %, ശ്രീ സിമന്റ് -3.83 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ



Click it and Unblock the Notifications