വീടെന്ന സ്വപ്നം യാതാർത്ഥ്യമാക്കാൻ ഹോം ലോണിനെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഏറ്റവും കൂടുതൽ പലിശയും അടയ്ക്കേണ്ടി വരുന്ന വായ്പകളിലൊന്നാണ് ഹോം ലോണുകൾ. അതുകൊണ്ട് തന്നെ പ്രതിമാസ തിരിച്ചടുവകൾക്കായി വരുമാനത്തിൽ നിന്ന് വലിയൊരു തുക മാറ്റിവെക്കുകയും ചെയ്യേണ്ടി വരുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചത് നിലവിൽ ഹോം ലോണെടുത്തിരിക്കുന്നവർക്ക് ആശ്വാസമാണ്. പലിശ നിരക്ക് കൂടുന്നില്ലായെന്നതും പ്രതിമാസ തിരിച്ചടവിൽ വർധനവുണ്ടാകുന്നില്ലായെന്നതുമാണ് ഇതിന് കാരണം. എന്നാൽ അടുത്തെങ്ങാനും ഇവ രണ്ടും കുറയാനുള്ള സാധ്യതയുണ്ടോ?
കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയത്. ഇതോടെ ഫ്ലോട്ടിംഗ് നിരക്കിൽ വായ്പയെടുത്തിരിക്കുന്നവർക്ക് പലിശ നിരക്ക് നിലവിലുള്ള നിരക്കിൽ തന്നെ തുടരും. പണപ്പെരുപ്പം ഉയർന്ന നിലയിലാണെങ്കിലും ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ 6.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ് റിപ്പോ നിരക്ക്.

നിലവിലെ സ്ഥിതി കുറച്ച് കാലം തുടരുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് റിസർവ് ബാങ്ക് ഇപ്പോൾ മുന്‍ഗണന നൽകുന്നത്. നിലവിൽ 5.4 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്. ഇത് നാല് ശതമാനത്തിലേക്ക് എത്തിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ഈ വർഷം ജൂലൈയിൽ പണപ്പെരുപ്പം 7.44 ശതമാനത്തിലേക്ക് എത്തിയിരുന്നു. ഇത് സാരമായ വെല്ലുവിളി സാമ്പത്തിക രംഗത്ത് സൃഷ്ടിച്ചെങ്കിലും റിസർവ് ബാങ്കിന്റെ സാമ്പത്തിക നയങ്ങൾ സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്, അടുത്ത കുറച്ച് കാലത്തേക്ക് പണപ്പെരുപ്പവും ഉയർന്ന് തന്നെ നിൽക്കുമെന്നതിന്റെ സൂചനയായി സാമ്പത്തിക വിദഗ്ധർ ചൂണ്ടികാട്ടുന്നു. അതേസമയം, ദീപവലിയടക്കമുള്ള ഉത്സവക്കാലത്തിന് ശേഷം റിസർവ് ബാങ്ക് എന്ത് നയം സ്വീകരിക്കുമെന്നും ധനകാര്യ സ്ഥാപനങ്ങൾ ഉറ്റുനോക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്ക് നയങ്ങൾ വലിയ സ്വധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനും പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തിക്കാനും റിസർവ് ബാങ്കിന് സാധിക്കുമെന്നും സാമ്പത്തിക രംഗം ഉറച്ച് വിശ്വസിക്കുന്നു. 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ നിരക്ക് നേരത്തെ തന്നെ ആർബിഐ പ്രവചിച്ചിരുന്നു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഹോം ലോൺ എടുത്തവർ നിലവിൽ അടച്ചുകൊണ്ടിരിക്കുന്ന തുക തന്നെ കുറച്ച് കാലത്തേക്കുകൂടി അടയ്ക്കേണ്ട സ്ഥിതി തുടരും. പണപ്പെരുപ്പം കുറയുകയും അതനുസരിച്ച് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുകയും ചെയ്യുമ്പോൾ മാത്രമേ പലിശ നിരക്കും കുറയുകയുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
